November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൌദിയിൽ എസ്എംഇകൾക്കുള്ള വായ്പകളിൽ വർധന 

കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ എസ്എംഇകൾക്ക് 176.2 ബില്യൺ സൌദി റിയാലാണ് അനുവദിച്ചത്.


റിയാദ് : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതത്തിനിടയിലും 2020ൽ സൌദി അറേബ്യയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) അനുവദിച്ച വായ്പകളിൽ വർധനയുണ്ടായതായി സൌദി കേന്ദ്ര ബാങ്കായ സമ. കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ എസ്എംഇകൾക്ക് 176.2 ബില്യൺ സൌദി റിയാലാണ് അനുവദിച്ചത്. 2018, 2019 മൂന്നാംപാദങ്ങളിൽ ഇത് യഥാക്രമം 106.7 ബില്യൺ റിയാലും 115 ബില്യൺ റിയാലും ആയിരുന്നു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

2019ൽ എസ്എംഇ വായ്പകളിൽ മൊത്തത്തിൽ 8.3 ശതമാനം വർധനയും 2020ൽ 52.4 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.

അഞ്ച് പേരിൽ താഴെ മാത്രം ജീവനക്കാരുള്ള സൂക്ഷ്മ സംരംഭങ്ങൾക്കുള്ള വായ്പകളിലാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം വർധനയുണ്ടായത്. ഈ വിഭാഗത്തിന് അനുവദിക്കപ്പെട്ട വായ്പകളിൽ 89 ശതമാനം വർധനയാണ് ഉണ്ടായത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകളിൽ യഥാക്രമം 58.9 ശതമാനം, 48.4 ശതമാനം വീതം വർധന രേഖപ്പെടുത്തി. ആറ് മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളാണ് ചെറുകിട കമ്പനികൾ. ഇടത്തരം കമ്പനികളിലെ ജീവനക്കാരുടെ എണ്ണം 50നും 249നും ഇടയിലായിരിക്കണം.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

എസ്എംഇകൾക്ക് അനുവദിക്കപ്പെട്ട വായ്പകളിൽ 93.6 ശതമാനവും രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നുള്ളതും ബാക്കിയുള്ളവ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളവയുമാണ്. കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ ബാങ്കുകളുടെ മൊത്തം വായ്പയുടെ 8 ശതമാനം എസ്എംഇകൾക്കുള്ള വായ്പ ആയിരുന്നുവെന്നും സമ നിരീക്ഷിച്ചു.

Maintained By : Studio3