കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്
1 min readകൊച്ചി: കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ടിലില്‍ ഫഷ് പശുവിന്‍ പാല്‍ വിപണിയിലിറക്കിയിരിക്കുകയാണ് സാപിന്‍സ്. സിനിമാതാരവും സാപിന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ടില്‍ നല്‍കി സാപിന്‍സ് ഫാം പ്രൊഡക്റ്റ്സ് എംഡി ജിജി തോമസും ഡയറക്ടര്‍ സിബി എന്‍ വര്‍ഗീസും ചേര്‍ന്ന് വിപണനോദ്ഘാടനം നിര്‍വഹിച്ചു.
മധ്യകേരളത്തിലെ റീട്ടെയില്‍ സ്റ്റോറുകളിലും കേരളത്തിലുടനീളം ജിയോമാര്‍ട്.കോമിലൂടെയും റിലയന്‍സ് ഔട്ട്ലെറ്റുകളിലും ഉല്‍പ്പന്നം ലഭ്യമാകും. നിലവില്‍ സംസ്ഥാനത്ത് അരലിറ്ററിന്‍റെ പോളിത്തീന്‍ കവറുകളിലാണ് ഫ്രഷ് മില്‍ക്ക് വില്‍ക്കപ്പെടുന്നതെന്ന് ജിജി തോമസ് ചൂണ്ടിക്കാണിച്ചു. ഇത് മെല്ലെ മാറ്റിയെടുക്കാനാണ് സാപിന്‍സിന്‍റെ ശ്രമം. എച്ച്ഡിപിഇ ബോട്ടിലുകളിലെ പാല്‍ കൈകാര്യം ചെയ്യാനും എടുത്തുവെക്കാനും താരതമ്യേന എളുപ്പമാണെന്നും ഉല്‍പ്പന്നം പാഴാകുന്നത് പരമാവധി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പ്രധാനം എച്ച്ഡിപിഇ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായ പ്ലാസ്റ്റിക്ക് ആണെന്നതാണ്. റീസൈക്കിള്‍ ചെയ്യാനും എളുപ്പമാണ്. കനം കൂടുതലുള്ളതുകൊണ്ട് ബോട്ടിലായിത്തന്നെ പുനരുപയോഗിക്കാം. 70 ഡിഗ്രി വരെ ചൂടും ചെറുക്കും. സാധാരണ മിനറല്‍ വാട്ടറൊക്കെ വരുന്ന പെറ്റ് ബോട്ട്ലുകള്‍ 40-50 ഡിഗ്രി വരെ മാത്രമേ ചൂട് താങ്ങുകയുള്ളുവെന്നും ജിജി തോമസ് പറഞ്ഞു. ബോട്ട്ലിന്‍റെ വിലയടക്കം 80 രൂപ വിലയിടാമെങ്കിലും ഉദ്ഘാടന ഓഫറെന്ന നിലയില്‍ 60 രൂപ മാത്രമാണ് വിലയിട്ടിട്ടുള്ളത്.