2020 വിപണി വിഹിതത്തില്‍ സാംസംഗ് മുന്നില്‍
1 min readന്യൂഡെല്‍ഹി: 2020ല്‍ ഇന്ത്യയിലെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് വിപണിയുടെ മൂല്യത്തില്‍ 19 ശതമാനം വിപണി വിഹിതത്തോടെ സാംസംഗ് മുന്നിലെത്തി. നിരവധി വിശേഷ ദിവസങ്ങളുണ്ടായിരുന്ന നാലാം പാദത്തില്‍ 27 ശതമാനം വിപണി വിഹിതം നേടി ഷഓമി ആണ് ഒന്നാം സ്ഥാനക്കാരായത്. റിയല്‍മി, വണ്‍പ്ലസ്, ഐടെല്‍ എന്നിവ 2019 ലെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയെന്നു സിഎംആര്‍ “മൊബൈല്‍ ഹാന്‍ഡ്സെറ്റ് മാര്‍ക്കറ്റ് റിവ്യൂ റിപ്പോര്‍ട്ട്” പറയുന്നു.
ഷഓമിയുടെ ഉപ ബ്രാന്‍ഡായ പോക്കോ നാലാം പാദത്തില്‍ 6 ശതമാനം വിപണി വിഹിതം നേടി. പോക്കോ സി 3, എം 2 മോഡലുകള്‍ കമ്പനിയുടെ മൊത്തം കയറ്റുമതിയുടെ 66 ശതമാനം സംഭാവന ചെയ്തു. ാംസങ്ങിന്‍റെ അഫോഡബിള്‍ വിഭാഗത്തിലുള്ള ഗാലക്സി എം 01 കോര്‍, എ 21 എസ്, എ 51 മോഡലുകള്‍ കമ്പനിയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 45 ശതമാനത്തിലധികം സംഭാവന നല്‍കി. റിയല്‍മി ചരക്കുനീക്കത്തില്‍ ശ്രദ്ധേയമായ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, റിയല്‍മി സി 11, റിയല്‍മി സി 11, റിയല്‍മി സി 12, നാര്‍സോ 20 സീരീസ് എന്നിവ കമ്പനിയുടെ ചരക്കുനീക്കത്തിന്‍റെ 50 ശതമാനത്തിലധികം സംഭാവന ചെയ്തു.
വിവോ 25 ശതമാനം ഇടിവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത്. വിവോ വൈ 20 സീരീസും വൈ 1-കളും അതിന്‍റെ മൊത്തം കയറ്റുമതിയുടെ 40 ശതമാനം സംഭാവന ചെയ്തു. ഒപ്പോ 14 ശതമാനം വളര്‍ച്ച നേടി എ 15, എ 52, എ 53 എന്നിവയാണ് മൊത്തം കയറ്റുമതിയില്‍ 40 ശതമാനം പങ്കുവഹിച്ചത്. വണ്‍പ്ലസ് കയറ്റുമതിയില്‍ 177 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വണ്‍പ്ലസ് 8, വണ്‍പ്ലസ് നോര്‍ഡ് എന്നിവയാണ് കമ്പനിയുടെ നാലാം പാദത്തിലെ കയറ്റുമതിയുടെ 76 ശതമാനം പങ്കുവഹിച്ചത്.