November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസംഗ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ഗാലക്‌സി ടാബ് എ7 ലൈറ്റ് പുറത്തിറക്കി

സാംസംഗ്.കോം, സാംസംഗ് എക്‌സ്‌ക്ലുസീവ് സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 23 മുതല്‍ ലഭിക്കും  

സാംസംഗ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ഗാലക്‌സി ടാബ് എ7 ലൈറ്റ് എന്നീ ടാബ്‌ലറ്റ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഗാലക്‌സി ടാബ് എ7 മോഡലിന്റെ ലഘു വകഭേദമാണ് ഗാലക്‌സി ടാബ് എ7 ലൈറ്റ്.

സാംസംഗ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ മോഡലിന്റെ 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 46,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 50,999 രൂപയുമാണ് വില. എല്‍ടിഇ സപ്പോര്‍ട്ട് മാത്രമാണ് നല്‍കിയത്. മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീന്‍, മിസ്റ്റിക് പിങ്ക്, മിസ്റ്റിക് സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. സാംസംഗ് ഗാലക്‌സി ടാബ് എ7 ലൈറ്റ് വരുന്നത് 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ്. 14,999 രൂപയാണ് വില. എല്‍ടിഇ സപ്പോര്‍ട്ട് ഓപ്ഷണലായി ലഭിക്കും. ഇതേ കോണ്‍ഫിഗറേഷനോടുകൂടിയ വൈഫൈ വകഭേദത്തിന് 11,999 രൂപയാണ് വില. ഗ്രേ, സില്‍വര്‍ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സാംസംഗ്.കോം, സാംസംഗ് എക്‌സ്‌ക്ലുസീവ് സ്‌റ്റോറുകള്‍, പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 23 മുതല്‍ രണ്ട് ടാബ്‌ലറ്റ് മോഡലുകളും ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

സാംസംഗ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ

ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സാംസംഗ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ പ്രവര്‍ത്തിക്കുന്നത്. 12.4 ഇഞ്ച് ഡബ്ല്യുക്യുഎക്‌സ്ജിഎ (2560, 1600 പിക്‌സല്‍) ടിഎഫ്ടി ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 750ജി എസ്ഒസി കരുത്തേകുന്നു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ 8 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍, മുന്നില്‍ 5 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ എന്നിവ നല്‍കി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

എല്‍ടിഇ, വൈഫൈ 5, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി 3.2 ജെന്‍ 1 പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, കോംപസ്, ജൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഹാള്‍ സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഓസ്ട്രിയന്‍ കമ്പനിയായ എകെജി ട്യൂണ്‍ ചെയ്ത ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കി. ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട് ചെയ്യും. 10,090 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 45 വാട്ട് ‘സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ്’ സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ചാര്‍ജര്‍ പ്രത്യേകം വില്‍ക്കുകയാണ്. അളവുകള്‍ 185.0 എംഎം, 284.8 എംഎം, 6.3 എംഎം എന്നിങ്ങനെയാണ്. ഭാരം 608 ഗ്രാം.

സാംസംഗ് ഗാലക്‌സി ടാബ് എ7 ലൈറ്റ്

ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സാംസംഗ് ഗാലക്‌സി ടാബ് എ7 ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. 8.7 ഇഞ്ച് ഡബ്ല്യുഎക്‌സ്ജിഎ (1340, 800 പിക്‌സല്‍) ടിഎഫ്ടി ഡിസ്‌പ്ലേ നല്‍കി. പേര് വെളിപ്പെടുത്താത്ത ഒക്റ്റാ കോര്‍ എസ്ഒസി കരുത്തേകുന്നു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. പിറകില്‍ 8 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍, മുന്നില്‍ 2 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ എന്നിവ നല്‍കി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

എല്‍ടിഇ (ഓപ്ഷണല്‍), വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, കോംപസ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഡോള്‍ബി ഓഡിയോ സഹിതം ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍ മറ്റൊരു സവിശേഷതയാണ്. 5,100 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 15 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ചാര്‍ജര്‍ പ്രത്യേകം വാങ്ങേണ്ടതായി വരും. അളവുകള്‍ 212.5 എംഎം, 124.7 എംഎം, 8.0 എംഎം എന്നിങ്ങനെയാണ്. വൈഫൈ, എല്‍ടിഇ വേരിയന്റുകള്‍ക്ക് യഥാക്രമം 366 ഗ്രാം, 371 ഗ്രാം ഭാരം വരും.

Maintained By : Studio3