September 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഫ് സീരീസിന് തുടര്‍ച്ചയേകി സാംസംഗ് ഗാലക്‌സി എഫ്62  

7,000 എംഎഎച്ച് ബാറ്ററി, 8 ജിബി വരെ റാം, ഏറ്റവും പുതിയ വണ്‍ യുഐ 3.1 എന്നിവ പ്രധാന സവിശേഷതകളാണ്  

സാംസംഗ് ഗാലക്‌സി എഫ്62 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ എഫ് സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ഗാലക്‌സി എഫ്62. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ഗാലക്‌സി എഫ്41 പുറത്തിറക്കി എഫ് സീരീസിന് തുടക്കം കുറിച്ചത്. ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍, പിറകില്‍ ക്വാഡ് കാമറ സംവിധാനം എന്നിവ ഗാലക്‌സി എഫ്62 ഡിവൈസിന്റെ സവിശേഷതകളാണ്. ഒക്റ്റാ കോര്‍ എക്‌സിനോസ് 9825 എസ്ഒസിയാണ് കരുത്തേകുന്നത്. 2019 ല്‍ ഗാലക്‌സി നോട്ട് 10 സീരീസിലാണ് ഈ എസ്ഒസി അരങ്ങേറിയത്.

7,000 എംഎഎച്ച് ബാറ്ററി, 8 ജിബി വരെ റാം, ഏറ്റവും പുതിയ വണ്‍ യുഐ 3.1 എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. പൂര്‍ണമായും പുതിയ രൂപകല്‍പ്പനയോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. പിറകില്‍ സവിശേഷ പാറ്റേണിലുള്ള മെറ്റാലിക് ഗ്രേഡേഷന്‍ ഫിനിഷ് ലഭിച്ചു. വണ്‍പ്ലസ് നോര്‍ഡ്, റിയല്‍മി എക്‌സ്3 സൂപ്പര്‍സൂം, റിയല്‍മി എക്‌സ്7 5ജി എന്നീ സ്മാര്‍ട്ട്‌ഫോണുകളുമായി വിപണിയില്‍ മല്‍സരിക്കും.

  ഹെക്സവെയര്‍ ടെക്നോളജീസ് ഐപിഒ

6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപയുമാണ് വില. 128 ജിബി സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ലേസര്‍ ബ്ലൂ, ലേസര്‍ ഗ്രീന്‍, ലേസര്‍ ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍, ജിയോ റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, തെരഞ്ഞെടുത്ത റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാം: മിടുക്കരായ 10,000 വിദ്യാർത്ഥികള്‍ക്ക് പിന്തുണ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സാംസംഗ് ഗാലക്‌സി എഫ്62 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. സാംസംഗിന്റെ സ്വന്തം വണ്‍ യുഐ 3.1 ഇതിനുമുകളിലായി പ്രവര്‍ത്തിക്കും. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400) സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. എക്‌സിനോസ് 9825 എസ്ഒസി കരുത്തേകുന്നു.

64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്682 പ്രൈമറി സെന്‍സര്‍, 123 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ലഭിക്കുന്ന അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 12 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് റിയര്‍ കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 32 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി. 4കെ വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട് ലഭിക്കുന്നതാണ് മുന്നിലെയും പിന്നിലെയും കാമറകള്‍. പത്ത് ഫോട്ടോകള്‍, 4 വീഡിയോകള്‍ ഉള്‍പ്പെടെ പതിനാല് വ്യത്യസ്ത ഔട്ട്പുട്ടുകള്‍ ലഭിക്കുന്ന ‘സിംഗിള്‍ ടേക്ക്’ കാമറ സംബന്ധിച്ച ഫീച്ചറുകളിലൊന്നാണ്.

  ആക്സിസ് ബാങ്ക് ഓണം എന്‍ആര്‍ഐ ഹോംകമിങ് പദ്ധതികൾ

വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഒരു വശത്തായി നല്‍കിയ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ ലഭിച്ചു. 25 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് 7,000 എംഎഎച്ച് ബാറ്ററി. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് രണ്ട് മണിക്കൂറില്‍ താഴെ സമയം മതി. റിവേഴ്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. സ്മാര്‍ട്ട്‌ഫോണിന്റെ വണ്ണം, ഭാരം എന്നിവ യഥാക്രമം 9.5 എംഎം, 218 ഗ്രാം എന്നിങ്ങനെയാണ്.

Maintained By : Studio3