October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗാലക്‌സി എ സീരീസിലെ പുതിയ അംഗമായി സാംസംഗ് ഗാലക്‌സി എ32  

1 min read

6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയാണ് വില  

സാംസംഗ് ഗാലക്‌സി എ32 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി എ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് എ32. 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, പിറകില്‍ നാല് കാമറകള്‍ എന്നിവ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്. ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട്, വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ച് എന്നിവയും ലഭിച്ചു. 64 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 128 ജിബി സ്റ്റോറേജ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. റഷ്യ, യുകെ ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ 4ജി, 5ജി കണക്റ്റിവിറ്റി ഓപ്ഷനുകളോടെ കഴിഞ്ഞ മാസം സാംസംഗ് ഗാലക്‌സി എ32 പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇന്ത്യാ വേര്‍ഷനില്‍ 5ജി സപ്പോര്‍ട്ട് നല്‍കിയില്ല. ഷവോമി മി 10ഐ, റിയല്‍മി എക്‌സ്7, മോട്ടോ ജി 5ജി എന്നീ സ്മാര്‍ട്ട്‌ഫോണുകളായിരിക്കും വിപണിയിലെ എതിരാളികള്‍.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിന് 21,999 രൂപയാണ് വില. ഓസം ബ്ലാക്ക്, ഓസം വൈറ്റ്, ഓസം ബ്ലൂ, ഓസം വയലറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ സാംസംഗ് ഗാലക്‌സി എ32 ലഭിക്കും. റീട്ടെയ്ല്‍ സ്റ്റോറുകള്‍, സാംസംഗ്.കോം, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് മൂന്നിന് വില്‍പ്പന ആരംഭിച്ചു. ലോഞ്ച് ഓഫറുകള്‍ നിരവധിയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ക്ക് 2,000 രൂപ വരെ കാഷ്ബാക്ക് ലഭിക്കും. ഇതുവഴി ഫലത്തില്‍ 19,999 രൂപയ്ക്ക് സാംസംഗ് ഗാലക്‌സി എ32 സ്വന്തമാക്കാം. പങ്കാളികളായ പ്രമുഖ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ വഴി നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാംസംഗ് ഗാലക്‌സി എ32 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഇതിനുമുകളിലായി വണ്‍ യുഐ 3.1 പ്രവര്‍ത്തിക്കും. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ‘സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേ’യാണ് നല്‍കിയത്. റിഫ്രെഷ് റേറ്റ്, പരമാവധി ബ്രൈറ്റ്‌നസ്, കാഴ്ച്ച അനുപാതം എന്നിവ യഥാക്രമം 90 ഹെര്‍ട്‌സ്, 800 നിറ്റ്, 20:9 എന്നിങ്ങനെയാണ്. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

പിറകില്‍ നാല് കാമറകള്‍ നല്‍കി. എഫ്/1.8 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 123 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, അഞ്ച് മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 20 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ മുന്നില്‍ നല്‍കി.

128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ 802.11എസി, ബ്ലൂടൂത്ത് 5, ജിപിഎസ്/ എ ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജൈറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

5,000 എംഎഎച്ച് ബാറ്ററിയാണ് സാംസംഗ് ഗാലക്‌സി എ32 ഉപയോഗിക്കുന്നത്. 15 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 20 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നടത്താം. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 158.9 എംഎം, 73.6 എംഎം, 8.4 എംഎം എന്നിങ്ങനെയാണ്. 184 ഗ്രാമാണ് ഭാരം.

Maintained By : Studio3