ആയുധങ്ങള്‍ നവീകരിച്ച് റഷ്യ സേനയെ ശക്തിപ്പെടുത്തുന്നു: പുടിന്‍

മോസ്കോ: ആയുധങ്ങള്‍ നവീകരിച്ച് റഷ്യ സായുധ സേനയെ നിരന്തരം ശക്തിപ്പെടുത്തുകയാണെന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഫെഡറല്‍ അസംബ്ലിയില്‍ നടത്തിയ വാര്‍ഷിക പ്രസംഗത്തില്‍ പറഞ്ഞു.ആധുനീക ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും വിഹിതം 2024 ഓടെ 76 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയുടെ ആണവ രംഗത്തെ ഈ വിഹിതം ഈ വര്‍ഷം 88 ശതമാനത്തില്‍ അധികമാകുമെന്ന് പുടിന്‍ നിയമസഭാംഗങ്ങളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പറഞ്ഞു.സര്‍മാത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി പൂര്‍ണ്ണമായും സായുധരായ ആദ്യത്തെ റെജിമെന്‍റ് 2022 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നും സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ സമീപഭാവിയില്‍ യുദ്ധ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. അവാന്‍ഗാര്‍ഡ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹൈപ്പര്‍സോണിക് മിസൈലുകളും ലേസര്‍ കോംബാറ്റ് സിസ്റ്റങ്ങളും ഇതിനകം സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം തന്ത്രപരമായ സ്ഥിരത ഉറപ്പുവരുത്തുന്നതില്‍ ആഗോള സഹകരണത്തിന്‍റെ പ്രാധാന്യം പുടിന്‍ എടുത്തുകാട്ടി. തന്ത്രപരമായ ആയുധങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാന രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു.
‘സുരക്ഷാ സമവാക്യത്തെ അടിസ്ഥാനമാക്കി സംഘര്‍ഷരഹിതമായ സഹവര്‍ത്തിത്വത്തിന്‍റെ ഒരു സംവിധാനം സ്ഥാപിക്കുന്നതാണ് ഇത്തരം ചര്‍ച്ചകളുടെ വിഷയം, “അദ്ദേഹം പറഞ്ഞു.