December 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനുവരി- മാര്‍ച്ച് 7 മുന്‍നിര നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 29% വളര്‍ച്ച, പ്രീ-കോവിഡ് തലത്തെ മറികടന്നു

1 min read

എംഎംആര്‍, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഈ പാദത്തിലെ വില്‍പ്പനയുടെ 66 ശതമാനവും നടന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖമായ ഏഴ് പ്രോപ്പര്‍ട്ടി വിപണികളില്‍ ഉടനീളം ഭവന ആസ്തികളുടെ വില്‍പ്പനയില്‍ നടപ്പുപാദത്തില്‍ പ്രകടമാകുന്നത് മികച്ച വളര്‍ച്ച. റെക്കോഡ് തലത്തില്‍ കുറഞ്ഞ പലിശനിരക്ക്, നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഇളവുകള്‍, പ്രധാന വിപണികളിലെ സ്റ്റാംപ് ഡ്യൂട്ടി ഇളവ്, പ്രോപ്പര്‍ട്ടി വിലകളിലെ കുറവ് എന്നിവയെല്ലാം ചേര്‍ന്ന് ഭവന വില്‍പ്പന കൊറോണയ്ക്ക് മുമ്പുണ്ടായിരുന്ന തലത്തെ മറികടക്കുന്നതിലേക്ക് എത്തിച്ചു.

മെച്ചപ്പെട്ട വില്‍പ്പന വേഗത, റിയാലിറ്റി നിര്‍മ്മാതാക്കള്‍ക്കിടയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍, പൂനെ, ഹൈദരാബാദ് എന്നിവയുടെ മികച്ച സംഭാവനയുടെ ഫലമായി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 7 പ്രമുഖ നഗരങ്ങളിലെ മൊത്തം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില്‍പ്പന 29 ശതമാനം വര്‍ധിച്ച് 58,290 യൂണിറ്റുകളായി. പുതിയ ലോഞ്ചുകള്‍ 51 ശതമാനം ഉയര്‍ന്ന് 62,130ല്‍ എത്തിയെന്നും അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍റ്സില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

  വസന്തോത്സവത്തിന് കനകക്കുന്നില്‍ തുടക്കം

വില്‍പ്പന വേഗതയെ നയിച്ച എംഎംആര്‍, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഈ പാദത്തിലെ വില്‍പ്പനയുടെ 66 ശതമാനവും നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയിലെ കിഴിവിന്‍റെ ഫലമായി എംഎംആറും പൂനെയും മാത്രം ചേര്‍ന്ന് ഈ കാലയളവില്‍ ഭവന വില്‍പ്പനയുടെ 53 ശതമാനം രേഖപ്പെടുത്തി. എംഎംആര്‍ വില്‍പ്പനയില്‍ 46 ശതമാനവും പൂനെ 47 ശതമാനവും വര്‍ധന കൈവരിച്ചു. വില്‍പ്പന സംഖ്യയില്‍ കാര്യമായ മാറ്റം മുന്‍വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു മഹാനഗരം ബെംഗളൂരു ആണ്. 8,670 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്.

  നാസ സ്പേസ് ആപ്സ് ചലഞ്ച്: നേട്ടവുമായി കേരള സ്റ്റാർട്ടപ്പുകൾ

മഹാരാഷ്ട്രയിലെ എല്ലാ വില വിഭാഗങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് സ്റ്റാമ്പ് ഡ്യൂട്ടി ഇളവാണ്. നിലവിലെ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും തുടരുകയാണെങ്കില്‍, വരാനിരിക്കുന്ന പാദങ്ങളിലും ആവശ്യകത വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊത്തം പുതിയ പദ്ധതികളുടെ അവതരണത്തില്‍ മിഡ്-സെഗ്മെന്‍റ് 43 ശതമാനം വിഹിതം സ്വന്തമാക്കി. അഫോഡബിള്‍ വിഭാഗത്തില്‍ നിന്നുള്ള ലോഞ്ചുകള്‍ 30 ശതമാനം ആണ്. 1.5 കോടി രൂപയ്ക്ക് മുകളിലുള്ള ആഡംബര ഭവന നിര്‍മ്മാണത്തിന്‍റെ വിഹിതം 31 ശതമാനമായി വര്‍ധിച്ചു.

  ടാറ്റ എഐഎ മൾട്ടികാപ് ഓപ്പർച്ചുനിറ്റീസ് ഫണ്ട്
Maintained By : Studio3