റെഡ്മി നോട്ട് 10എസ് പുറത്തിറക്കി
6 ജിബി, 64 ജിബി വേരിയന്റിന് 14,999 രൂപയും 6 ജിബി, 128 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില
റെഡ്മി നോട്ട് 10എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കും. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ഡീപ്പ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. മെയ് 18 ന് വില്‍പ്പന ആരംഭിക്കും. ആമസോണ്‍, മി.കോം, മി ഹോം സ്‌റ്റോറുകള്‍, റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. മാര്‍ച്ച് മാസത്തില്‍ ആഗോളതലത്തില്‍ റെഡ്മി നോട്ട് 10എസ് അവതരിപ്പിച്ചിരുന്നു.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റെഡ്മി നോട്ട് 10എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12.5 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 1,100 നിറ്റ് പരമാവധി തെളിച്ചം, 45,00,000:1 കോണ്‍ട്രാസ്റ്റ് അനുപാതം, എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍ എന്നിവ സഹിതം 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ നല്‍കി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയേകുന്നു. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് കരുത്തേകുന്നത്. മാലി ജി76 എംസി4 ജിപിയു ലഭിച്ചു.
പിറകില്‍ ക്വാഡ് കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. എഫ്/1.79 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുന്നില്‍ എഫ്/2.45 അപ്പര്‍ച്ചര്‍ സഹിതം 13 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കി. മുകളില്‍ മധ്യത്തിലായി ഹോള്‍ പഞ്ച് കട്ട്ഔട്ടിലാണ് സ്ഥാപിച്ചത്.
4ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഐആര്‍ ബ്ലാസ്റ്റര്‍, എന്‍എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍ ലഭിച്ചു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കി.
റെഡ്മി നോട്ട് 10എസ് ഉപയോഗിക്കുന്നത് 5,000 എംഎഎച്ച് ബാറ്ററിയാണ്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബോക്‌സിനകത്ത് ഫാസ്റ്റ് ചാര്‍ജര്‍ ഉണ്ടായിരിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 160.46 എംഎം, 74.5 എംഎം, 8.29 എംഎം എന്നിങ്ങനെയാണ്. 178.8 ഗ്രാമാണ് ഭാരം. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി 53 സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ഹൈ റെസലൂഷന്‍ ഓഡിയോ സര്‍ട്ടിഫിക്കേഷനോടെ ഇരട്ട സ്പീക്കറുകള്‍ സവിശേഷതയാണ്.