റിയല്‍മി നാര്‍സോ 30 5ജി, റിയല്‍മി നാര്‍സോ 30 പുറത്തിറക്കി
- ആദ്യ ദിവസം 500 രൂപ വിലക്കിഴിവ്
- രണ്ട് സ്മാര്‍ട്ട്‌ഫോണുകളും റേസിംഗ് ബ്ലൂ, റേസിംഗ് സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും
റിയല്‍മി നാര്‍സോ 30 5ജി, റിയല്‍മി നാര്‍സോ 30 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി നാര്‍സോ 30 5ജി ലഭിക്കുന്നത് 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്ന ഏക വേരിയന്റിലാണ്. 15,999 രൂപയാണ് വില. അതേസമയം രണ്ട് വേരിയന്റുകളില്‍ റിയല്‍മി നാര്‍സോ 30 പുറത്തിറക്കി. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,499 രൂപയുമാണ് വില. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും റേസിംഗ് ബ്ലൂ, റേസിംഗ് സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
റിയല്‍മി നാര്‍സോ 30 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ജൂണ്‍ 30 ന് ആരംഭിക്കും. ആദ്യ ദിവസം 500 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ജൂണ്‍ 29 നാണ് റിയല്‍മി നാര്‍സോ 30 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന തുടങ്ങുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 500 രൂപ വിലക്കിഴിവ് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ രണ്ട് ഫോണുകളും ലഭ്യമായിരിക്കും.
റിയല്‍മി നാര്‍സോ 30 5ജി
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റിയല്‍മി നാര്‍സോ 30 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ 2.0 സോഫ്റ്റ്‌വെയറിലാണ്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 90.5 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 600 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 700 എസ്ഒസിയാണ് കരുത്തേകുന്നത്. സ്‌റ്റോറേജ് വര്‍ധിപ്പിക്കുന്നതിന് മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് നല്‍കി.
പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കിയിരിക്കുന്നു. എഫ്/1.8 അപ്പര്‍ച്ചര്‍ സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നില്‍ എഫ്/2.1 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സ്ഥാപിച്ചു.
സ്മാര്‍ട്ട്‌ഫോണിന് നല്‍കിയത് 5,000 എംഎഎച്ച് ബാറ്ററിയാണ്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ജൈറോ സെന്‍സര്‍, ആക്‌സെലറേഷന്‍ സെന്‍സര്‍ എന്നീ സെന്‍സറുകളും നല്‍കി. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചു.
റിയല്‍മി നാര്‍സോ 30
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റിയല്‍മി നാര്‍സോ 30 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ 2.0 സോഫ്റ്റ്‌വെയറിലാണ്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 90.5 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 405 പിപിഐ പിക്‌സല്‍ സാന്ദ്രത, 580 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.
റിയല്‍മി നാര്‍സോ 30 5ജി സ്മാര്‍ട്ട്‌ഫോണിന്റെ അതേ ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നില്‍ എഫ്/2.1 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്471 സെല്‍ഫി കാമറ സ്ഥാപിച്ചു.
5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 30 വാട്ട് ‘ഡാര്‍ട്ട് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ നല്‍കി. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചു. ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ആക്‌സെലറേഷന്‍ സെന്‍സര്‍, ജൈറോ സെന്‍സര്‍ എന്നിവയാണ് സെന്‍സറുകള്‍.