പുതിയ വേരിയന്റില്‍ റിയല്‍മി സി12
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് അവതരിപ്പിച്ചു
ന്യൂഡെല്‍ഹി: റിയല്‍മി സി12 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റിയല്‍മി സി12 ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് വില്‍പ്പന നടത്തിയിരുന്നത്. പുതിയ വേരിയന്റിന് ആദ്യ വേരിയന്റിനേക്കാള്‍ ആയിരം രൂപ കൂടുതലാണ്. മറ്റ് സ്‌പെസിഫിക്കേഷനുകളില്‍ മാറ്റമില്ല.
പുതിയ വേരിയന്റിന് 9,999 രൂപയാണ് ഇന്ത്യയിലെ വില. പവര്‍ ബ്ലൂ, പവര്‍ സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ റിയല്‍മി വെബ്‌സൈറ്റില്‍ ലഭിക്കും. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നീ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വൈകാതെ വില്‍പ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720,1600) ഐപിഎസ് എല്‍സിഡി പാനലാണ് റിയല്‍മിയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്നത്. 450 നിറ്റ് ആണ് പരമാവധി ബ്രൈറ്റ്‌നെസ്.
സ്‌ക്രീനിലെ വാട്ടര്‍ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ചില്‍ 5 എംപി സെല്‍ഫി കാമറ സ്ഥിതി ചെയ്യുന്നു. 13 എംപി പ്രൈമറി സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ചതുരാകൃതിയുള്ള പിറകിലെ കാമറ. തൊട്ടുതാഴെ കപ്പാസിറ്റീവ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.
പവര്‍വിആര്‍ ജിഇ8320 ജിപിയു സഹിതം മീഡിയടെക് ഹീലിയോ ജി35 ചിപ്‌സെറ്റാണ് കരുത്തേകുന്നത്. 6000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. മൈക്രോ യുഎസ്ബി പോര്‍ട്ട് മുഖേന 10 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. കസ്റ്റമൈസ് ചെയ്യാവുന്ന റിയല്‍മി യുഐ സഹിതം ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.