പുതുച്ചേരിയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു; മന്ത്രിസഭാ വിപുലീകരണം ഈ മാസം 27ന്
1 min readപുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി എന്‍ഡിഎയുടെ സാധ്യതയുള്ള മന്ത്രിമാരുടെ പട്ടിക ബുധനാഴ്ച ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് കൈമാറിയതോടെ കേന്ദ്രഭരണ പ്രദേശത്തിന്‍റെ മന്ത്രിസഭ വിപുലീകരണത്തിലെ പ്രതിസന്ധി അവസാനിച്ചു. എന്നാല്‍ മന്ത്രിമാരുടെ പേര് മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ജൂണ്‍ 27 ന് ഉച്ചകഴിഞ്ഞ് 2 നും 4നും ഇടയ്ക്ക് നടക്കുമെന്ന് രാജ്ഭവന്‍ അധികൃതര്‍ അറിയിച്ചു.
മെയ് 7 ന് മുഖ്യമന്ത്രി എന്‍. രംഗസാമി സത്യപ്രതിജ്ഞ ചെയ്തതിനുശേഷവും അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കാബിനറ്റ് ബെര്‍ത്ത്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തസ്തികകള്‍, ചീഫ് വിപ്പ് തസ്തിക എന്നിവ പങ്കിടുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. കോവിഡ് -19 ചികിത്സയ്ക്കായി രംഗസാമി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബിജെപി അവരുടെ മൂന്ന് നേതാക്കളെ നിയമസഭാംഗങ്ങളാക്കി നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
ഇതോടെ മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളായതായി വാര്‍ത്തയുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 6 പേരില്‍ മൂന്ന് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിനാല്‍ മുഖ്യമന്ത്രി സ്ഥാനം പിന്‍വാതിലിലൂടെ നേടാന്‍ ബിജെപി ശ്രമിക്കുന്നതായി രംഗസ്വാമി ഭയപ്പെട്ടു. ബിജെപിക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ് നിയമസഭാംഗങ്ങളും 3 നോമിനേറ്റഡ് നിയമസഭാ സാമാജികരുമുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ പാര്‍ട്ടിക്ക് 12 എന്ന അംഗങ്ങള്‍ എന്നനിലയില്‍ എത്താന്‍ കഴിയുന്നുണ്ട്. ഐഎന്‍ആര്‍സിക്ക് 10 പേര്‍ മാത്രമാണുള്ളത്. പുതുച്ചേരി മുഖ്യമന്ത്രി ബിജെപി നേതാക്കളോട് സംസാരിച്ചില്ലെന്നും വളരെയധികം സമ്മര്‍ദ്ദങ്ങള്‍ക്കുശേഷമാണ് അദ്ദേഹം ചര്‍ച്ചയ്ക്ക് വഴങ്ങിയതെന്നും പറയപ്പെടുന്നു.
നിര്‍ണായക തസ്തികയോടൊപ്പം മൂന്ന് മന്ത്രി സ്ഥാനങ്ങളും ഉപമുഖ്യമന്ത്രി സ്ഥാനവും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, കേന്ദ്രമന്ത്രിമന്ത്രിയുടെ അംഗീകാരത്തിനുശേഷം ഉപമുഖ്യമന്ത്രി തസ്തിക സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ തസ്തികയും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എ. നമശിവായത്തിന്‍റെ പേര് ബിജെപി അന്തിമരൂപം നല്‍കിയിട്ടുണ്ട്. ന്യൂഡെല്‍ഹിയില്‍ മന്ത്രിസ്ഥാനത്തിനായി തമ്പടിച്ചിരിക്കുന്ന എ. ജോണ്‍ കുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ ചെറുക്കുന്ന സായ് ജെ. ശരവണ്‍ കുമാറിനെയും പരിഗണിക്കാനിടയുണ്ട്. ജോണ്‍ കുമാറിന്‍റെ അനുയായികള്‍ ബിജെപി പതാകകള്‍ പോലും തകര്‍ക്കുകയും മന്ത്രിസഭ ബെര്‍ത്ത് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസ് പിക്കറ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ എഐഎന്‍ആര്‍സിയുടെ മറ്റ് രണ്ട് പേരുകളും വെളിപ്പെടുത്തിയിട്ടില്ല.