Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴ്നാട് : സംസ്ഥാന ക്ഷേത്ര ഉപദേശക സമിതി സ്റ്റാലിന്‍ നയിക്കും

1 min read

ചെന്നൈ: സമീപഭാവിയില്‍ രൂപീകരിക്കുന്ന സംസ്ഥാനതല ക്ഷേത്ര ഉപദേശക സമിതിയുടെ മേധാവിയിയി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രവര്‍ത്തിക്കും. ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) മന്ത്രി പി.കെ. സെക്കര്‍ ബാബു സമിതിയുടെ വൈസ് ചെയര്‍മാനാകും. ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) നിയമത്തിലെ സെക്ഷന്‍ 7 പ്രകാരമാണ് സമിതി രൂപീകരിക്കുന്നതെന്ന് എച്ച്ആര്‍ ആന്‍ഡ് സി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട ഔദ്യോഗിക ഇതര അംഗങ്ങളുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പട്ടികജാതിയില്‍ നിന്നുള്ള ഒരാള്‍ അംഗമായിരിക്കും. എച്ച്ആര്‍ & സിഇ കമ്മീഷണര്‍ എക്സ്-അഫീഷ്യോ മെംബര്‍ സെക്രട്ടറിയും ചുമതലയുള്ള സെക്രട്ടറിയുമായിരിക്കും.

എല്ലാ പ്രധാന ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഉപദേശക സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. പ്രധാന ക്ഷേത്രങ്ങളെ വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയും അതിന് മുകളിലുമുള്ളവയായി വ്യാഖ്യാനിക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 10 ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ള 331 ക്ഷേത്രങ്ങളും 50 ലക്ഷം രൂപയും അതില്‍ കൂടുതലും വാര്‍ഷിക വരുമാനമുള്ള 47 ക്ഷേത്രങ്ങളും സംസ്ഥാനത്തുണ്ടെന്ന് എച്ച്ആര്‍ ആന്‍ഡ് സി വകുപ്പ് അറിയിച്ചു.
2012 ല്‍ അത്തരമൊരു ഉപദേശക സമിതി രൂപീകരിക്കുകയും അതിന്‍റെ കാലാവധി 2015 ല്‍ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2012 ല്‍ രൂപീകരിച്ച മുന്‍ ഉപദേശക സമിതിയില്‍ വരുമാന പരിധികള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ചാരിറ്റബിള്‍ ട്രസ്റ്റുകളും സൊസൈറ്റികളും ഉള്‍പ്പെടെ നിരവധി ആളുകളും ഗ്രൂപ്പുകളും നഷ്ടപ്പെട്ടതോ കൈയേറ്റം ചെയ്തതോ ആയ ഭൂമി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനതല ക്ഷേത്ര ഉപദേശക സമിതിയുടെ ഭരണഘടനയോടെ, രാഷ്ട്രീയ നേതൃത്വത്തിന് ക്ഷേത്രത്തിന്‍റെ സൂക്ഷ്മത മനസ്സിലാക്കാന്‍ കഴിയും. ക്ഷേത്ര ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്താവുന്ന ഔദ്യോഗികേതര അംഗങ്ങളെ സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിമാരില്‍ നിന്നും ഗണ്യമായ സംഭാവന നല്‍കിയ വ്യവസായികളില്‍ നിന്നും തെരഞ്ഞെടുക്കാനാണ് സാധ്യത. ക്രിമിനല്‍ ഭൂതകാലമുള്ളവരെയും ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും പ്രതിനിധികളായി ക്ഷേത്ര ഭൂമി കൈവശം വയ്ക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉപദേശക സമിതിയുടെ കരടില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Maintained By : Studio3