തമിഴ്നാട്ടില്‍ മൂന്നാംതവണയും പോലീസില്‍ വന്‍ അഴിച്ചുപണി
1 min readചെന്നൈ:തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പോലീസില്‍ വന്‍ അഴിച്ചുപണിതുടരുന്നു. 15 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. മെയ് 7 ന് ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഡിജിപി പ്രതീപ് വി ഫിലിപ്പിനെ തമിഴ്നാട് പോലീസ് അക്കാദമി ഡയറക്ടറായും എ ഡി ജി പി ജയന്ത് മുരളിയെ ചെന്നൈയിലെ സായുധ പോലീസ് യൂണിറ്റ് മേധാവിയായും നിയമിച്ചു. മുന്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാളിനെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എ.ഡി.ജി.പി) ക്രൈം ഓഫ് ചെന്നൈയില്‍ നിയമിച്ചു. എഡിജിപി അബാഷ് കുമാര്‍, സിഐഡി സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള വിഭാഗത്തിന് നേതൃത്വം നല്‍കും. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആര്‍ ദിനകരനെ സിഐഡി യൂണിറ്റ് (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) ഐജിപിയായി നിയമിച്ചു.
ഐജിപി ജെ. ലോഗനാഥനെ സായുധ സേനയുടെ ഐജിപിയായി നിയമിച്ചു.ഐജിപി ജയറാം ടിഎന്‍യുഎസ്ആര്‍ബിയില്‍ നിയമിച്ചു.ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് എസ്. രാജേന്ദ്രന്‍ സാങ്കേതിക സേവനങ്ങളുടെ ഡിജി ആയി സ്ഥാനമേല്‍ക്കും. സേലം നഗരത്തിലെ ക്രൈം ആന്‍ഡ് ട്രാഫിക് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി (ഡിസിപി) പോലീസ് സൂപ്രണ്ട് (എസ്പി) പാ മൂര്‍ത്തിയെ മാറ്റി.തൂത്തുക്കുടിയിലെ പോലീസ് പരിശീലന റിക്രൂട്ട് സ്കൂളിന്‍റെ പ്രിന്‍സിപ്പലായി എസ്പി സെന്തിലിനെ നിയമിച്ചു.എസ്പി, എസ്എസ് മഹേശ്വരനെ മധുരയിലെ എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റിന്‍റെ എസ്പിയായി നിയമിച്ചു.
പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന്‍ എ.ഐ.ജിയായി പി ശരവണനെയും വാണിജ്യ കുറ്റകൃത്യ അന്വേഷണ വിഭാഗത്തിന്‍റെ എസ്പിയായി പോലീസ് സൂപ്രണ്ട് പി. സി. രാജയെയും ചെന്നൈയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യത്തിന്‍റെ എസ്പിയായി എസ്പി ടിപി സെന്തില്‍ കുമാറിനെയും മാറ്റി.