Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ദിനത്തിൽ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് ഏപ്രിൽ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,0302238 പേർ സ്ത്രീ വോട്ടർമാരും 150 പേർ ഭിന്നലിംഗ വോട്ടർമാരുമാണ്. ആബ്സന്റീ വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പോസ്റ്റൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്. 85 വയസ്സിന് മുകളിൽ പ്രായമായവർ, ഭിന്നശേഷി വോട്ടർമാർ, കോവിഡ് ബാധിതർ, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാർ എന്നിവരാണ് ആബ്സന്റീ വോട്ടർ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വീട്ടിൽ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങൾക്കായി ഒരുക്കിയ വോട്ടർ ഫെസിലിറ്റഷേൻ കേന്ദ്രങ്ങളിലെത്തി(വിഎഫ്സി) വോട്ട് രേഖപ്പെടുത്തിയവരും ഇതിൽ ഉൾപ്പെടും.

  സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം
Maintained By : Studio3