Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്

1 min read

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14,000 കോടി രൂപ തട്ടിയെടുത്ത വജ്രവ്യാപാരിയും പിടികിട്ടാപ്പുള്ളിയുമായ സാമ്പത്തിക കുറ്റവാളി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കി. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരായി രണ്ടുവര്‍ഷത്തോളമായി മോദി നിയമപോരാട്ടത്തിലായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുത്ത അദ്ദേഹം രാജ്യം വിട്ടു.ഇതിനു പുറമേ അഴിമതിക്കും വഞ്ചനയ്ക്കും കള്ളപ്പണം വെളുപ്പിച്ചതിനും ഇദ്ദേഹത്തിനെതിരെ കേസുണ്ട്.

49 കാരനായ നീരവ് മോദി വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ തെക്ക്-പടിഞ്ഞാറന്‍ ലണ്ടനിലെ വാണ്ട്സ്വര്‍ത്ത് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരായത്. മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ജില്ലാ ജഡ്ജി സാമുവല്‍ ഗൂസി പറഞ്ഞു.
ഇന്ത്യയില്‍ തനിക്ക് ന്യായമായ വിചാരണ ലഭിക്കില്ലെന്ന നീരവ് മോദിയുടെ വാദത്തെ യുകെ കോടതി തള്ളി. ഇന്ത്യയിലെ ജയിലിലെ അവസ്ഥയെക്കുറിച്ചും മെഡിക്കല്‍ ക്രമീകരണങ്ങളെക്കുറിച്ചും സംതൃപ്തി പ്രകടിപ്പിച്ച കോടതി, “ബാരക് 12 ലെ (മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍) ലണ്ടനിലെ നിലവിലെ സെല്ലിനേക്കാള്‍ മികച്ചതായി തോന്നുന്നു” എന്നും അഭിപ്രായപ്പെട്ടു.മജിസ്ട്രേട്ട് കോടതി വിധി ഇപ്പോള്‍ സൈന്‍ ഓഫിനായി യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയയ്ക്കും. എന്നിരുന്നാലും, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യതയുണ്ട്. ജാമ്യം തേടാനുള്ള അദ്ദേഹത്തിന്‍റെ ഒന്നിലധികം ശ്രമങ്ങള്‍ മജിസ്ട്രേറ്റ്, ഹൈക്കോടതി തലങ്ങളില്‍ ആവര്‍ത്തിച്ച് നിരസിക്കപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ആണ് കേസ് വാദിച്ചത്. മോദിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് സ്ഥാപിക്കാനും അദ്ദേഹത്തെ കൈമാറുന്നത് തടയുന്ന മനുഷ്യാവകാശ പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും സ്ഥാപിച്ചു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്
Maintained By : Studio3