November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോദി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു: രാഹുല്‍

1 min read

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പോലീസിനെ ഉപയോഗിച്ച് നേരിടുന്ന ഭരണകൂടം രാജ്യത്തെ ദുര്‍ബലപ്പെടുത്തുവെന്ന് പാര്‍ട്ടി മുന്‍പ്രസിഡന്റ് രാഹുല്‍ ആരോപിക്കുന്നു. ഈ നടപടിയിലൂടെ ദേശവിരുദ്ധ ശക്തികള്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ എന്ന് അദ്ദേഹം ട്വീറ്റുചെയ്തു.

പ്രതിഷേധം പരാജയപ്പെടുത്തുന്നതിനായി കര്‍ഷകരെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അവരെ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വിശ്വാസം തകര്‍ക്കുകയാണ്. അവരുടെ ശബ്ദം കേള്‍ക്കാത്തത് പാപമാണ്, ”പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.കര്‍ഷകര്‍ക്കെതിരായ ആക്രമണം രാജ്യത്തിനെതിരായ ആക്രമണമാണെന്നും പ്രധാനമന്ത്രി, രാജ്യത്തെ ദുര്‍ബലപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ നവംബര്‍ അവസാനം മുതല്‍ ഡെല്‍ഹിയിലേക്കുള്ള നിരവധി അതിര്‍ത്തി സ്ഥലങ്ങളില്‍ പ്രതിഷേധിക്കുന്നു. മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നും അവരുടെ വിളകളുടെ താങ്ങുവില സംവിധാനത്തിന് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെടുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ നടപ്പാക്കിയ ഈ മൂന്ന് നിയമങ്ങളും കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ നീക്കം ചെയ്യുകയും കര്‍ഷകരെ രാജ്യത്ത് എവിടെയും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ്. എന്നിരുന്നാലും, പുതിയ നിയമങ്ങള്‍ എംഎസ്പിയുടെ സുരക്ഷ ഇല്ലാതാക്കുമെന്ന് കര്‍ഷകര്‍ഭയപ്പെടുന്നു. അതുവഴി മൊത്ത വിപണന സമ്പ്രദായം ഇല്ലാതാകുമെന്നും കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തില്‍ കഴിയേണ്ടിവരുമെന്നും കര്‍ഷകര്‍ഭയപ്പെടുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3