November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

100 പൊതുമേഖലാ ആസ്തികളിലൂടെ 2.5 ട്രില്യണ്‍ സമാഹരണം ലക്ഷ്യം: പ്രധാനമന്ത്രി

1 min read

തന്ത്രപരമായത് ഒഴികെയുള്ള എല്ലാ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതില്‍ വിപുലമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവ നികുതിദായകര്‍ക്ക് ബാധ്യത ആണെന്നും സര്‍ക്കാരിന് നേരിട്ട് ബിസിനസ് ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ഒരു വെബ്ബിനാറില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. എണ്ണ, ഗ്യാസ്, വിമാനത്താവളം, തുറമുഖങ്ങള്‍, വൈദ്യുതി തുടങ്ങിയ മേഖലകളിലായി 100 പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ധനസമ്പാദനം നടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇത് 2.5 ട്രില്യണ്‍ രൂപയോളം വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഈ പ്രക്രിയ ഭാവിയിലും തുടരും,” 2021-22 ബജറ്റിലെ സ്വകാര്യവല്‍ക്കരണവും നിക്ഷേപങ്ങളും എന്ന വിഷയത്തിലാണ് വെബിനാര്‍ നടന്നത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഈ ആസ്തികളുടെ വില നിര്‍ണ്ണയിക്കുന്നതിനും ഉചിതമായ സ്വകാര്യ പങ്കാളികളെ കണ്ടെത്തുന്നതിനും ഏറ്റവും മികച്ച ആഗോള സമ്പ്രദായങ്ങള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഈ നയങ്ങളുടെ നടപ്പാക്കലും ഒരുപോലെ പ്രധാനമാണ്. സുതാര്യതയും മത്സരവും ഉറപ്പാക്കാന്‍ സ്ഥിരതയുള്ള നയങ്ങളും ശരിയായി നടപ്പാക്കുന്ന പ്രക്രിയകളും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റില്‍ അടിവരയിട്ടതുപോലെ തന്ത്രപരമായത് ഒഴികെയുള്ള എല്ലാ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളെ (പിഎസ്ഇ) സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നയം പിഎസ്ഇകളിലെ ഓഹരി വിറ്റഴിക്കലിനായി വാര്‍ഷിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനേക്കാള്‍ വിപുലമാണ്. ഈ സമീപനം നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിഎസ്ഇകളിലെ മാനേജ്മെന്‍റില്‍ വരുന്ന മാറ്റം പലപ്പോഴും ഈ യൂണിറ്റുകളെ പുതിയ ഉയരങ്ങളിലെത്തിക്കും. “ഞങ്ങളുടെ മന്ത്രം ധനസമ്പാദനവും ആധുനികവല്‍ക്കരണവുമാണ് ,” അദ്ദേഹം പറഞ്ഞു. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഓഫീസ് തുറക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റിയുടെ സഹായം അവര്‍ക്ക് സ്വീകരിക്കാം രാജ്യത്ത് ഇത്തരം പ്ലഗ്-പ്ലേ സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറയുന്നു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

നിലവിലെ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ബിസിനസ് ചെയ്യുന്നത് ഉചിതമല്ലെന്നും വാണിജ്യപരമായി ഉചിതമായി പ്രവര്‍ത്തിക്കാന്‍ പിഎസ്യു-കള്‍ക്ക് കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ ഭയത്തില്‍ നിന്ന് സ്വതന്ത്രമായി തീരുമാനമെടുക്കില്ലെന്നും മോദി വിശദീകരിച്ചു. സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന പണം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാഭത്തിലോ നഷ്ടത്തിലോ എന്നതു പരിഗണിക്കാതെ, ചില മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാ മേഖലകളിലെയും ബിസിനസില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള കാഴ്ചപ്പാടാണ് സര്‍ക്കാര്‍ ബജറ്റില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

Maintained By : Studio3