Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫൊർഡബിൾ ഹൗസിംഗ്, കൊമേർഷ്യൽ റിയൽഎസ്റ്റേറ്റ് മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തണം: പി.എച്ച്. കുര്യൻ

1 min read
  • കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല താരതമ്യേന പോസിറ്റീവ് ആയിട്ടുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നതെങ്കിലും, വളർച്ചയെ അതിവേഗം മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തി ഇവിടെ ശക്തമല്ല. കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പുതിയ തലങ്ങളിലേക്ക് വളരണം. അഫൊർഡബിൾ ഹൗസിംഗ്, കൊമേർഷ്യൽ റിയൽഎസ്റ്റേറ്റ് മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് സംരംഭകർ തയ്യാറാകണം.

കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല താരതമ്യേന പോസിറ്റീവ് ആയിട്ടുള്ള വളർച്ചയിലാണെകിലും, വളർച്ചയെ അതിവേഗം മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തി ഇവിടെ ശക്തമല്ല എന്ന അഭിപ്രായമാണ്, കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖലയുടെ ദൈനംദിന നാഡിചലനങ്ങൾ വരെ വ്യക്തമായി അറിയുകയും, വിലയിരുത്തുകയും, തിരുത്തൽശക്തിയായി പ്രവർത്തിക്കുകയും എല്ലാം ചെയ്യുന്ന; കേരളത്തിലെ ജനങ്ങൾക്ക് എക്കാലവും പ്രിയങ്കരനും, ജനകിയനുമായ റിട്ടയേർഡ് ഐ.എ.എസ്. ഉദ്യോഗസ്ഥൻ പി.എച്ച്. കുര്യൻ-നുള്ളത്. കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (K-RERA) തുടക്കം മുതലുള്ള ചെയർമാനും, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ അർത്ഥവും, വ്യാപ്തിയും എത്രത്തോളമാണെന്ന് കേരളീയർക്ക് മനസ്സിലാക്കി കൊടുത്തയാളുമാണ് പി.എച്ച്. കുര്യൻ. കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പുതിയ തലങ്ങളിലേക്ക് വളരണമെന്നാണ് അദ്ദേഹം പറയുന്നത്. അഫൊർഡബിൾ ഹൗസിംഗ്, കൊമേർഷ്യൽ റിയൽഎസ്റ്റേറ്റ് മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് സംരംഭകർ തയ്യാറാകണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചും, അത് ഉപഭോക്താക്കൾക്ക് നൽകുന്ന പ്രയോജങ്ങളെകുറിച്ചും, കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖലയുടെ ഭാവി വളർച്ചാ സാധ്യതകളെ കുറിച്ചുമെല്ലാമുള്ള തന്റെ കാഴ്ചപ്പാടുകൾ ഫ്യൂച്ചർ കേരളാ ലേഖകനുമായി പങ്കുവയ്ക്കുകയാണദ്ദേഹം. അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ:

— എം.കെ.ആർ

2018-ൽ കേരളാ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്പ്മെന്റ്) ചട്ടങ്ങൾ നിലവിൽ വന്നു. 2020-ൽ കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA) ഔദ്യോഗികമായി നിലവിൽ വന്നു. ഇതുവരെയുള്ള കെ-റെറയുടെ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് എത്രമാത്രം പ്രയോജനപ്പെട്ടിട്ടുണ്ട്?

ഒറ്റവാക്കിൽ പറഞ്ഞാൽ കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പൂർണ്ണമായും സുതാര്യമായി എന്നതാണുത്തരം. ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനും, റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖലയിലെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് നിലവിൽ വന്നത്. കേരളത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായത് 2020 മുതലാണ്. ആസമയത്തു നടന്നു കൊണ്ടിരുന്നതും, പ്രശ്നങ്ങളുണ്ടായിരുന്നതുമായ അഞ്ഞുറോളം പദ്ധതികളും, അതിനുശേഷം രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ഞുറോളം പദ്ധതികളും ഉൾപ്പെടെ ആയിരത്തിലധികം പദ്ധതികളാണ് നിലവിൽ കെ-റെറയുടെ മേൽനോട്ടത്തിലുള്ളത്. പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട പദ്ധതികൾ കെ-റെറയുടെ മേൽനോട്ടത്തിൽ വിവിധ സ്റ്റേജുകളിൽ പുരോഗമിക്കുകയാണ്. പഴയ പദ്ധതികളിൽ അൻപത്-അറുപത് ശതമാനത്തോളം പൂർത്തിയാവുകയോ, പരിഹൃദമാവുകയോ ചെയ്തു. ഒരു നൂറു-നൂറ്റമ്പതു പദ്ധതികൾ ഇനിയും പരിഹൃദമാകാനുണ്ട്.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് പദ്ധതികളുടെ തുടക്കം മുതൽ തന്നെ ഇപ്പോൾ റെറയുടെ മേൽനോട്ടമുണ്ട്. പദ്ധതികളുടെ എല്ലാ വിശദാംശങ്ങങ്ങളും റെറയെ ബോധ്യപ്പെടുത്തുക, റെറയുടെ വെബ്സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തുക, ത്രൈമാസിക കാലയളവിൽ പദ്ധതിയുടെ പുരോഗതിയുടെ വിശദാംശങ്ങങ്ങൾ അപ്ഡേറ്റ് ചെയ്യുക, ഒരു പദ്ധതിക്കായി വാങ്ങുന്ന പണം അതിനായി മാത്രം ചെലവഴിക്കുക, നിശ്ചിതകാലാവധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കി ഉപഭോക്താവിന് കൈമാറുക തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യതയും, പ്രൊഫഷണലിസവും ഉറപ്പുവരുത്തുന്നതിൽ റെറ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. ഇങ്ങിനെ എല്ലാ വിധത്തിലും ഉപഭോക്താവിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് റെറ ഉറപ്പുവരുത്തുന്നു.

500 ച. മീറ്ററിൽ കൂടുതലുള്ള ഭൂമിയിൽ പ്ലോട്ട് തിരിച്ചുള്ള വിൽപ്പനയോ അപ്പാർട്ട്മെൻറ്റുകൾ, വില്ലകൾ, ഗോഡൗണുകൾ, ഓഫീസ്‌ ഇടങ്ങൾ, കടമുറികൾ തുടങ്ങിയവ വിൽക്കാൻ ഉദ്ദേശിച്ച് വികസിപ്പിക്കുകയോചെയ്യുന്ന എല്ലാ പ്രോജെക്റ്റുകളും റേറ നിയമപ്രകാരം റിയൽ എസ്റ്റേറ്റ് പ്രോജെക്റ്റുകളാണ്. എന്നാൽ 500 ച. മീറ്ററിൽ കുറവെങ്കിലും എട്ടിൽ കൂടുതലായ അപ്പാർട്ട്മെൻറ്റുകളുള്ള പ്രോജെക്റ്റുകളും മേൽ നിയമപ്രകാരം റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. റെറയിൽ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രോജക്ടിനെ കുറിച്ചുള്ള ഒരു പരസ്യങ്ങളും പ്രസിദ്ധപ്പെടുത്താൻ അനുവാദമില്ല. അതുപോലെ ഉപഭോക്താവിൽ നിന്ന് രജിസ്ട്രേഷനു മുൻപ് പണം വാങ്ങാനോ, ബുക്കിംഗ് നടത്തുവാനോ അനുവാദമില്ല. രജിസ്റ്റർ ചെയ്ത പ്രോജക്ടുകളുടെ അംഗീകരിച്ച ഒറിജിനൽ പ്ലാനുകൾ, ഭൂമിയുടെ കൈവശസംബദ്ധമായ രേഖകൾ, നിയമപ്രകാരമുള്ള മറ്റ് അനുമതികൾ, പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച സമയക്രമം എന്നിവ റെറ വെബ്സൈറ്റിലുടെ പ്രസിദ്ധപ്പെടുത്തണം. ഉപഭോക്താവിൽ നിന്ന് വാങ്ങുന്ന പണം എങ്ങിനെ ഉപയോഗിച്ചു, പദ്ധതിയുടെ പുരോഗതി തുടങ്ങിയ വിവരങ്ങൾ ഓഡിറ്റിന്‌ സമർപ്പിയ്ക്കുകയും, റെറ വെബ്സൈറ്റിലുടെ പ്രസിദ്ധപ്പെടുത്തുകയും വേണം. വിൽക്കുന്ന വില്ലയുടെ അല്ലെങ്കിൽ അപ്പാർട്ട്മെന്റിന്റെ സ്ട്രെക്ച്ചറൽ ഗ്യാരണ്ടി അഞ്ചു വർഷത്തേയ്ക്ക് ഉറപ്പുവരുത്തണം. വില്ലയുടെ അല്ലെങ്കിൽ അപ്പാർട്ട്മെന്റിന്റെ മൊത്തം വിലയുടെ പത്തുശതമാനമേ മുൻകൂറായി വാങ്ങാവൂ. പദ്ധതിയുടെ അമ്പത്ശതമാനത്തിലധികം വില്പനയായാൽ ഉടൻ അലോട്ടിസ് അസോസിയേഷൻ രൂപീകരിക്കണം തുടങ്ങി ആദ്യാവസാനം സുതാര്യതയും, കാര്യക്ഷമതയും റെറ ഇടപെടൽ ഉറപ്പുവരുത്തുന്നു.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

റെറയുടെ വരവോടെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പൂർണമായും സംശുദ്ധമായി എന്ന് പറയാമോ?

റെറ റെഗുലേഷൻസ് വരുന്നതിന് മുൻപ് ഉപഭോക്‌തൃസംരക്ഷണ നിയമം അല്ലെങ്കിൽ ഇന്ത്യൻ കരാർനിയമങ്ങൾ, മറ്റു പൊതു നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലെ പരാതികൾ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. ഇവയെല്ലാം പ്രശ്നമുണ്ടായ ശേഷമുള്ള പരിഹാരം എന്ന നിലയിലാണ് നടപ്പാക്കപ്പെട്ടിരുന്നത്. എന്നാൽ റെറയാകട്ടെ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപേ തന്നെ,പദ്ധതികളെ പ്രൊഫഷണൽ ആയി, തുടക്കം മുതലേ പരിരക്ഷിക്കുക എന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. ‘പ്രീവൻറ്റീവ്’ സമീപനമാണ് റെറയുടെതെന്ന് ഒറ്റവാക്കിൽ പറയാം. പദ്ധതി പരസ്യപ്പെടുത്തുന്നതിനു മുൻപേ തന്നെ, വില്പന തുടങ്ങുന്നതിന് മുൻപേ തന്നെ മുഴുവൻ പ്രക്രിയയും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നു. ഓരോ ഘട്ടത്തിലും നിരീക്ഷിക്കപെടുന്നു, വിലയിരുത്തപ്പെടുന്നു, കുറ്റമറ്റതാക്കപ്പെടുന്നു. റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് രംഗത്തെ സംരംഭകരെ, കമ്പനികളെ തികച്ചും പ്രൊഫഷണൽ ആക്കുന്നു. ഇതുവഴി ഉപഭോക്താവിന്റെ അവകാശങ്ങൾ നല്ലൊരു ശതമാനവും സംരക്ഷിക്കപ്പെടുന്നു.

എന്താണ് റെറയുടെ പ്രധാന ദൗത്യം?

മൂന്ന് ‘ടി’ (T)-കളാണ്; ട്രസ്റ്റ് (Trust), ട്രാൻസ്പരെൻസി (Transparency), ടൈംലി ഡെലിവറി (Timely delivery) റെറയുടെ പ്രധാന ദൗത്യം എന്ന് നിർവചിക്കാനാണ് എനിക്ക് താല്പര്യം. അതാണ് ശരിയും. റിയൽ എസ്റ്റേറ്റ് സർവീസ് പ്രൊവൈഡർ-ഉം വാങ്ങുന്ന ആളും തമ്മിലുള്ള ട്രസ്റ്റ്, വിശ്വാസ്യത രൂപപ്പെടണം. അതിന് ഇടപാടുകളിൽ സുതാര്യതയും, കാര്യക്ഷമതയും ഉണ്ടാവണം. ഇടപാടുകളിലെ സുതാര്യതയും, കാര്യക്ഷമതയും; റെറയുടെ മേൽനോട്ടവും യഥാസമയത്തുള്ള പദ്ധതി കൈമാറലിന്‌ സഹായിക്കും. ഇങ്ങിനെ ഈ മുന്ന് ഘടകങ്ങളുടെ ഉറപ്പുവരുത്തലാണ് റെറയുടെ മിഷൻ.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൌസിംങ്ങ് മേഖലയുടെ ഭാവി,വളർച്ചസാദ്ധ്യതകൾ?

കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല താരതമ്യേന പോസിറ്റീവ് ആയിട്ടുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നതെങ്കിലും, വളർച്ചയെ അതിവേഗം മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തി ഇവിടെ ശക്തമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പുതിയ തലങ്ങളിലേക്ക് വളരണം. അഫൊർഡബിൾ ഹൗസിംഗ്, കൊമേർഷ്യൽ റിയൽഎസ്റ്റേറ്റ് മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് സംരംഭകർ തയ്യാറാകണം. ഉപരിമധ്യവർഗ്ഗ ഉപഭോക്താക്കളുടെ ആവശ്യകതയാണ് ഇപ്പോൾ കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖലയെ മുന്നോട്ട് നയിക്കുന്നത്. ഈ ആവശ്യകതയ്ക്ക് പരിമിതികളുണ്ട്. വലിയ ഒരു രീതിയിലുള്ള വളർച്ച ഇതുകൊണ്ട് മാത്രം സാധ്യമാവുകയില്ല. ഉയർന്ന വരുമാനമുള്ള ആളുകളുടെ എണ്ണം കേരളത്തിൽ ഒരു പരിധിവിട്ട് കൂടുന്നുമില്ല. അതുകൊണ്ടാണ് റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖലയുടെ വളർച്ചയെ അതിവേഗം മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തി ഇവിടെ ശക്തമല്ല എന്ന് പറയുന്നത്.

അഫൊർഡബിൾ ഹൗസിംഗ്; കേരളത്തിലെ മധ്യവർഗ്ഗഉപഭോക്താക്കളുടെ വാങ്ങൽശേഷിക്കു യോജിക്കുന്ന തരത്തിലുള്ള മുപ്പതു-നാൽപ്പതു ലക്ഷം രൂപയുടെ വിലനിലവാരത്തിലുള്ള വീടുകളുടെയും, ഫ്ലാറ്റുകളുടെയും നിർമ്മാണം കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖലയ്ക്ക് വൻകുതിപ്പുണ്ടാക്കാവുന്ന ഒരു നീക്കമാവും. അതുപോലെ തന്നെ, വളർന്നു കൊണ്ടിരിക്കുന്ന ലോജിസ്റ്റിക്സ് മേഖലയ്ക്ക് സഹായമാകുന്ന തരത്തിലുള്ള വെയർഹൗസിംഗ്, സംഭരണശാലകളുടെ നിർമാണവും, വിൽപ്പനയും; ഓഫീസ്, കടമുറികളുടെ നിർമ്മാണവും,വിൽപ്പനയും എല്ലാം റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖലയിൽ വലിയ ഒരു മുന്നേറ്റം ഉണ്ടാക്കും. ഈവിധ അനുബന്ധനിർമ്മാണ പ്രവർത്തികളിലേയ്ക്കും വിപണനത്തിലേയ്ക്കും നമ്മുടെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് രംഗത്തെ സംരംഭകരും, കമ്പനികളും ശ്രദ്ധതിരിക്കണം. ചുരുക്കത്തിൽ, കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല ഒരു കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പുനർവിചിന്തനത്തിനും, അഴിച്ചുപണിക്കും തയ്യാറാവണം.

Maintained By : Studio3