November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ല്‍ ഹാക്ക് ചെയ്യപ്പെട്ടത് 26,100 ഇന്ത്യന്‍ വെബ്സൈറ്റുകള്‍

1 min read

സര്‍ക്കാര്‍ സംവിധാനങ്ങളുടെ വെബ്സൈറ്റുകളും ആക്രമണങ്ങള്‍ നേരിട്ടവയില്‍ ഉള്‍പ്പെടുന്നു

സിആര്‍ടി-ഇന്‍ ഡാറ്റ പ്രകാരം 2020 ല്‍ 26,100 ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഇലക്ട്രോണിക്, ഐടി സഹമന്ത്രി സഞ്ജയ് ധോത്രെ രാജ്യസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടേതായി 2018, 2019, 2020 വര്‍ഷങ്ങളില്‍ യഥാക്രമം 110, 54, 59 വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) റിപ്പോര്‍ട്ട് ചെയ്യുകയും ട്രാക്കുചെയ്യുകയും ചെയ്ത വിവരമനുസരിച്ച്, 2018, 2019, 2020 വര്‍ഷങ്ങളില്‍ യഥാക്രമം 17,560, 24,768, 26,121 ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇന്ത്യന്‍ സൈബര്‍ സ്പേസില്‍ ആക്രമണം നടത്താന്‍ സമയാസമയങ്ങളില്‍ ശ്രമം നടക്കുന്നു. ആക്രമണകാരികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ്. മാസ്ക്വറേഡിംഗ് ടെക്നിക്കുകളും മറഞ്ഞിരിക്കുന്ന സെര്‍വറുകളും ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ചതായും മന്ത്രി പറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

സിആര്‍ടി-ഇന്‍ വിശകലനം ചെയ്ത് ലഭ്യമാക്കിയിട്ടുള്ള ലോഗുകള്‍ അനുസരിച്ച്, ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടതായി തോന്നുന്ന കമ്പ്യൂട്ടറുകളുടെ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസങ്ങള്‍ അള്‍ജീരിയ, ബ്രസീല്‍, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോംഗ്, ഇന്തോനേഷ്യ, നെതര്‍ലാന്‍റ്സ്, ഉത്തര കൊറിയ, പാകിസ്ഥാന്‍, റഷ്യ, സെര്‍ബിയ, ദക്ഷിണ കൊറിയ, തായ്വാന്‍, തായ്ലന്‍ഡ്, ടുണീഷ്യ, തുര്‍ക്കി, യുഎസ്എ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്.

സൈബര്‍ സുരക്ഷ നില മെച്ചപ്പെടുത്തുന്നതിനും സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനുമായി സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും സഞ്ജയ് ധോത്രെ വിശദീകരിച്ചു. , സൈബര്‍ സ്വച്ഛ കേന്ദ്ര (അഥവാ ബോട്ട്നെറ്റ് ക്ലീനിംഗ്, മാല്‍വെയര്‍ വിശകലന കേന്ദ്രം), സൈബര്‍ ക്രൈസിസ് മാനേജ്മെന്‍റ് പ്ലാന്‍ രൂപീകരിച്ചത്, മികച്ച സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും ഓഡിറ്റ് ചെയ്യുന്നതിനും സുരക്ഷാ ഓഡിറ്റിംഗ് ഓര്‍ഗനൈസേഷനുകളുടെ എംപാനല്‍മെന്‍റ് തുടങ്ങിയ നടപടികള്‍ അദ്ദേഹം എടുത്തുപറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3