November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളം ഹീറോ എക്‌സ്പള്‍സിന്റെ സ്വന്തം നാട്  

1 min read

കേരളത്തില്‍ ഇതുവരെ വിറ്റത് 10,000 യൂണിറ്റ് ഹീറോ എക്‌സ്പള്‍സ് 200

കൊച്ചി: കേരളത്തില്‍ ഇതുവരെ വിറ്റത് 10,000 യൂണിറ്റ് ഹീറോ എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍. ഇത്രയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. മികച്ച സാങ്കേതികവിദ്യ, ആധുനിക രൂപകല്‍പ്പന, വ്യത്യസ്തമായ വശ്യത എന്നിവയാല്‍ സമാനതകളില്ലാത്ത അനുഭവമാണ് എക്‌സ്പള്‍സ് 200 പ്രദാനം ചെയ്യുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് വില്‍പ്പന, വില്‍പ്പനാനന്തര സേവന വിഭാഗം മേധാവി നവീന്‍ ചൗഹാന്‍ പറഞ്ഞു. ആഗോളതലത്തില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഹീറോ എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് 1,15,230 രൂപയാണ് എക്‌സ് ഷോറൂം വില. 199.6 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, 4 സ്‌ട്രോക്ക്, 2 വാല്‍വ് എന്‍ജിനാണ് കരുത്തേകുന്നത്. എക്‌സ്‌സെന്‍സ് സാങ്കേതികവിദ്യ, നൂതന പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം എന്നിവ എന്‍ജിന്റെ സവിശേഷതകളാണ്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 17.8 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 16.45 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്സ് ഘടിപ്പിച്ചു. ട്യൂബുലര്‍ ഡയമണ്ട് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.

ബിഎസ് 4 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തും ടോര്‍ക്കും അല്‍പ്പം കൂടിയതാണ് ബിഎസ് 6 എന്‍ജിന്‍. ഓയില്‍ കൂളര്‍, കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ നല്‍കിയതോടെ മോട്ടോര്‍സൈക്കിളിന്റെ ഭാരം 157 കിലോഗ്രാമായി വര്‍ധിച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 10 സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ 276 എംഎം ഡിസ്‌ക്, പിന്നില്‍ 220 എംഎം ഡിസ്‌ക് എന്നിവ ബ്രേക്കിംഗ് കൈകാര്യം ചെയ്യും. സിംഗിള്‍ ചാനല്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സുരക്ഷാ ഫീച്ചറാണ്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ഗ്രേ, വൈറ്റ്, പാന്തര്‍ ബ്ലാക്ക്, മാറ്റ് ഗ്രീന്‍ എന്നീ അഞ്ച് പെയിന്റ് സ്‌കീമുകളിലാണ് ഹീറോ എക്‌സ്പള്‍സ് 200 ലഭിക്കുന്നത്. ഫുള്‍ എല്‍ഇഡി ഹെഡ്ലാംപ്, ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഡുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നിവ ചില പ്രധാന സവിശേഷതകളാണ്. 38,000 രൂപ അധികം നല്‍കിയാല്‍ റാലി കിറ്റ് ലഭിക്കും. ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍, ദൈര്‍ഘ്യമേറിയ സസ്‌പെന്‍ഷന്‍ ട്രാവല്‍, മാക്സിസ് ഓഫ് റോഡ് ടയറുകള്‍, ഹാന്‍ഡില്‍ബാര്‍ റൈസറുകള്‍, ഉയരമേറിയ സീറ്റ്, വലിയ ഫൂട്ട്‌റെസ്റ്റുകള്‍, വലിയ റിയര്‍ സ്പ്രോക്കറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് റാലി കിറ്റ്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3