Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷനില്‍ വണ്‍പ്ലസ് വാച്ച്

ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ വണ്‍പ്ലസ് വാച്ചിന്റെ അതേ സ്‌പെസിഫിക്കേഷനുകള്‍ നല്‍കി. വില 19,999 രൂപ  

വണ്‍പ്ലസ് വാച്ച് കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് വാച്ചിന്റെ സ്‌പെഷല്‍ എഡിഷന്‍ വേരിയന്റിന് 19,999 രൂപയാണ് വില. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ റെഗുലര്‍ വണ്‍പ്ലസ് വാച്ചിന്റെ അതേ സ്‌പെസിഫിക്കേഷനുകള്‍ നല്‍കി. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ജൂലൈ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ജൂലൈ 10 വരെ പ്രീ ബുക്കിംഗ് നടത്താം. 1,000 രൂപയാണ് പ്രീ ബുക്കിംഗ് തുക. സ്മാര്‍ട്ട്‌വാച്ചിന്റെ ലഭ്യത സംബന്ധിച്ച് ഉപയോക്താക്കളെ ഇമെയില്‍ വഴിയോ വണ്‍പ്ലസ് സ്റ്റോര്‍ ആപ്പിലൂടെയോ നോട്ടിഫൈ ചെയ്യും. ജൂലൈ 12 മുതല്‍ 14 വരെ തീയതികളിലായി മുഴുവന്‍ തുക അടച്ചാല്‍ മതി. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

വൃത്താകൃതിയുള്ള ഡിസൈന്‍ ലഭിച്ച വണ്‍പ്ലസ് വാച്ച് കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന് 1.39 ഇഞ്ച് എച്ച്ഡി (454, 454 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ നല്‍കി. പ്രത്യേക സഫയര്‍ ഗ്ലാസ് കൂടാതെ മെച്ചപ്പെട്ട തെളിച്ചം, അസാധാരണ സ്‌ക്രാച്ച് പ്രതിരോധം എന്നിവയ്ക്കായി മോസ് റേറ്റിംഗ് 9 സവിശേഷതയാണ്. കൊബാള്‍ട്ട് അലോയ് ഉപയോഗിച്ച് നിര്‍മിച്ചതാണ് വാച്ച് കേസ്. റെഗുലര്‍ വണ്‍പ്ലസ് വാച്ചിന് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബില്‍ഡാണ് നല്‍കിയിരുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, മിഡ്നൈറ്റ് സില്‍വര്‍ എന്നിവയാണ് റെഗുലര്‍ വാച്ചിന്റെ കളര്‍ ഓപ്ഷനുകള്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

റെഗുലര്‍ വണ്‍പ്ലസ് വാച്ച് പോലെ, വോയ്സ് കോളുകളും ആപ്പ് നോട്ടിഫിക്കേഷനുകളും നേരിട്ട് നിങ്ങളുടെ കൈത്തണ്ടയില്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍. ഈ വെയറബിള്‍ വഴി വണ്‍പ്ലസ് ഫോണിന്റെ സെറ്റിംഗ്‌സ് ക്രമീകരിക്കാനും കഴിയും. വണ്‍പ്ലസ് ടിവിയുടെ റിമോട്ട് കണ്‍ട്രോളായും ഈ സ്മാര്‍ട്ട്‌വാച്ച് ഉപയോഗിക്കാം. വാച്ച് ധരിച്ചയാള്‍ ഉറങ്ങിത്തുടങ്ങിയെന്ന് മനസിലാക്കിയാല്‍ മുപ്പത് മിനിറ്റിനുശേഷം വണ്‍പ്ലസ് ടിവി ഓഫ് ചെയ്യും. മാത്രമല്ല, നിങ്ങളുടെ കണക്റ്റഡ് ഫോണില്‍ കോളുകള്‍ വരുമ്പോള്‍ ടിവിയുടെ ശബ്ദം കുറയ്ക്കുകയും ചെയ്യും.

റെഗുലര്‍ മോഡല്‍ പോലെ, കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷനും 110 വര്‍ക്ക്ഔട്ട് മോഡുകള്‍ ലഭിച്ചു. ഇന്‍ബില്‍റ്റ് സെന്‍സറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ജോഗിംഗ്, ഓട്ടം ഉള്‍പ്പെടെയുള്ള വര്‍ക്ക്ഔട്ടുകള്‍ ഓട്ടോമാറ്റിക്കായി തിരിച്ചറിയാന്‍ വാച്ചിന് കഴിയും. നിങ്ങളുടെ എസ്പിഒ2, മാനസിക പിരിമുറുക്കം, ശ്വസനം എന്നിവ നിരീക്ഷിക്കുന്നതു കൂടാതെ ഹൃദയമിടിപ്പ് നിരക്ക് വര്‍ധിക്കുമ്പോള്‍ അലര്‍ട്ടുകള്‍, സെഡന്ററി റിമൈന്‍ഡറുകള്‍ എന്നിവ നല്‍കും. ‘വണ്‍പ്ലസ് ഹെല്‍ത്ത്’ ആപ്പ് ഉപയോഗിച്ച് ഈ എല്ലാ ഡാറ്റയും പരിശോധിക്കാം.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

ബ്ലൂടൂത്ത്, ജിപിഎസ്, ഐപി68 റേറ്റിംഗ്, 5 എടിഎം ജല പ്രതിരോധം എന്നിവ മറ്റ് ഫീച്ചറുകളാണ്. 402 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ‘വാര്‍പ്പ് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഇരുപത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച്ച ഉപയോഗിക്കാം. ഒരു പകല്‍ ഉപയോഗിക്കുന്നതിന് അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 14 ദിവസം നീണ്ടുനില്‍ക്കും.

Maintained By : Studio3