Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൈദ്യുത വാഹനങ്ങളുടെ തകരാറുള്ള എല്ലാ ബാച്ചുകളും തിരിച്ചു വിളിക്കാൻ ആഹ്വാനം

1 min read

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ വൈദ്യുത ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട നിരവധി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കുന്നതുൾപ്പെടെയുള്ള മുൻകൂർ നടപടികൾ സ്വീകരിക്കാൻ കമ്പനികളോട് ശ്രീ നിതിൻ ഗഡ്കരി ട്വീറ്റുകളിലൂടെ വ്യാഴാഴ്ച ആഹ്വാനം ചെയ്തു

ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും പരിഹാരനടപടികൾ സംബന്ധിച്ച് ശുപാർശകൾ നൽകാനും വിദഗ്ധ സമിതിക്ക് രൂപം നൽകിയതായി മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തുന്ന കമ്പനികളെ സംബന്ധിക്കുന്ന ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും വൈദ്യുത വാഹനങ്ങൾക്കുള്ള ഗുണനിലവാരത്തിന്റെ കേന്ദ്രീകൃത മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

നിർമ്മാണ പ്രക്രിയകളിൽ ഏതെങ്കിലും കമ്പനി അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാൽ, കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുമെന്നും ശ്രീ ഗഡ്കരി കൂട്ടിച്ചേർത്തു.

Maintained By : Studio3