December 28, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാഡി നോക്കുന്നതിനു മുൻപ്

1 min read


– ഡോ.അനുപമ കെ.ജെ., BSMS, MSc, Psy. മെയിൽ: dranupamakj1@gmail.com

സിദ്ധവൈദ്യത്തിൽ നാഡി നോക്കുന്ന രീതി ഏറ്റവും പ്രധാനപ്പെട്ടതാണ്. ദ്രാവിഡ വൈദ്യ സമ്പ്രദായം പോലെ പാരമ്പര്യ ചീനവൈദ്യത്തിലും രണ്ട് കൈകളിലും നാടിനോക്കുന്ന രീതി ഉണ്ട്. എന്നാൽ ഒരു കയ്യിലുള്ള നാഡിയെ മാത്രം നോക്കി, രോഗം കണ്ടുപിടിച്ച്, മരുന്ന്, അതുപോലെ മറ്റു പരിഹാരമുറകൾ ചെയ്യുന്ന പ്രത്യേകത സിദ്ധം വൈദ്യത്തിന് മാത്രമാണുള്ളത്. പലവിധമായ പ്രത്യേകതകൾ ഉള്ള നാഡിയെ നോക്കുന്നതിന് മുൻപ്, അതിനുള്ള യോഗ്യത ഡോക്ടർക്ക് വളർത്തിയെടുക്കേണ്ട ആവശ്യമുണ്ട്. അഷ്ടാംഗയോഗം എന്ന കലയെ പഠിച്ച് എട്ടു വകയായിട്ടുള്ള യോഗനിലകളെ അറിഞ്ഞിരിക്കണം. അഷ്ടമ സിദ്ധി എന്ന കലയെ അറിഞ്ഞു കൊണ്ടിരിക്കുകയും വേണം. വൈദ്യർ ലക്ഷണം എന്ന വൈദ്യർക്കുള്ള യോഗ്യതകളെയും പിൻപറ്റണം. മരുന്നു ലക്ഷണം എന്ന മരുന്നുണ്ടാക്കുന്ന മുറകളെയും, മരുന്നിന്റെ സവിശേഷതകളെയും അറിഞ്ഞിരിക്കണം, രോഗി ലക്ഷണം എന്ന ചികിത്സ എടുക്കുന്ന രോഗിയുടെയും ലക്ഷണങ്ങൾ അറിഞ്ഞു വേണം മരുന്ന് കൊടുക്കുവാൻ. നാഡി ഉൾപ്പെട്ട പല വകയായിട്ടുള്ള രോഗനിർണയമുറകളെ അറിഞ്ഞിരിക്കണം. നാഡി എങ്ങനെ ഉണ്ടാകുന്നു, നാഡി നോക്കുന്നതിന് ആവശ്യമെന്താണ്, നാഡി നോക്കുമ്പോൾ ഗൗനിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, നാഡി നോക്കുമ്പോൾ എങ്ങനെ എന്ന മുറകളെയും, പഠിച്ച് മനസ്സിലാക്കി വേണം നാഡി നോക്കുവാൻ. അതോടുകൂടി നാഡിയുടെ കൂടെ ഇണങ്ങി ഇരിക്കുന്ന ശരീരത്തിലെ മറ്റ് അവയവങ്ങൾ, ശരീരത്തിന്റെ മാലിന്യങ്ങൾ, ശരീരത്തിന്റെ നിറം, ചൂട്, തണുപ്പ്, വായു, മാസങ്ങൾ, ദേഹത്തിന്റെ ഘടന, രുചികൾ, കാലങ്ങൾ, അതുപോലെതന്നെ ശരീരഘടന ഇവയെല്ലാം ചേർന്ന് നോക്കേണ്ടതാണ്. പലവിധത്തിലുള്ള നാഡിയുടെ വകകൾ മുഖ്യമായി പിൻപറ്റി, വാത പിത്ത കഫം എന്ന മൂന്നു നാഡികൾ, അതും ചേർന്ന ഭൂത നാഡികൾ ആയ പഞ്ചനാഡികൾ, അനുഭവം ഉള്ളവർക്കും, മറ്റും ഗുരുവിൻറെ അനുഗ്രഹം കിട്ടിയവർക്കും മാത്രമേ ഉണരാൻ സാധിക്കുള്ളു. ഗുരുനാഡി, മറ്റും ത്രിനാഡികൾ, ഇടകല ,പിംഗള മുതൽ ഗുഹു വരെയുള്ള ദശനാഡികൾ, ഇവയെല്ലാം സിദ്ധ വൈദ്യർ നല്ല രീതിയിൽ അറിഞ്ഞിരിക്കണം. ഓരോ നാഡിയേയും വ്യത്യസ്തപ്പെടുത്തി നോക്കാൻ മനസ്സിലാക്കുകയും വേണം. നാഡി നോക്കുന്നതിന്റെ സമയത്ത് നാഡി തുടിക്കുന്ന രീതി, ഓരോ വ്യത്യസ്ത ജീവികളോടും പ്രകൃതിയോടും ചേർത്ത് നോക്കി, മാറുന്ന രോഗം, മാറാത്ത രോഗം എന്ന രീതിയിൽ രോഗത്തെ കണ്ടറിഞ്ഞ് രോഗമുള്ളപ്പോൾ ഉള്ള നാഡിയുടെ ഓട്ടം, രോഗം മാറുമ്പോൾ ഉള്ള നാഡിയുടെ ഓട്ടം, രോഗം നീങ്ങുമ്പോൾ ഉള്ള അടയാളങ്ങൾ, ആരോഗ്യമുള്ള രീതിയിൽ നാഡികൾ എങ്ങനെ വരും, ആപത്തുള്ള നാഡികൾ, മരണത്തെ ഗണിക്കുന്ന നാഡി ഓട്ടം, മരണത്തെ ഗണിക്കുന്ന അടയാളങ്ങൾ, മരണവേദനയുടെ ലക്ഷണങ്ങൾ, നാഡി തെളിയാത്ത നിലകൾ, നാഡികളെ സൂചിപ്പിക്കുന്ന വിധം, നാഡിതുടിപ്പുകൾക്ക് അനുസരിച്ചുള്ള വൈദ്യരീതികൾ, മാറാത്ത രോഗങ്ങളെ മാറ്റുന്ന വഴിമുറകൾ, നാഡി പാതകൾ, കൂടാതെ നാഡിയെ പറ്റി ചില മുഖ്യമായുള്ള നിരീക്ഷണം ഇത്രയും കാര്യങ്ങൾ പരിഗണിക്കണം. പലരുടെ നാഡി പിടിച്ച് അനുഭവമൂലം മനസ്സിലാക്കിയെടുത്ത അറിവുകളെയും ചേർത്ത് നോക്കിയാൽ മാത്രമാണ് പല വ്യത്യാസമായ നാഡി തുടിപ്പുകൾ, രോഗനിലകൾ എന്നിവ തെറ്റാതെ ഉണരാൻ സാധിക്കുള്ളു.

  വസന്തോത്സവത്തിന് കനകക്കുന്നില്‍ തുടക്കം

നാഡി നോക്കുന്നത് എങ്ങനെ?

നാഡി കൈയിൽ നോക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വിവിധ സിദ്ധ വൈദ്യ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. നാഡി നോക്കുന്ന സമയത്ത് പല വിഷയങ്ങളെ പരിഗണിക്കേണ്ടിയിരിക്കുന്നു.
നാഡി നോക്കുന്ന സമയം, ആണ് അല്ലെങ്കിൽ പെണ്ണ് ആണോ രോഗി സൂര്യോദയ സമയം, രോഗി ആഹാരം കഴിച്ച സമയം, രോഗി കൈയെ വെച്ചിരിക്കുന്ന രീതി, കൈമുട്ട് ഊന്നിയിരിക്കുന്നതാണോ, വിരലുകൾ കൊണ്ട് ഏതെങ്കിലും ഒരു സാധനം പിടിച്ചിട്ടുണ്ടോ, കയർ അല്ലെങ്കിൽ ലോഹ കമ്പി മണിക്കട്ട് അല്ലെങ്കിൽ ഫോർ ആർം അവിടെ ചുറ്റിയിട്ടുണ്ടോ, ലഹരിവസ്തുക്കൾ കഴിച്ചിട്ടുണ്ടോ, ഡോക്ടറിൽ വിശ്വാസം ഇല്ലാതെ ഇരിക്കുക, ഇത്തരത്തിലുള്ള പല വിഷയങ്ങളെ ഒരു ഡോക്ടർ അറിഞ്ഞിരിക്കണം. അതിനുശേഷം മാത്രമേ നാഡി നോക്കാൻ പാടുള്ളൂ. രോഗിയുടെ കയ്യിൽ ഡോക്ടറുടെ വിരലുകൾ ചേർത്ത് നാഡി നോക്കുന്നത് ഒരു വീണ മീട്ടി ശബ്ദമുണ്ടാക്കിയെടുക്കുന്നത് പോലെയാണ്. മധുരമുള്ള ശബ്ദവും കടുപ്പത്തിലുള്ള ശബ്ദവും വീണ മീട്ടുന്ന ആളുടെ വിരലുകൾ അനുസരിച്ചാണ്. അതേപോലെതന്നെ ഡോക്ടർ ശരിയായ രീതിയിൽ വിരലുകൾ കൊണ്ട് രോഗിയുടെ നാഡിയെ പിടിച്ച് നോക്കിയാൽ മാത്രമേ അയാളുടെ രോഗങ്ങളെ ശരിയായ രീതിയിൽ ഉണരാൻ സാധിക്കുകയുള്ളൂ ഇല്ലെങ്കിൽ തെറ്റായ രീതിയിൽ ഡയഗ്നോസിസ് ആയി പോകും. ഇത്തരത്തിൽ 10 സ്ഥലങ്ങളിൽ നാഡികൾ അറിയാൻ സാധിക്കും എങ്കിലും കയ്യിലാണ്, അതായത് കൈയുടെ മണിക്കട്ടിൽ നാഡി നോക്കുന്നതാണ് ഏറ്റവും നല്ലത് എന്നത് ബ്രഹ്മ മുനി നൂലിലും കണ്ണു സാമ്യത്തിലും പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ടെന്നാൽ, കയ്യിൽ മണിക്കെട്ടിന് നേരെ ചേർന്നുവരുന്ന ഇടത്ത് നാഡീ ഞരമ്പ് രക്തക്കുഴലുകൾ മേലെ ആയിട്ടും ഒരു കുഴൽ പോലെയും ഇരിക്കുന്നതുകൊണ്ട് മൂന്ന് വിരൽ കൊണ്ട് വാതം പിത്തം കഫം എന്ന നാഡിത്തുടിപ്പുകളെ എളുപ്പത്തിൽ അറിയാം. മറ്റു സ്ഥലങ്ങളിൽ, രക്തക്കുഴലുകൾ ഇതേപോലെ അല്ലാതെ ഉള്ളിലിരിക്കുന്നത് കൊണ്ടുതന്നെ എളുപ്പത്തിൽ നാഡി തുടിപ്പ് അറിയാൻ സാധിക്കില്ല. സിദ്ധമരുത്വത്തിൽ പിതാവായ ശിവൻറെ അർദ്ധനാരീശ്വര രൂപത്തിൽ ശിവനും ശക്തിയും ചേർന്ന് ശിവശക്തിയായി അനുഗ്രഹം കൊടുക്കുന്ന ആ സമയത്ത് വല ഭാഗം ശിവൻറെ ഭാഗമായും ഇട ഭാഗം ശക്തിയുടെ ഭാഗമായും ഇരിക്കുന്നതുപോലെ, ആണിന് വലതു കൈയിലും പെണ്ണിന് ഇടതു കൈയിലും നാഡി നോക്കുന്നതാണ് അവരുടെ പൂർണ്ണമായ നാഡിയെ അറിയാൻ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ, രോഗിയായിട്ടുള്ള ആണിന് വലതു കൈയിലും, രോഗിയായ പെണ്ണിന് ഇടതു കൈയിലും ഡോക്ടർമാർ നാഡി നോക്കുന്നു .

  കൊച്ചിയില്‍ ഗോദ്റെജിന്റെ എക്സ്ക്ലൂസീവ് സ്റ്റോര്‍

നാഡി തുടിപ്പ് ഉണ്ടാകുന്ന വിധം

ശരീരത്തിലെ എല്ലാ അവയവങ്ങളിലും വെച്ച് ഏറ്റവും മികച്ചത് ഹൃദയമാണ്. ഇതിനെ കൊണ്ടുതന്നെ ധാതുക്കൾ എല്ലാം ശരീരം സുഖത്തോടെ ഇരിക്കാനും അസുഖമായി ഇരിക്കാനും കാരണമായി മാറുന്നു. ഇതിന്റെ തൊഴിലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നാഡികൾ ഉണർത്തി തരും. സപ്ത ധാതുക്കളും, ഹൃദയം, നാഡി ഞരമ്പ്, രക്തക്കുഴലുകൾ, ഇവയ്ക്കെല്ലാം തമ്മിൽ പരസ്പരം ബന്ധമുണ്ട് എന്നതും പറയുന്നു. ഹൃദയത്തിൽ നിന്ന് രക്തം സകല നാഡി കുഴലുകളിലും പരക്കുന്നു അപ്പോൾ നാഡികൾ വിരിഞ്ഞു വരും, പിന്നീട് ഹൃദയത്തിലേക്ക് തിരിച്ചു രക്തം പോകുന്ന സമയത്ത് നാഡികൾ ചുരുങ്ങും. ഈ വിധത്തിൽ ഹൃദയം വിരിഞ്ഞു ചുരുങ്ങുന്നതിനനുസരിച്ച് നാഡിയും ഞരമ്പുകളും രക്തക്കുഴലുകളും വിരിഞ്ഞു ചുരുങ്ങുന്ന അവസ്ഥയിൽ പോകും. ഇതാണ് നാഡി തുടിപ്പ് എന്ന് പറയുന്നത്. നാഡി തുടിപ്പിൻ്റെ ഗുണങ്ങൾ എല്ലാം ഹൃദയത്തിൻറെ ചലനത്തിനോട് ചേർന്നിരിക്കും. ഹൃദയത്തിന്റെ തുടിപ്പ് വ്യത്യസ്ത സമയത്ത് നാഡികൾ മൂലം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഹൃദയത്തിൻറെ തുടിപ്പ് , ഉടൽ നിലയ്ക്ക് അനുസരിച്ചിരിക്കും. ഉടലിൽ രോഗം കണ്ടാൽ ഹൃദയത്തിൻറെ സ്വാഭാവികമായ തുടിപ്പുകൾക്കു മാറ്റം വരും. ഉടലിലുള്ള രോഗത്തെ ഹൃദയം അറിഞ്ഞുകൊണ്ട്, നാഡികൾ മൂലമായി നമ്മുക്ക് അത് അറിയിക്കുന്നു. ആകെ നാഡി തുടിപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാം നന്നായി അറിഞ്ഞാൽ ഉടലിലുള്ള വ്യാധികളുടെ കൂറുകൾ നമുക്ക് കൃത്യമായി മനസ്സിലാക്കാം.

വാത പിത്ത കഫ നാഡികൾ കുറഞ്ഞിരിക്കുന്നത്, അല്ലെങ്കിൽ കൂടിയിരിക്കുന്നത് രോഗിക്ക് രോഗത്തിന് കാരണമാകും. ഉടലിൽ ഉണ്ടാകുന്ന വാത പിത്ത കഫം കൂടിയ അവസ്ഥ, നാഡി നമുക്ക് കാണിച്ചു തരുന്നു. അതുകൊണ്ടുതന്നെ രോഗത്തിൻറെ അടിസ്ഥാനം എളുപ്പത്തിൽ മനസ്സിലാക്കാൻ നാഡി കണ്ട് അറിയുന്നതിലൂടെയാണ് രോഗം ഗണിക്കുന്നത്. ഇതുകൊണ്ട് തന്നെ ഉടലിൽ കൂടി നിൽക്കുന്ന ധാതുദോഷത്തിനെ നീക്കുന്ന പരിഹാരമുറ കൊണ്ട്, അതായത് വയറിളക്കം ,വമനം, വിയർപ്പിക്കൽ, നസ്യം ചെയ്യുക, എണ്ണ തേക്കുക പോലെയുള്ളവ മൂലം അത് ഏതെന്ന് കണ്ടറിഞ്ഞ് ഉടനെ ചികിത്സ എഴുതിയാൽ നാഡിപരിശോധന ഏറ്റവും പ്രധാനപ്പെട്ട രോഗനിർണയമുറയാകും. മൂന്ന് നില കെട്ടിടത്തിന്റെ മേലെ വെച്ചിട്ടുള്ള വെള്ളം തൊട്ടിയിൽ ഇരുന്നു വരുന്ന നീരിന്റെ വേഗം ആദ്യത്തെ നിലയിൽ അധികമായും, രണ്ടാമത്തെ നിലയിൽ കുറച്ചു കുറഞ്ഞു, മൂന്നാമത്തെ നിലയിൽ ഏറ്റവും കുറഞ്ഞ രീതിയിലും കാണും. അതുപോലെ തന്നെ, നമ്മളുടെ ഹൃദയം എന്ന തൊട്ടിയിലിരുന്ന് രക്തക്കുഴലുകൾ വഴി വരുന്ന രക്തത്തിൻറെ വേഗം പെരുവിരലിന്റെ തൊട്ടുതാഴെ അധികമായും, അതിന് മുൻപ് ആയിട്ട് വരുന്ന ഭാഗത്ത് കുറഞ്ഞു, അതിനും മുൻപായിട്ട് വരുന്ന ഭാഗത്ത് ഏറ്റവും കുറഞ്ഞ രീതിയിലും കാണപ്പെടുന്നു. അതിനെ നമ്മൾ പെരുവിരലിന്റെ കീഴിലുള്ള നാഡി തുടിപ്പിനെ അമർത്തി ഇളക്കി പിടിക്കുന്നതിനു മൂലം അറിയാൻ സാധിക്കും. “കരിമുഖൻ അടിയെ വാഴ്ത്തി കൈതനിൽ നാഡി പാർക്കിൽ”, എന്ന് ദൈവത്തെ വണങ്ങിക്കൊണ്ട് വൈദ്യൻ നാഡിയെ കണ്ടറിയണം എന്നു സിദ്ധ വൈദ്യ പുസ്തകങ്ങളിൽ പറയുന്നു. നാഡി നോക്കുന്നത് മാത്രമല്ല, രോഗിയുടെ അംഗങ്ങളുടെ ചലനങ്ങൾ, രോഗിയുടെ മറ്റ് ഗുണങ്ങൾ, ഇവയെല്ലാം തന്നെ രോഗത്തെ ഗണിക്കാൻ ആയിട്ട് ഒരു ഡോക്ടർക്ക് സഹായം ആകുന്നു. ഇതാണ് സിദ്ധ വൈദ്യത്തിന്റെ പെരുമ. പല ആശ്ചര്യമായ വിഷയങ്ങളും, പല രീതിയിലുള്ള തേടലുകളും, എണ്ണിയാൽ ഒടുങ്ങാത്ത രഹസ്യങ്ങളും, അറിവുകളും, യാഥാർത്ഥ്യങ്ങളും അടങ്ങിയ ജ്ഞാനസാഗരമാണ് സിദ്ധ വൈദ്യം. നാഡി എന്നത് ഒരു പുരിയാത്ത പുതിരല്ല! ദൈവ അനുഗ്രഹവും, വിഷയത്തിലുള്ള ജ്ഞാനവും, വിനയവും, യാഥാർത്ഥ്യത്തിലുള്ള അറിവും, മരുന്നിനെ പറ്റിയുള്ള അറിവും, എല്ലാം ചേർന്നവർക്ക് മാത്രമേ നാഡിയെ ഉണരാനുള്ള ഭാഗ്യം കിട്ടുന്നു. പലരുടെ നാഡിയെ തേടി തേടി അറിഞ്ഞവർക്ക് മാത്രമാണ് നാഡി അറിയാൻ സാധിക്കുള്ളു, രോഗത്തിൻറെ തന്മ മനസ്സിലാക്കിയെടുക്കാൻ സാധിക്കുള്ളു. ആകെ, നാഡിയെ നാടി വരുന്നവർക്ക് നല്ല ഫലങ്ങൾ കിട്ടും.

  • ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സിദ്ധവൈദ്യ പ്രാക്റ്റീഷണർ എന്ന നിലയിലുള്ള ലേഖികയുടെ സ്വന്തം അഭിപ്രായങ്ങളും, നിരീക്ഷണങ്ങളുമാണ്.
Maintained By : Studio3