October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദ്യ മുനിസിപ്പല്‍ ബോണ്ട് ഇന്‍ഡെക്സ് പുറത്തിറക്കി എന്‍എസ്ഇ ഇന്‍ഡിസസ്

കൊച്ചി: എന്‍എസ്ഇയുടെ ഇന്‍ഡെക്സ് സര്‍വീസ് സബ്സിഡിയറിയായ എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യ മുനിസിപ്പല്‍ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പല്‍ ബോണ്ട് ഇന്‍ഡെക്സ് പുറത്തിറക്കി. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഇഷ്യൂ അനുസരിച്ചുള്ള മുനിസിപ്പല്‍ ബോണ്ടുകളും 2015 ലെ മുനിസിപ്പല്‍ ഡെറ്റ് സെക്യൂരിറ്റീസ് റെഗുലേഷനുകളുടെ ലിസ്റ്റിംഗും ഈ സൂചികയില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ എഎ റേറ്റിംഗ് വിഭാഗത്തില്‍ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള 10  വിതരണക്കാര്‍ നല്‍കിയ 28 മുനിസിപ്പല്‍ ബോണ്ടുകള്‍ സൂചികയിലുണ്ട്. മൂലധന വിപണികളില്‍ നിന്ന് പണം സ്വരൂപിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെ പുതിയ പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യുന്നതിനും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിഫ്റ്റി ഇന്ത്യ മുനിസിപ്പല്‍ ബോണ്ട് ഇന്‍ഡെക്സ് സഹായിക്കുന്നു.

ഇന്ത്യയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ വായ്പാ ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മുനിസിപ്പല്‍ ബോണ്ട് മാര്‍ക്കറ്റിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് എന്‍എസ്ഇ ഇന്‍ഡിസസ് സിഇഒ മുകേഷ് അഗര്‍വാള്‍ പറഞ്ഞു.

  ഈസ്റ്റേണ് അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉല്‍പന്നങ്ങള്‍
Maintained By : Studio3