November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുഹമ്മദ് അലബ്ബര്‍ യുഎഇയിലെ ആദ്യ ഡിജിറ്റല്‍ ബാങ്കിന്റെ മേധാവിയാകും

1 min read

ഡിജിറ്റല്‍ സേവനങ്ങളിലൂടെ ബാങ്കിംഗ് വളരെ എളുപ്പവും വേഗത്തിലുള്ളതുമാക്കുകയാണ് സണ്ടിന്റെ ലക്ഷ്യം

ദുബായ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ മുഹമ്മദ് അലബ്ബര്‍ യുഎഇയിലെ ആദ്യ ഡിജിറ്റല്‍ ബാങ്കായ സണ്ടിന്റെ മേധാവിയാകും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്്ക്ക് അനുകൂലമായ സാഹചര്യം രാജ്യത്ത് ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വരുന്ന സണ്ട് സാധാരണ ബാങ്കിംഗ് സേവനങ്ങള്‍ക്ക് പുറമേ, റീട്ടെയ്ല്‍, കോര്‍പ്പറേറ്റ് തലത്തിലുള്ള വിപുലമായ ഡിജിറ്റല്‍ സേവനങ്ങളും നല്‍കും.

പൂര്‍ണമായും സ്വതന്ത്രമായ ഡിജിറ്റല്‍ ബാങ്കെന്ന നിലയില്‍, റീട്ടെയ്ല്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങള്‍ പരിഗണിച്ച് പുതുമയാര്‍ന്നതും കാര്യക്ഷമവുമായ ധനകാര്യ സേവനങ്ങളിലൂടെ സണ്ട് ബിസിനസും ജനജീവിതവും എളുപ്പത്തിലാക്കുമെന്ന് അലബ്ബര്‍ അവകാശപ്പെട്ടു. അന്തിമ അനുമതികള്‍ ലഭിച്ചയുടന്‍  പ്രവര്‍ത്തനമാരംഭിക്കാനാണ് സണ്ടിന്റെ പദ്ധതി. പ്രമുഖ ബാങ്കറും യുഎഇയിലെ എറാദ് കാപ്പിറ്റല്‍ മുന്‍ മേധാവിയും ബിഎന്‍ബി പരിബസ്, സിറ്റി, ഡിബിഎസ് ബാങ്ക്, എന്നീ പ്രമുഖ ബാങ്കുകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയുമായ ഒലിവര്‍ ക്രെസ്പിന്‍ സണ്ട് സിഇഒ ആകും.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

ഫസ്റ്റ് അബുദാബി ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കുമെന്ന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹോള്‍ഡിംഗ് കമ്പനികളില്‍ ഒന്നായ എഡിക്യൂ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. ഫിന്‍ടെക് കമ്പനികളുടെ ഉദയവും സ്മാര്‍ട്ട്‌ഫോണ്‍ തല്‍പ്പരരായ ഉപഭോക്താക്കളും ഡിജിറ്റല്‍ സേവനങ്ങളിലുള്ള വര്‍ധനയും ഡിജിറ്റല്‍വല്‍ക്കരണത്തിന് ഊന്നല്‍ നല്‍കാനും ശാഖകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ആഗോളതലത്തില്‍ ബാങ്കുകള്‍ക്ക് മേല്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണും സാമൂഹിക അകല നിബന്ധനകളും നിലവില്‍ വന്നതോടെ എല്ലാ മേഖലകളിലും ഡിജിറ്റല്‍വല്‍ക്കരണത്തിന് പ്രസക്തിയേറി.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

പകര്‍ച്ചവ്യാധി കാരണം സാധാരണയായി രണ്ട് വര്‍ഷം ആവശ്യമായിരുന്ന ഡിജിറ്റല്‍വല്‍ക്കരണ നടപടികള്‍ കേവലം രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചതായി ജെ പി മോര്‍ഗന്‍  ചെയ്‌സ് ആന്‍ഡ് കോ ചീഫ് എക്‌സിക്യുട്ടീവ് ആയ ജാമീ ഡിമണ്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരുന്നു. ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡുകള്‍ കുറഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍ ബാങ്കുകള്‍ ഡിജിറ്റല്‍ പ്രവര്‍ത്തന രീതിയിലേക്ക് മാറുന്നതിനും ശാഖകളെ പുനഃസംഘടിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മക്കിന്‍സിയും അഭിപ്രായപ്പെട്ടിരുന്നു. ഭൂരിഭാഗം വിപണികളിലും കഴിഞ്ഞ വര്‍ഷം പണത്തിന്റെയും ചെക്കുകളുടെയും ഉപയോഗത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. മക്കിന്‍സി സര്‍വ്വേയില്‍ പങ്കെടുത്ത 20 മുതല്‍ 40 ശതമാനം വരെയുള്ള ഉപഭോക്താക്കള്‍ പണം ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും വ്യക്തമാക്കിയിരുന്നു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

പകര്‍ച്ചവ്യാധിക്കാലത്ത് യുഎഇയിലെ 53 ശതമാനത്തോളം ബാങ്ക് ഉപഭോക്താക്കള്‍ വിവിധ സേവനങ്ങള്‍ക്കായി മൊബീല്‍ ആപ്പുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതില്‍ അമ്പത് ശതമാനത്തിനടുത്ത് ആളുകള്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയവരാണ്. യുഎഇയിലെ ഏറ്റവും പഴയ ബാങ്കും അല്‍ ഗുരൈര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനവുമായ മഷ്‌റെഖ് ബാങ്ക് ഡിജിറ്റല്‍വല്‍ക്കരണത്തിന് വേണ്ടി 500 മില്യണ്‍ ദിര്‍ഹമാണ് മാറ്റിവെച്ചിരിക്കുന്നത്.

Maintained By : Studio3