ബജാജ് പ്ലാറ്റിന 100 ഇഎസ് വേരിയന്റ് പരിഷ്‌കരിച്ചു
ന്യൂഡെല്‍ഹി: പരിഷ്‌കരിച്ച ബജാജ് പ്ലാറ്റിന 100 ഇലക്ട്രിക് സ്റ്റാര്‍ട്ട് (ഇഎസ്) വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 53,920 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കോക്ക്‌ടെയ്ല്‍ വൈന്‍ റെഡ്, സില്‍വര്‍ ഡിക്കാളുകള്‍ സഹിതം എബണി ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഇലക്ട്രിക് സ്റ്റാര്‍ട്ട് ഫീച്ചറുമായി ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിള്‍ എന്നാണ് ഈ വേരിയന്റിനെ ബജാജ് ഓട്ടോ വിശേഷിപ്പിക്കുന്നത്.
നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകള്‍ക്ക് പകരം പുതുതായി സ്പ്രിംഗ് ഇന്‍ സ്പ്രിംഗ് റിയര്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ലഭിച്ചു. പുതുക്കിയ ഡിസൈന്‍ സഹിതം റിയര്‍ വ്യൂ കണ്ണാടികള്‍ പുതിയതാണ്. ട്യൂബ്‌ലെസ് ടയറുകള്‍ മറ്റൊരു പുതുമയാണ്.
102 സിസി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7.79 ബിഎച്ച്പി കരുത്തും 8.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. പതിനൊന്ന് ലിറ്ററാണ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്കിന്റെ ശേഷി. 17 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.