മഹീന്ദ്ര മനുലൈഫ് മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: നിര്‍മാണ മേഖലയിലെ കമ്പനികളില്‍ 80 മുതല്‍ 100 ശതമാനം വരെ നിക്ഷേപം നടത്തുന്ന മഹീന്ദ്ര മനുലൈഫ് മ്യൂച്വല്‍ ഫണ്ടിന്‍റെ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു. മെയ് 31ന് ആരംഭിച്ച എന്‍എഫ്ഒ ജൂണ്‍ 14 വരെ നടക്കും. ഓഹരികളിലും ഓഹരി അധിഷ്ഠിത പദ്ധതികളിലുമായിരിക്കും പദ്ധതിയുടെ പ്രധാന നിക്ഷേപം.
10-ലധികം മേഖലകളും 32 വ്യവസായങ്ങളും ഉള്‍ക്കൊള്ളുന്ന ക്യാപിറ്റല്‍ ഗുഡ്സ്, ലോഹങ്ങള്‍ & ഖനനം, ഉപഭോക്തൃ ഡ്യൂറബിള്‍സ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ഉള്‍പ്പെടുന്ന എസ്&പി ബിഎസ്ഇ ഇന്ത്യ മാനുഫാക്ചറിങ് ഇന്‍ഡക്സിനായി ഏഷ്യാ ഇന്‍ഡക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച അടിസ്ഥാന വ്യവസായ പട്ടികയിലെ വൈവിധ്യമാര്‍ന്ന സ്റ്റോക്ക് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നു.