November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ധന കമ്മി കുറച്ചു നിര്‍ത്താന്‍ കഴിഞ്ഞത് ബജറ്റിന്റെ ഏറ്റവും വലിയ ശക്തി

1 min read

മിനി നായര്‍
(ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

ധന കമ്മി പ്രതീക്ഷിച്ചതിലും കുറഞ്ഞ നിലയില്‍  5.1 ശതമാനമാക്കി കുറച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ബജറ്റിന്റെ ഏറ്റവും വലിയ ശക്തി. . അടിസ്ഥാന സൗകര്യ വികസനത്തിലും പദ്ധതി ചെലവിലും ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണകരമാണ്. നിരവധി ഉപ വ്യവസായങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഗ്രാമീണ ഭവന പദ്ധതിക്കു നല്‍കിയ പ്രാധാന്യം നിര്‍മ്മാണാത്മകമായ ഫലങ്ങള്‍ നല്‍കും. ഗവേഷണ, വികസന രംഗത്തെ പുതിയ കണ്ടു പിടിത്തങ്ങള്‍ക്കായി  ഒരു ലക്ഷം കോടി രൂപ ചിലവഴിക്കാന്‍ തീരുമാനിച്ചത് അങ്ങേയറ്റം പ്രയോജന പ്രദമാണ്. മൊത്തത്തില്‍  ധന ഏകീകരണത്തിനും വലിയ തോതിലുള്ള സാമ്പത്തിക വികസനത്തിലുമുള്ള  ഊന്നല്‍ തുടരുന്ന ബജറ്റാണിത്.

  എന്‍എസ്ഇഇന്ത്യ വെബ്സൈറ്റ് ഇനി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാകും

2009-10 സാമ്പത്തിക വര്‍ഷങ്ങള്‍ വരെ 25,000 രൂപയില്‍ താഴെയും 2010 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ 10,000 രൂപയില്‍ താഴെയുമുള്ള നികുതി കുടിശ്ശിക  എഴുതിത്തള്ളാനാണുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ കൈവശമുള്ള അടിസ്ഥാന വിവരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. നികുതി അടയ്ക്കുന്നവരുടെ എണ്ണം 2.4 മടങ്ങ് വര്‍ധിച്ചതായും നേരിട്ടുള്ള നികുതി, ജിഎസ്ടി പിരിവുകള്‍ മികച്ച നിലയില്‍ നടക്കുന്നതായും  ബജറ്റ് പ്രസംഗത്തില്‍ പറയുമ്പോഴും ഇതിന്റെ ഗുണം ഇടത്തരക്കാരിലേക്കു ഇനിയും കൈമാറ്റം ചെയ്യപ്പെടേണ്ട തായിട്ടാണിരിക്കുന്നത്. മാസ ശമ്പളക്കാര്‍ക്കിടയില്‍ വ്യക്തിഗത നികുതിയുടെ കാര്യത്തില്‍ നിരാശയുണ്ട്.  ഇതൊരു ഇടക്കാല ബജറ്റ് മാത്രമായതിനാല്‍, വ്യക്തിഗത നികുതിയുടെ കാര്യത്തില്‍ കൂടുതല്‍ ഇളവിന് ഇനിയും സാധ്യതയുണ്ടെന്നു പ്രതീക്ഷിക്കാം.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ
Maintained By : Studio3