മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഷെയര്‍ഖാനെ ഏറ്റെടുക്കുന്നു
കൊച്ചി: നിയന്ത്രണ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിനെ തുടർന്ന് ഷെയര്‍ഖാനെ ഏറ്റെടുക്കു നടപടികള്‍ പൂര്‍ത്തിയാക്കിയതായി മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു. മിറെ അസറ്റിന്റെ ഭാഗമായി മിറെ അസറ്റ് ഷെയര്‍ഖാന്‍ എ പേരിലാവും തുടർന്നുള്ള പ്രവര്‍ത്തനങ്ങള്‍. മിറെ അസറ്റിന്റെ ആഗോള തലത്തിലെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ ഉടനീളം സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കു വിധത്തില്‍ ഷെയര്‍ഖാന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കലോടൊപ്പം തുടരും. മിറെ അസറ്റിന്റെ അന്താരാഷ്ട്ര തലത്തിലെ കഴിവുകള്‍ ഷെയര്‍ഖാന്‍ വിപണിയിലുള്ള ശക്തമായ സ്ഥാനവുമായി ചേര്‍ത്ത് വൈവിധ്യമാര്‍ ഉപഭോക്തൃ നിരയ്ക്ക് സമഗ്ര സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ നീക്കം സഹായകമാകും. രണ്ടു സ്ഥാപനങ്ങളുടേയും സുഗമമായ ഒത്തുചേരല്‍ പ്രതിഫലിപ്പിക്കും വിധം പുതിയ ലോഗോയും അവതരിപ്പിച്ചി’ുണ്ട്. വളര്‍ു കൊണ്ടിരിക്കു ശക്തമായ വിപണി എ നിലയില്‍ ഇന്ത്യയോട് മിറെ അസറ്റിനുള്ള പ്രതിബദ്ധതയാണ് ഷെയര്‍ഖാന്‍ ഏറ്റെടുക്കുതിലൂടെ ദൃശ്യമാകുതെ് മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ആഗോള സ്ട്രാറ്റജി ഓഫിസറും സ്ഥാപകനുമായ ഹിയോ-ജൂ പാര്‍ക്ക് പറഞ്ഞു. മിറെ അസറ്റ് ഷെയര്‍ഖാന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍, സേവനങ്ങള്‍, മറ്റു സംവിധാനങ്ങള്‍ തുടങ്ങിയ തടസങ്ങളില്ലാത്ത ലഭ്യക്കും. ഇതോടൊപ്പം മിറെ അസറ്റിന്റെ ആഗോള നിക്ഷേപ സൗകര്യങ്ങള്‍, സംവിധാനങ്ങള്‍, വിപുലമായ തലത്തിലുള്ള സാമ്പത്തിക പദ്ധതികള്‍, ഉപദേശ സേവനങ്ങള്‍ തുടങ്ങിയവ ലഭിക്കാനുള്ള അവസരങ്ങളും ലഭിക്കും.