Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലുടനീളം ആയിരം ശാഖകള്‍, ആറായിരത്തിലധികം ജീവനക്കാർ, വൻ വികസനപദ്ധതികളുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

1 min read

കൊച്ചി: യെല്ലോ മുത്തൂറ്റ് എന്നറിയപ്പെടുന്ന ബാങ്കിങ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് രാജ്യത്തുടനീളമുള്ള വിവിധ തലത്തിലുള്ള 2,000 ലധികം വരുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോവിഡിന് ശേഷമുള്ള ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ പശ്ചാത്തലത്തില്‍ സെയില്‍സ് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍, റീജിയണല്‍ മാനേജര്‍മാര്‍ തുടങ്ങി സീനിയര്‍ ലെവല്‍ പ്രൊഫഷണലുകള്‍ക്കും ബ്രാഞ്ച് മാനേജര്‍മാര്‍ പോലെയുള്ള മിഡ് ലെവല്‍ ജീവനക്കാര്‍ക്കും റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവുകള്‍ പോലെയുള്ള എന്‍ട്രി ലെവലിലേക്കുമാണ് കമ്പനി നിയമനം നടത്തുന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ 103 ശതമാനം വളര്‍ച്ചയോടെ മുത്തൂറ്റ് മിനി ഫിനാന്‍ഷ്യേഴ്സ് സ്ഥിരമായ വളര്‍ച്ച കൈവരിക്കുകയും പുതിയ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലുടനീളം 1,000 ശാഖകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വളര്‍ച്ച തുടരുന്നതിനും എളുപ്പത്തില്‍ സ്വര്‍ണ്ണ വായ്പകള്‍ ലഭ്യമാക്കി സാധാരണക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും, മികച്ച വളര്‍ച്ച കൈവരിക്കാനുമായി കമ്പനി കഴിവുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് നിയമിക്കുന്നത്.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

ധനകാര്യ മേഖലയില്‍ മികച്ച പരിചയ സമ്പത്ത് ഉള്ളവരും ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതില്‍ കഴിവുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനിക്ക് വേണ്ടത്. ഇത്കൂടാതെ കമ്പനി മാനേജ്മെന്റ് ട്രെയിനികള്‍ക്ക് അവരവരുടെ സംസ്ഥാനത്ത് വളര്‍ച്ചാ അവസരങ്ങളോടെ ജോലി നല്‍കുകയും ചെയ്യും. നിലവില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് രാജ്യത്തുടനീളമുള്ള 900 ശാഖകളിലായി മൊത്തം 4000 ലധികം ജീവനക്കാരുണ്ട്. കമ്പനി മികച്ച ശമ്പളവും ആനുകൂല്യങ്ങളും, വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍, മികച്ച തൊഴില്‍ അന്തരീക്ഷവും ലഭ്യമാക്കുന്നു. ബോണസ്, സ്പോട്ട് അവാര്‍ഡുകള്‍, എംപ്ലോയീസ് റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൂടെ ജീവനക്കാര്‍ക്ക് അവരുടെ കഠിനാധ്വാനവും അര്‍പ്പണബോധവും തിരിച്ചറിയാനും അതനുസരിച്ച് പ്രതിഫലം നല്‍കാനും മുത്തൂറ്റ് മിനി ഇന്‍സെന്റീവുകളും വേരിയബിള്‍ പേയും നല്‍കുന്നു.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇന്ത്യയിലെ മികച്ച പ്രതിഭകളെ വളര്‍ത്തികൊണ്ട് വരുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 2000 പ്രൊഫഷണലുകളെ നിയമിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ശൃംഖല വിപുലീകരിക്കുകയും ഉപഭോക്താക്കളുടെ മികച്ച താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കി രാജ്യത്തുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധ. കമ്പനിയില്‍ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തങ്ങള്‍ പരിശ്രമിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ മത്തായി പറഞ്ഞു. നിയമനങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതലറിയുന്നതിന് Muthoottu Mini Vacancies & Careers വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, അപേക്ഷിക്കുന്നതിനായി carrers@muthoottmini.com എന്ന ഇ-മെയിലേക്ക് ബയോഡാറ്റ അയയ്ക്കുകയോ ചെയ്യാം.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍
Maintained By : Studio3