ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക തൊഴില്‍ ദാതാക്കള്‍ മൈക്രോസോഫ്റ്റും മെഴ്സിഡസ്-ബെന്‍സും ആമസോണും
റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റീസര്‍ച്ച് 2022
കൊച്ചി: മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക തൊഴില്‍ ദാതാവാണെന്ന് റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റീസര്‍ച്ച് (ആര്‍ഇബിആര്‍) 2022 കണ്ടെത്തി. ലോകത്തെ ഏറ്റവും ബൃഹത്തും ആഴത്തിലുമുള്ള എംപ്ലോയര്‍ ബ്രാന്‍ഡ് ഗവേഷണമാണ് ആര്‍ഇബിആര്‍. മൈക്രോസോഫ്റ്റ് ഇന്ത്യ സാമ്പത്തിക കരുത്ത്, വിശ്വാസ്യത, ആകര്‍ഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന സ്കോര്‍ നേടി സര്‍വെയില്‍ ആദ്യ മൂന്ന് എംപ്ലോയി വാല്യു പ്രൊപോസിഷനില്‍(ഇവിപി) മുന്നിലെത്തി. മെഴ്സിഡസ് -ബെന്‍സ് ഇന്ത്യ ആദ്യ റണ്ണര്‍-അപ്പായി. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യ തൊട്ടു പിന്നിലെത്തി.
റാന്‍ഡ്സ്റ്റാഡ് ഇന്ത്യയുടെ വാര്‍ഷിക ബ്രാന്‍ഡിംഗ് റിസേര്‍ച്ച്, പകര്‍ച്ചവ്യാധിക്കു ശേഷം തൊഴില്‍ രംഗത്തുടനീളമുള്ള ജീവനക്കാരുടെ വികാരങ്ങളെ എങ്ങനെയാണ് മാറ്റിയതെന്ന് വെളിപ്പെടുത്തുന്നു. ആഗോളതലത്തില്‍ കഴിഞ്ഞ 22 വര്‍ഷത്തിലേറെയായി വിജയകരമായി തൊഴിലുടമകളെ അവരുടെ തൊഴില്‍ ദാതാവിന്‍റെ ബ്രാന്‍ഡ് രൂപപ്പെടുത്താന്‍ സഹായിക്കുന്നതിന് ആര്‍ഇബിആര്‍ റിപ്പോര്‍ട്ട് മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ഇന്ത്യയിലെ 12-ാമത്തെ പതിപ്പാണിത് ഈ വര്‍ഷം.
ഇന്ത്യയിലെ 10ല്‍ ഒമ്പതു തൊഴിലാളികളും (88 ശതമാനം) പരിശീലനവും വ്യക്തിപരമായ കരിയര്‍ വളര്‍ച്ചയും വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നതായി ഈ വര്‍ഷത്തെ ഗവേഷണത്തില്‍ വെളിപ്പെട്ടു. 3 ല്‍ 2 ഇന്ത്യക്കാര്‍ക്കും (66%) ജോലിയുടെയും കരിയറിന്‍റെയും അര്‍ത്ഥവും ലക്ഷ്യവും, 2021 ല്‍ ലോക സംഭവവികാസങ്ങള്‍ പരിഗണിക്കുമ്പോള്‍, കൂടുതല്‍ പ്രധാനപ്പെട്ടതായെന്നാണ്. ഇക്കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കരുത്തോടെ ചിന്തിക്കുന്നത് സ്ത്രീകളാണ് (72ഉം 62ഉം ശതമാനമാണ്). ഉയര്‍ന്ന വിദ്യാഭ്യാസമുള്ള തൊഴിലാളികളും (70 ശതമാനം) 25-34 വയസിനിടയിലുള്ള തൊഴിലാളികളും(72ശതമാനം) സമാന ചിന്താഗതിക്കാരാണ്.
കൂടാതെ, ഈ വര്‍ഷവും, ഒരു തൊഴിലുടമയെ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഇന്ത്യന്‍ തൊഴിലാളികള്‍ തൊഴിലും-ജീവിതവും ഒത്തുപോകുന്നതിനെ (63 ശതമാനം) കണക്കാക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരിലും (66ശതമാനം) 35 വയസിനു മുകളിലുള്ളവരിലും (66 ശതമാനം) ഈ ട്രെന്‍ഡ് കൂടുതലാണ്. ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് (60 ശതമാനം) പിന്നെ വരുന്നത്. പ്രസ്ഥാനത്തെ കുറിച്ചുള്ള മതിപ്പിലും (60 ശതമാനം)കാര്യമുണ്ട്. വൈറ്റ് കോളര്‍ തൊഴിലാളികളില്‍ 66 ശതമാനം പേരും ജോലിയും ജീവിതവും ഒത്തു കൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കുമ്പോള്‍ ബ്ലൂ കോളര്‍ ജീവനക്കാരില്‍ 54 ശതമാനം പേരും സ്ഥാപനത്തിന്‍റെ മതിപ്പും സാമ്പത്തികാരോഗ്യവും പ്രധാനപ്പെട്ടതായി പരിഗണിക്കുന്നു. തൊഴിലും ജീവിതവും ഒത്തുകൊണ്ടു പോകുന്നതും ശമ്പളവും ആനുകൂല്യവും വരെ ഇവര്‍ മാറ്റിവയ്ക്കുന്നു.
വിദൂരതയിലിരുന്ന് ജോലി ചെയ്യുന്നത് ഇന്ത്യയില്‍ 2021നെ (84 ശതമാനം)അപേക്ഷിച്ച് 2022ല്‍ കുറഞ്ഞെന്നതാണ് (73 ശതമാനം) രസകരം. റിമോട്ട് വര്‍ക്കിങ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടു വരുന്നത് (76ഉം 69ഉം ശതമാനം). ഇന്ത്യയിലെ 21 ശതമാനം ജീവനക്കാരും 2021ന്‍റെ അവസാന പകുതിയില്‍ തൊഴില്‍ ദാതാവിനെ മാറി. കൂടാതെ 2022ന്‍റെ ആദ്യ ആറു മാസത്തിനുള്ളില്‍ മൂന്നില്‍ ഒരാള്‍ (37ശതമാനം) തൊഴില്‍ ദാതാവിനെ മാറ്റാന്‍ ആഗ്രഹിച്ചു. തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയന്ന 51 ശതമാനം തൊഴിലാളികളും 2022ന്‍റെ ആദ്യ പകുതിയില്‍ ജോലി മാറ്റത്തിന് പ്ലാന്‍ ചെയ്തു.
മൈക്രോസോഫ്റ്റ്, മേഴ്സിഡസ് -ബെന്‍സ്, ആമസോണ്‍, ഹ്യുലറ്റ് പാക്കാര്‍ഡ്, ഇന്‍ഫോസിസ്, വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍ കമ്പനി, സാംസങ് എന്നീ കമ്പനികളാണ് 2022ല്‍ ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷണമുള്ള 10 തൊഴില്‍ ദാതാക്കള്‍ ആര്‍ഇബിആര്‍ 2022 സര്‍വെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചുകൊണ്ട് റാന്‍ഡ്സ്റ്റാഡ് എംഡിയും സിഇഒയുമായ പി.എസ്. വിശ്വനാഥ് പറഞ്ഞു “തൊഴിലുടമ ബ്രാന്‍ഡിംഗ് എന്ന ആശയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമൂലമായി വികസിച്ചു. കേവലം ബ്രാന്‍ഡ് തിരിച്ചറിയല്‍ സൃഷ്ടിച്ചാല്‍ മാത്രം പോരാ.അതിന് ഇപ്പോള്‍ കൂടുതല്‍ അര്‍ത്ഥവത്തായ ഒരു ബന്ധം സൃഷ്ടിക്കേണ്ടതുണ്ട്. നിര്‍ബന്ധിത ബ്രാന്‍ഡ് വാഗ്ദാനവും ലക്ഷ്യവും ഇതിന് പിന്തുണ നല്‍കണം, അത് ജീവനക്കാരുമായും സാധ്യതകളുമായും തടസമില്ലാതെ ബന്ധിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലുടമയാകുന്നതിനും മികച്ച തൊഴില്‍ ദാതാവ് ബ്രാന്‍ഡ് സ്വന്തമാക്കുന്നതിനും പ്രസക്തമായ ഇടപഴകലും അനുഭവ പരിചയവും അനിവാര്യമാണെന്ന് സ്ഥാപനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. റാന്‍ഡ്സ്റ്റാഡിന്‍റെ ഈ വര്‍ഷത്തെ എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് റിപ്പോര്‍ട്ടും ഇതേ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. 88 ശതമാനം ജീവനക്കാരും അവരുടെ തൊഴിലുടമകളെ തിരഞ്ഞെടുക്കുന്നതിന് മുന്‍ഗണന നല്‍കിയതോടെ വ്യക്തിഗത കരിയര്‍ വളര്‍ച്ചയ്ക്ക് പ്രാധാന്യം ലഭിച്ചു. തൊഴില്‍ പുരോഗതിക്കൊപ്പം വഴക്കമുള്ള ജോലി, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നിവയില്‍ വനിതാ ജീവനക്കാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയുണ്ട്.”