December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ മക്‌ലാറന്‍ സൂപ്പര്‍കാറുകള്‍ക്ക് വില പ്രഖ്യാപിച്ചു

1 min read

ജിടി മോഡലിന് 3.72 കോടി രൂപയും ഓപ്ഷനുകള്‍ കൂടാതെ 720എസ് കൂപ്പെ മോഡലിന് 4.65 കോടി രൂപയും 720എസ് സ്‌പൈഡറിന് 5.04 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില. ആര്‍ച്ചുറ ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ വില തല്‍ക്കാലം പ്രഖ്യാപിച്ചില്ല  

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിക്കുമെന്ന് കഴിഞ്ഞ മാസം അവസാനത്തോടെയാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ചില സൂപ്പര്‍കാറുകളുടെ ഔദ്യോഗിക വിലവിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യയില്‍ മക്‌ലാറന്‍ കാറുകളുടെ വില്‍പ്പനയും സര്‍വീസും കൈകാര്യം ചെയ്യുന്നത് ഇന്‍ഫിനിറ്റി ഗ്രൂപ്പ് ആയിരിക്കും.

മക്‌ലാറന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ ഏറ്റവും താങ്ങാവുന്ന മോഡല്‍ മക്‌ലാറന്‍ ജിടി ആയിരിക്കും. 3.72 കോടി രൂപയാണ് ഈ മോഡലിന് നിശ്ചയിച്ചിരിക്കുന്ന എക്‌സ് ഷോറൂം വില. ഓപ്ഷനുകള്‍ കൂടാതെ മക്‌ലാറന്‍ 720എസ് കൂപ്പെ മോഡലിന് 4.65 കോടി രൂപയും മക്‌ലാറന്‍ 720എസ് സ്‌പൈഡറിന് 5.04 കോടി രൂപയും എക്‌സ് ഷോറൂം വിലയായി നിശ്ചയിച്ചു. ആഗോളതലത്തില്‍ ഈയിടെ അവതരിപ്പിച്ച മക്‌ലാറന്‍ ആര്‍ച്ചുറ ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ ഇന്ത്യയിലെ വില തല്‍ക്കാലം പ്രഖ്യാപിച്ചിട്ടില്ല. ജിടി, 720എസ് കാറുകള്‍ക്ക് ഇടയിലായിരിക്കും ഈ മോഡലിന് സ്ഥാനമെന്ന് പ്രതീക്ഷിക്കുന്നു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ഇന്ത്യയില്‍ മക്‌ലാറന്റെ എന്‍ട്രി ലെവല്‍ മോഡലായിരിക്കും മക്‌ലാറന്‍ ജിടി. പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ കാമറ, വെഹിക്കിള്‍ ലിഫ്റ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന ആഡ് ഓണ്‍ പാക്ക് ലഭ്യമായിരിക്കും. ഈ പാക്കേജിന് 29.77 ലക്ഷം രൂപയാണ് വില. മക്‌ലാറന്‍ നിരയിലെ ഏറ്റവും കംഫര്‍ട്ടബിള്‍ മോഡലാണ് ജിടി. മറ്റ് സൂപ്പര്‍കാറുകള്‍ പൊതുനിരത്തുകളേക്കാള്‍ ട്രാക്കുകള്‍ ഇഷ്ടപ്പെടുന്നവയാണ്. മധ്യത്തിലായി സ്ഥാപിച്ച 4.0 ലിറ്റര്‍ എന്‍ജിനാണ് മക്‌ലാറന്‍ ജിടി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 620 എച്ച്പി കരുത്തും 630 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 326 കിലോമീറ്ററാണ് ടോപ് സ്പീഡ്. പോര്‍ഷ 911 ടര്‍ബോ എസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ഫെറാറി റോമ എന്നിവയാണ് എതിരാളികള്‍.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ആഗോളതലത്തില്‍ ഏറ്റവും ജനപ്രീതി നേടിയ മക്‌ലാറന്‍ കാറുകളിലൊന്നാണ് 720എസ്. മക്‌ലാറന്‍ ജിടി പോലെ, ഫ്രണ്ട് സസ്‌പെന്‍ഷന്‍ ലിഫ്റ്റ്, 12 സ്പീക്കറുകളോടെ ‘ബോവേഴ്‌സ് ആന്‍ഡ് വില്‍ക്കിന്‍സ്’ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജ് ലഭ്യമാണ്. ഈ പാക്കേജിന് 43.31 ലക്ഷം രൂപയാണ് വില. 4.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് 720എസ് കൂപ്പെ, 720എസ് സ്‌പൈഡര്‍ വകഭേദങ്ങള്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 720 എച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ രണ്ട് കാറുകള്‍ക്കും 2.9 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 341 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. സ്‌പൈഡര്‍ വകഭേദത്തിന്റെ കണ്‍വെര്‍ട്ടിബിള്‍ റൂഫ് ഉയര്‍ത്തുന്നതിനും ഉള്ളിലേക്ക് മടക്കുന്നതിനും 11 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ റൂഫ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. മക്‌ലാറന്‍ 720എസ് മോഡലിന്റെ ഇന്ത്യയിലെ എതിരാളികള്‍ ലംബോര്‍ഗിനി ഹുറാകാന്‍, ഫെറാറി എഫ്8 ട്രിബ്യൂട്ടോ എന്നിവയാണ്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

മക്‌ലാറന്‍ ജിടി, 720എസ് കൂപ്പെ, 720എസ് സ്‌പൈഡര്‍ മോഡലുകള്‍ പോലെ മക്‌ലാറന്‍ ആര്‍ച്ചുറയും ഇന്ത്യയില്‍ ഔദ്യോഗികമായി കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും. ഈ മോഡലിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Maintained By : Studio3