വിജയം തുടരാന്‍ മഹീന്ദ്ര ബൊലേറോ നിയോ
ഇന്ത്യ എക്‌സ് ഷോറൂം വില 8.48 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെ. ടോപ് സ്‌പെക് എന്‍10(ഒ) വേരിയന്റിന് വില പ്രഖ്യാപിച്ചില്ല
മഹീന്ദ്ര ബൊലേറോ നിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.48 ലക്ഷം (എന്‍4 വേരിയന്റ്) മുതല്‍ 9.99 ലക്ഷം രൂപ (എന്‍10 വേരിയന്റ്) വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. ടോപ് സ്‌പെക് എന്‍10 (ഒ) വേരിയന്റിന് വില പ്രഖ്യാപിച്ചിട്ടില്ല. നാപ്പോളി ബ്ലാക്ക്, മജെസ്റ്റിക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, റോക്കി ബേഷ് എന്നിവയാണ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ കളര്‍ ഓപ്ഷനുകള്‍.
മഹീന്ദ്ര ടിയുവി 300 മോഡലിന് പകരമാണ് ബൊലേറോ എന്ന ബ്ലോക്ക്ബസ്റ്റര്‍ ബ്രാന്‍ഡില്‍ പുതിയ മോഡല്‍ വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ ബൊലേറോ ബ്രാന്‍ഡ് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേള കൂടിയാണിത്. നാല് മീറ്ററില്‍ താഴെ നീളം വരുന്ന വാഹനമാണ് മഹീന്ദ്ര ബൊലേറോ നിയോ. ബൊലേറോയുടെ നിരവധി സ്റ്റൈലിംഗ് സൂചകങ്ങളും നല്‍കി.
മികച്ച ഇന്റീരിയര്‍, വിശാലമായ കാബിന്‍ എന്നിവ ലഭിച്ചു. പുതിയ പാലറ്റ് നല്‍കി ഇന്റീരിയര്‍ പുതുക്കിപ്പണിതു. കണക്റ്റിവിറ്റി, ഇന്‍ഫൊടെയ്ന്‍മെന്റ് ഇന്റര്‍ഫേസ് കൂടുതല്‍ ആകര്‍ഷകമാണ്.
മഹീന്ദ്ര ബൊലേറോയുടെ സ്വഭാവ സവിശേഷതകളായ വശങ്ങളിലെ ക്ലാഡിംഗ്, ഹുഡില്‍ ചതുരാകൃതിയുള്ള ഹെഡ്‌ലാംപുകള്‍, ദീര്‍ഘചതുരാകൃതിയുള്ള വീല്‍ ആര്‍ച്ചുകള്‍, താഴ്ന്ന ഹുഡ് എന്നിവ ബൊലേറോ നിയോ മോഡലിന് ലഭിച്ചു. ടിയുവി 300 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്നതിന് ബോഡി മൊത്തത്തിലൊന്ന് താഴ്ത്തി.
2 വീല്‍ ഡ്രൈവ് ഓണ്‍ലി മോഡലാണെങ്കിലും ബൊലേറോ നിരയില്‍ ഇതാദ്യമായി ‘മള്‍ട്ടി ടെറെയ്ന്‍ ടെക്‌നോളജി’ നല്‍കി. തുടക്കത്തില്‍ ഒരു ഡ്രൈവ്‌ട്രെയ്‌നില്‍ മാത്രമായിരിക്കും മഹീന്ദ്ര ബൊലേറോ നിയോ ലഭിക്കുന്നത്. മഹീന്ദ്ര ടിയുവി 300 വാഹനത്തിലൂടെ പരിചയിച്ച 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, എംഹോക് എന്‍ജിന്‍ പരിഷ്‌കരിച്ചു. ഈ മോട്ടോര്‍ 100 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഇപ്പോള്‍ 5 സ്പീഡ് മാന്വല്‍ മാത്രമാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ പിന്നീട് പരിഗണിച്ചേക്കും. നീളമേറിയ വേരിയന്റ് ഉള്‍പ്പെടെ മറ്റ് വേരിയന്റുകളും പരിഗണനയിലാണ്.
ഇലക്ട്രിക് വാഹന (ഇവി) ബിസിനസിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി 3,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈയിടെ പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 9,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിന് പുറമേയാണിത്. ഇതോടെ ആകെ നിക്ഷേപം 12,000 കോടി രൂപയായി വര്‍ധിച്ചു.
പുതിയ ഗവേഷണ വികസന കേന്ദ്രം, പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ്, പുതിയ ഇവി പ്ലാറ്റ്ഫോം എന്നിവ സ്ഥാപിക്കുന്നതിനും നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായിരിക്കും
ഇലക്ട്രിക് വാഹന പാത തെരഞ്ഞെടുത്ത ഇന്ത്യയിലെ ആദ്യ പ്രമുഖ വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2010 ല്‍ രേവ ഇലക്ട്രിക് കാര്‍ കമ്പനി ഏറ്റെടുത്ത മഹീന്ദ്ര പിന്നീട് ഇതിനെ മഹീന്ദ്ര ഇലക്ട്രിക് എന്ന് റീബ്രാന്‍ഡ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഏതാനും ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇ വെരിറ്റോ, ഇ2ഒ എന്നിവയാണ് ഇവയില്‍ ജനപ്രീതി നേടിയത്.