November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി

1 min read

PM’s remarks at Assam Rozgar Mela via video conferencing on May 25, 2023.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 മെയ് 28 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ മൻ കി ബാത് – ഭാഗം 101 ന്റെ മലയാള പരിഭാഷ

സുഹൃത്തുക്കളെ, ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. നമ്മുടെ രാജ്യത്ത് കാണാനേറെയുണ്ട്. അതു കണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ‘യുവസംഗമം’ എന്ന പേരില്‍ ഉത്കൃഷ്ടമായൊരു പരിപാടി ആസൂത്രണം ചെയ്തത്. ആളുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുക, നാട്ടിലെ ചെറുപ്പക്കാര്‍ക്ക് പരസ്പരം ഒത്തുചേരലിനുള്ള അവസരം ഉണ്ടാക്കുക എന്നുള്ളവയാണ് ഇതിന്റെ ഉദ്ദേശ്യം. വിഭിന്നങ്ങളായ സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിനോട് ബന്ധിപ്പിച്ചിരിക്കുന്നു. ‘യുവസംഗമ’ത്തില്‍ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പോകുന്നു. അവര്‍ക്ക് പലതരത്തിലുള്ള ആള്‍ക്കാരുമായും ഒത്തുചേരാനുള്ള അവസം ലഭിക്കുന്നു. യുവസംഗമത്തിന്റെ first round ല്‍ ഏകദേശം 1200 ഓളം യുവജനങ്ങള്‍ രാജ്യത്തിലെ 22 സംസ്ഥാനങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു. ഇതില്‍ പങ്കെടുത്ത യുവജനങ്ങള്‍, ആയുഷ്‌ക്കാലം മുഴുവനും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളുമായാണ് മടങ്ങിയെത്തിയത്. അനേകം വലിയ വലിയ കമ്പനികളിലെ CEO മാരും, Business leaders ഉം, bag packers നെപ്പോലെ ഭാരത്തില്‍ സമയം ചെലവഴിച്ചത് നാം കണ്ടു. ഞാന്‍ മറ്റു ദേശങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുമ്പോള്‍ പലപ്പോഴും അവര്‍ പറയാറുണ്ട്, ചെറുപ്പകാലത്ത് അവര്‍ ഭാരതത്തില്‍ ചുറ്റിക്കറങ്ങാന്‍ എത്തിയിട്ടുണ്ട് എന്ന്. നമ്മുടെ ഭാരതത്തില്‍ കാണാനും അറിയാനും ഏറെ കാര്യങ്ങളുണ്ട്. ഓരോ തവണ കാണുമ്പോഴും അത് നമ്മുടെ ഔത്സ്യുക്യം വര്‍ദ്ധിപ്പിക്കുന്നു. ഈ രോമാഞ്ചദായകമായ അനുഭവങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ വിഭിന്നങ്ങളായ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പ്രേരണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ജപ്പാനിലെ ഹിരോഷിമയിലായിരുന്നു. അവിടെ Hiroshima Peace Memorial Museum ത്തില്‍ പോകാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അതെന്നെ വികാരം കൊള്ളിച്ച അനുഭവമായിരുന്നു. നാം ചരിത്രസ്മൃതികളെ സംരക്ഷിച്ച് വയ്ക്കുമ്പോള്‍ അവ വരുംതലമുറകള്‍ക്ക് ഏറെ സഹായകമായി തീരുന്നു. മ്യൂസിയങ്ങളില്‍ നിന്ന് നമുക്ക് പല പുതിയ പാഠങ്ങളും ലഭിക്കുന്നു, പലതും അവിടെനിന്നും നമുക്ക് പഠിക്കാനും കിട്ടുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ International Museum Expo സംഘടിപ്പിക്കപ്പെട്ടു. ഇത് ലോകത്തിലെ 1200 ല്‍ പരം മ്യൂസിയങ്ങളിലെ വൈശിഷ്ട്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നമ്മുടെ ഭാരതത്തില്‍ നമ്മുടെ കഴിഞ്ഞ കാലത്തെ പ്രദര്‍ശിപ്പിക്കുന്ന പലതരം മ്യൂസിയങ്ങളുണ്ട്. ഗുരുഗ്രാമത്തില്‍ ഒരു വിശിഷ്ടമായ മ്യൂസിയമുണ്ട് അതാണ് Museo Camera. ഇവിടെ 1860 ന് ശേഷമുള്ള 8000 ല്‍ അധികം ക്യാമറകളുടെ ശേഖരണം ലഭ്യമാണ്. തമിഴ്‌നാട്ടിലെ Museum of possibilities ദിവ്യാംഗരെ ഉദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ളതാണ്. മുംബൈയിലെ ‘ഛത്രപതി ശിവാജി മഹാരാജ് വാസ്തുസംഗ്രഹാലയം’ 70,000 ലധികം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ്. 2010 ല്‍ സ്ഥാപിച്ച Indian Memory Project ഒരുതരത്തിലുള്ള Online Museum ആണ്. ഇത് ലോകത്തെ എല്ലാ ഭാഗങ്ങളില്‍നിന്നും അയയ്ക്കുന്ന ചിത്രങ്ങളും കഥകളുംവഴി ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിന്റെ കണ്ണികളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ശ്രദ്ധിക്കുന്നു. വിഭജനത്തിന്റെ ഭയത്തെ ഓര്‍മ്മപ്പെടുത്തുന്നതിനും ശ്രമിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും ഭാരതത്തില്‍ പുതിയപുതിയതരത്തിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആദിവാസീസഹോദരീസഹോരന്മാരുടെ സംഭാവനകളെ അനുസ്മരിച്ച് 10 പുതിയ മ്യൂസിയങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കൊത്തയിലെ വിക്‌ടോറിയ മെമ്മോറിയലിലെ ബിപ്ലോബി ഭാരത് ഗ്യാലറി, ജാലിയന്‍വാലാ ബാഗ് മെമ്മോറിയലിന്റെ പുന:രുദ്ധാരണം, ഡല്‍ഹിയിലെ ഭാരതത്തിലെ എല്ലാ മുന്‍പ്രധാനമന്ത്രിമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട PM മ്യൂസിയം എന്നിവയും ദേശത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുന്നു. ഡല്‍ഹിയിലെതന്നെ National War Memorial ഉം Police Memorial ഉം സന്ദര്‍ശിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ദിവസവും അനേകംപേര്‍ എത്തുന്നു. ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദണ്ഡിമെമ്മോറിയലും,Statue of Unity Museum ഉം ഉണ്ട്. എനിയ്ക്ക് ഇത് ഇവിടെ നിര്‍ത്തേണ്ടിവരുന്നു. എന്തെന്നാല്‍ രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളുടെയും വളരെ വലുതാണ്. ആദ്യമായി രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളെയുംപറ്റി ആവശ്യമായ അറിവുകളെ ക്രോഡീകരിച്ചിട്ടുണ്ട്. മ്യൂസിയം ഏത് details നെ ആധാരമാക്കിയാണ്, അവിടെ ഏതെല്ലാം തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്, contact details എന്താണ് – ഇക്കാര്യങ്ങളെയെല്ലാം online directory ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനിയ്ക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ക്ക് സൗകര്യപ്പെടുമ്പോള്‍ നമ്മുടെ രാജ്യത്തെ ഈ മ്യൂസിയങ്ങള്‍ കാണാന്‍ തീര്‍ച്ചയായും പോകണമെന്നാണ്. നിങ്ങള്‍ അവിടുത്തെ ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ # Museum Memorial ല്‍ share ചെയ്യാനും മറക്കരുത്. ഇതിലൂടെ നമ്മുടെ മഹത്തായ സംസ്‌ക്കാരത്തോടൊപ്പം നമ്മള്‍ ഭാരതീയരുടെ ഒരുമ കുറച്ചുകൂടി ദൃഢമാകും.

  എന്‍എസ്ഇഇന്ത്യ വെബ്സൈറ്റ് ഇനി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാകും

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മളെല്ലാവരും ഒരു ചൊല്ല് പല പ്രാവശ്യം കേട്ടിട്ടുണ്ടാകും, ഒട്ടേറെ തവണ കേട്ടിട്ടുണ്ടാകും – ‘വെള്ളമാണെല്ലാം.’ വെള്ളമില്ലെങ്കില്‍ ജീവിതം പ്രശ്‌നനിബിഡമാകും, വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും വികസനം നിശ്ചലമാകും. ഭാവിയിലെ ഈ വെല്ലുവിളി മുന്നില്‍ കണ്ടുകൊണ്ട് ഇന്ന് രാജ്യത്തിന്റെ ഓരോ ജില്ലയിലും 75 അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ അമൃതസരോവരങ്ങള്‍ പ്രത്യേകതയുള്ളതാണ്, എന്തെന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്താണ് ഇവ നിര്‍മ്മിക്കുന്നത്. ഈ നിര്‍മ്മാണത്തില്‍ ജനങ്ങളുടെ അമൃതപ്രയത്‌നം ചേരുന്നുണ്ട്. ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത് ജലസംരക്ഷണകാര്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണ്.

സുഹൃത്തുക്കളേ, നാം ഓരോ വേനല്‍ക്കാലത്തും ജലദൗര്‍ലഭ്യംമൂലമുള്ള വെല്ലുവിളികളെപറ്റി സംവദിക്കാറുണ്ട്. ഇപ്രാവശ്യവും നമ്മള്‍ ജലത്തെപ്പറ്റി ചര്‍ച്ചചെയ്യും. ചര്‍ച്ചാവിഷയം ജലസംരക്ഷണത്തിനുള്ള start ups നൈ പറ്റിയായിരിക്കും. ഒരു സ്റ്റാര്‍ട്ട് അപ് ആണ് FluxGen. ഈ സ്റ്റാര്‍ട്ട് അപ് IOT യുടെ ടെക്‌നിക്കിലൂടെ Water management പോംവഴി ഉണ്ടാക്കുന്നു. ഈ ടെക്‌നോളജി ജലത്തിന്റെ ഉപയോഗത്തിന്റെ patterns പറഞ്ഞുതരുന്നു. അങ്ങനെ ജലത്തിന്റെ ഉചിതമായ ഉപയോഗത്തിന് സഹായകമാകുന്നു. മറ്റൊരു സ്റ്റാര്‍ട്ട് അപ്പാണ് LivNSense ഇത് Artificial Intelligence, Machine Learning ഇവയില്‍ അധിഷ്ഠിതമായ പ്ലാറ്റ്‌ഫോം ആണ്. ഇതിന്റെ സഹായത്താല്‍ Water distribution ഫലപ്രദമായി നിരീക്ഷിക്കാനാകും. ഇതിലൂടെ എവിടെ, എത്ര വെള്ളം നഷ്ടമാകുന്നു എന്ന് മനസ്സിലാക്കാനാകും. മറ്റൊരു സ്റ്റാര്‍ട്ടപ്പാണ് ‘കുംഭികാഗസ്’. ‘കുംഭികാഗസ്’ സ്റ്റാര്‍ട്ട് അപ്പ് ഒരു പ്രത്യേക തൊഴില്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ ‘ജലകുംഭി’ (ജലസസ്യം)ല്‍നിന്ന് കടലാസ് നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നു. അതായത് പലപ്പോഴും ജലസ്‌ത്രോതസ്സുകള്‍ക്ക് പ്രശ്‌നമായി തീരാറുള്ള ‘ജലകുംഭി’യില്‍നിന്ന് ഇപ്പോള്‍ കടലാസ്സ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.

സുഹൃത്തുക്കളേ, പല യുവാക്കളും innovation നും technology യും മുഖേനയുള്ള ജോലികള്‍ ചെയ്യുമ്പോള്‍, ഛത്തീസ്ഗഢിലെ ബാലോദ് ജില്ലയിലെ യുവാക്കളെപ്പോലെ നമ്മുടെ സമൂഹത്തെ ജാഗരൂകരാക്കുന്ന മഹത്തായ യത്‌നത്തില്‍ മുഴുകുന്ന ഒട്ടേറെ യുവാക്കളും നമുക്കിടയിലുണ്ട്. ഇവിടുത്തെ യുവാക്കള്‍ ജലസംരക്ഷണത്തിനായി ഒരു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ജലസംരക്ഷണത്തിനായി ബോധവല്ക്കരിക്കുന്നു. വിവാഹംപോലുള്ള ചടങ്ങുകള്‍ നടക്കുന്നിടങ്ങളില്‍പോയി യുവാക്കളുടെ സംഘം ജലത്തിന്റെ ദുരുപയോഗം എങ്ങനെ തടയാനാകുമെന്നുള്ള അറിവ് പകര്‍ന്നുനല്കുന്നു.ജാര്‍ഖണ്ഡിലെ ഖൂണ്‍ട്ടി ജില്ലയിലും ജലത്തിന്റെ സദുപയോഗത്തിന് പ്രേരണ നല്‍കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഖൂണ്‍ട്ടിയില്‍ ജലത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനായി ബോരിഅണക്കെട്ട് നിര്‍മ്മിച്ചു. ബോരിഅണക്കെട്ടില്‍ നിന്നും ജലം സംഭരിക്കുന്നതു കാരണം ഇവിടെ പച്ചക്കറികളും സസ്യജാലങ്ങളും ഉണ്ടായിത്തുടങ്ങി. അതിനില്‍നിന്ന് ആളുകളുടെ ആദായവും വര്‍ദ്ധിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അതോടെ സാധിതമായിട്ടുണ്ട്. ജനപങ്കാളിത്തത്തിന്റെ പരിശ്രമങ്ങള്‍ അനേകം പരിവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു എന്നുള്ളതിന്റെ ആകര്‍ഷകമായ ഉദാഹരണമാണ് ഖൂണ്‍ട്ടി. ഇവിടത്തെ ആളുകളെ ഈ സദുദ്യമത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 1965 ലെ യുദ്ധകാലത്ത് നമ്മുടെ മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ ‘ജയ് കിസാന്‍’ എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ ‘ജയ് വിജ്ഞാന്‍’ എന്നുകൂടി ചേര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, രാജ്യത്തിലെ ശാസ്ത്രജ്ഞരുമായി സംവദിക്കുമ്പോള്‍ ഞാന്‍ ‘ജയ് അനുസന്ധാ’നെക്കുറിച്ചു സംസാരിച്ചു. ‘മന്‍ കി ബാത്ത്’ലിന്ന് ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ ഇവയ്ക്ക് നാലിനും പ്രതീകമായ ഒരു വ്യക്തിയേയും സ്ഥാപനത്തെക്കുറിച്ചും പറയാം. മഹാരാഷ്ട്രക്കാരനായ ശിവാജി ശാമറാവ് ഡോലെയാണ് ആ നല്ല വ്യക്തി. ശിവാജി ഡോലെ നാസിക്ക് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലെ താമസക്കാരനാണ്. ഒരു ദരിദ്ര ആദിവാസി കര്‍ഷകകുടുംബത്തില്‍ നിന്ന് വരുന്ന ആളാണ്, ഒരു മുന്‍ സൈനികനുമാണ്. സൈന്യത്തിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ ജീവിതം രാജ്യത്തിനുവേണ്ടി വിനിയോഗിച്ചു. റിട്ടയര്‍ ചെയ്തശേഷം പുതുതായി എന്തെങ്കിലും പഠിക്കാന്‍ തീരുമാനം എടുത്തു. അഗ്രികള്‍ച്ചറില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതായത് അദ്ദേഹം ജയ് ജവാനില്‍ നിന്ന് ജയ് കിസാനിലേയ്ക്ക് പ്രവേശിച്ചു. കാര്‍ഷികമേഖലയില്‍ ഏറ്റവും അധികം തന്റേതായ സംഭാവന നല്‍കുന്നതിലാണ് ഓരോ നിമിഷവും അദ്ദേഹത്തിന്റെ യജ്ഞം. ഈ യജ്ഞത്തില്‍ ശിവാജി ഡോലെ 20 ആളുകളുടെ ഒരു ചെറിയ സംഘമുണ്ടാക്കി കുറച്ച് മുന്‍സൈനികരെയും ഇതില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം അദ്ദേഹത്തിന്റെ ഈ സംഘം വെങ്കടേശ്വര കോര്‍പ്പറേറ്റീവ് പവര്‍ ആന്റ് ആഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സഹകരണസ്ഥാപനത്തിന്റെ മാനേജ്‌മെന്റും ഏറ്റെടുത്തു. നിഷ്‌ക്രിയമായി കിടക്കുകയായിരുന്ന ഈ സഹകരണസംഘത്തെ പുന:രുജ്ജീവിപ്പിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. വളരെവേഗം വെങ്കടേശ്വര കോ-ഓപ്പറേറ്റീവിന്റെ പ്രവര്‍ത്തനം അനേകം ജില്ലകളില്‍ വ്യാപിച്ചു. ഇന്ന് ഈ സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചുവരുന്നു. ഏകദേശം പതിനെട്ടായിരം ആള്‍ക്കാര്‍ ഈ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവയില്‍ ധാരാളംപേര്‍ നമ്മുടെവിമുക്ത ഭടന്മാരാണ് . നാസിക്കിലെ മാലേഗാവില്‍ ഈ സംഘത്തിലെ അംഗങ്ങള്‍ 500 ഏക്കറിലധികം ഭൂമിയില്‍ Agro farming നടത്തിവരുന്നു. ഈ സംഘം ജലസംരക്ഷണത്തിനായി അനേകം ജലാശയങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജൈവ കൃഷിയും ഡയറിയും ആരംഭിച്ചിട്ടുണ്ട് എന്നുള്ളതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇപ്പോള്‍ അവര്‍ വിളയിക്കുന്ന മുന്തിരിപ്പഴങ്ങള്‍ യൂറോപ്പിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഈ സംഘത്തിന്റെ ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ എന്നീ രണ്ട് വലിയ വിശേഷതകള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഇതിലെ അംഗങ്ങള്‍ ടെക്‌നോളജിയും മോഡേണ്‍ ആഗ്രോ പ്രാക്ടീസസ്സും ധാരാളം ഉപയോഗിച്ച് വരുന്നു. ഇവര്‍ കയറ്റുമതിക്കായി ആവശ്യമുള്ള പലതരം സര്‍ട്ടിഫിക്കേഷന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സഹകരണത്തിലൂടെ സമൃദ്ധി എന്ന സങ്കല്‍പത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ പ്രയത്‌നത്തിലൂടെ വലിയ അളവില്‍ ആളുകളുടെ ശാക്തീകരണം നടന്നു എന്നു മാത്രമല്ല, ജീവിതമാര്‍ഗ്ഗത്തിന് അനേകം വഴികളുമുണ്ടായി. ഈ പ്രയത്‌നം മന്‍ കി ബാത്തിലെ ഓരോ ശ്രോതാവിനും പ്രേരണയാകുമെന്നാണ് എന്റെ പ്രതീക്ഷ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മെയ് 28, മഹാനായ സ്വാതന്ത്ര്യസമരസേനാനി വീര്‍ സാവര്‍ക്കറിന്റെ ജയന്തിയാണ്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സാഹസത്തിന്റെയും സങ്കല്പശക്തിയുടെയും ഗാഥകള്‍ ഇന്നും നമുക്കേവര്‍ക്കും പ്രചോദനമേകുന്നു. ആന്‍ഡമാനില്‍ വീര്‍ സാവര്‍ക്കര്‍ നാടുകടത്തല്‍ ശിക്ഷ അനുഭവിച്ച മുറി സന്ദര്‍ശിച്ച ആ ദിവസം എനിയ്ക്ക് മറക്കാന്‍ കഴിയില്ല. വീര്‍ സാവര്‍ക്കറിന്റെ വ്യക്തിത്വം ദൃഢതയും വിശാലതയും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ഭീകവും സ്വാഭിമാനം നിറഞ്ഞതുമായ സ്വഭാവത്തിന് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനായില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി മാത്രമല്ല, സാമൂഹ്യഐക്യത്തിനും സാമൂഹ്യന്യായത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നു.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ജൂണ്‍ 4 ന് സന്ത് കബീര്‍ദാസിന്റെ ജയന്തിയാണ്. കബീര്‍ദാസ് നമുക്ക് കാണിച്ചുതന്ന കാര്യങ്ങള്‍ ഇന്നും അത്രത്തോളംതന്നെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്,

”കബീരാ കുആം ഏക് ഹെ, പാനി ഭരെ അനേക് ക
ബര്‍ത്തന്‍ മെം ഹീ ഭേദ് ഹെ, പാനി സബ് മെം ഏക് കക”
(കിണര്‍ ഒന്ന്, വെള്ളം കോരുന്നവര്‍ പലര്‍
പാത്രങ്ങള്‍ പലത്, വെള്ളം എല്ലാത്തിലും ഒന്ന്.)

അതായത് പലതരം ആളുകള്‍ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിന് വരുന്നു. എന്നാല്‍ കിണറിന് എല്ലാവരും ഒരുപോലെയാണ്. വെള്ളം എല്ലാ പാത്രങ്ങളിലും ഒന്നുതന്നെയാണ്. സന്ത് കബീര്‍ സമൂഹത്തിലെ എല്ലാ വിവേചനപരമായ ദുരാചാരങ്ങളെയും എതിര്‍ത്തു. സമൂഹത്തിനെ ഉണര്‍ത്തുന്നതിന് അദ്ദേഹം യത്‌നിച്ചു. ഇന്ന് രാജ്യം വികസനം എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. നാം കബീറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ശക്തമാക്കാന്‍ ഇനിയും യത്‌നിക്കണം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ ഞാന്‍ രാജ്യത്തിലെ ഒരു മഹാനായ വ്യക്തിയെക്കുറിച്ച് പറയാന്‍ പോകുകയാണ്. അദ്ദേഹം രാഷ്ട്രീയത്തിലും, സിനിമാലോകത്തും തന്റെ അത്ഭുതപ്രതിഭയുടെ ബലത്തില്‍ അനശ്വരനായ വ്യക്തിയാണ്. ഈ മഹാത്മാവിന്റെ പേരാണ് എന്‍. ടി. രാമറാവു. അദ്ദേഹം എന്‍.ടി.ആര്‍. എന്ന പേരിലും നമ്മുടെ ഇടയില്‍ അറിയപ്പെടുന്നു. ഇന്ന് എന്‍.ടി.ആറിന്റെ 100-ാം ജയന്തിയാണ്. തന്റെ ബഹുമുഖപ്രതിഭമൂലം അദ്ദേഹം തെലുങ്ക് സിനിമയിലെ മഹാനായകനായി എന്നു മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ആരാധനാപാത്രവുമായി. അദ്ദേഹം 300ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ളകാര്യം നിങ്ങള്‍ക്കറിയാമോ. അദ്ദേഹം അനേകം ചരിത്രപുരുഷന്മാര്‍ക്ക് തന്റെ അഭിനയമികവിലൂടെ ജീവനേകി. ഭഗവാന്‍ കൃഷ്ണന്‍, രാമന്‍ ഇങ്ങനെയുള്ള അനേകം റോളുകളില്‍ എന്‍.ടി.ആറിന്റെ അഭിനയം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതുമൂലം അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. എന്‍.ടി.ആര്‍. സിനിമാലോകത്തോടൊപ്പം രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. രാഷ്ട്രീയത്തിലും ആദ്ദേഹത്തിന് ജനങ്ങളുടെ സ്‌നേഹാശീര്‍വാദങ്ങള്‍ വേണ്ടുവോളം ലഭിച്ചു. രാജ്യത്തിലും, ലോകത്തിലും ലക്ഷക്കണക്കിനാളുകളുടെ മനസ്സുകളില്‍ കുടികൊള്ളുന്ന എന്‍.ടി.രാമറാവുവിന് ഞാന്‍ എന്റെ വീനീതമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മന്‍ കി ബാത്ത്’ല്‍ ഇപ്രാവശ്യം ഇത്രമാത്രം. അടുത്തപ്രാവശ്യം കുറച്ചു പുതിയ വിഷയങ്ങളുമായി നിങ്ങളുടെ അടുത്തെത്താം. അപ്പോഴേയ്ക്കും ചില പ്രദേശങ്ങളില്‍ ചൂടു കുറേയധികം വര്‍ദ്ധിച്ചിട്ടുണ്ടാകും. ചിലയിടങ്ങളില്‍ മഴയും ആരംഭിയ്ക്കും. കാലാവസ്ഥയിലെ ഏത് പരിതസ്ഥിതിയിലും നിങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിയ്ക്കണം. ജൂണ്‍ 21 ന് നാം അന്താരാഷ്ട്രാ യോഗാദിനം ആചരിക്കും. അതിനായുള്ള തയ്യാറെടുപ്പുകള്‍ ദേശവിദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ തയ്യാറെടുപ്പുകളെക്കുറിച്ച് സ്വന്തം ‘മന്‍ കി ബാത്ത്’, നിങ്ങളുടെ മനസ്സ് പറയുന്നത് എന്നെ എഴുതി അറിയിക്കുക. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചും എന്തെങ്കിലും അറിവ് നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ അത് എന്നെ അറിയിക്കുക. കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ‘മന്‍ കി ബാത്ത്’ല്‍ സ്വീകരിക്കാനായിരിക്കും എന്റെ ശ്രമം. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കേവര്‍ക്കും നന്ദി. ഇനി അടുത്തമാസം കാണാം. അതുവരെ വിട. നമസ്‌ക്കാരം.

Maintained By : Studio3