പാക്കിസ്ഥാനിലെ സാക്ഷരതാനിരക്ക് 60ശതമാനമെന്ന് റിപ്പോര്‍ട്ട്
1 min readഇസ്ലാമബാദ്: പാക്കിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ (പിബിഎസ്) പുതിയ സര്‍വേയില്‍ 10 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്കിടയിലെ രാജ്യത്തെ സാക്ഷരതാ നിരക്ക് 60 ശതമാനമാണെന്ന് വ്യക്തമാക്കുന്നു. പ്രവിശ്യകളിലുടനീളമുള്ള പ്രാഥമിക, മധ്യ, മെട്രിക് തലങ്ങളിലെ നെറ്റ് എന്‍റോള്‍മെന്‍റുകള്‍ നിശ്ചലമാകുകയോ കുറയുന്ന പ്രവണതകള്‍ കാണിക്കുകയോ ചെയ്തതായി സര്‍വേ തെളിയിച്ചു. എല്ലാ തലത്തിലുമുള്ള എന്‍റോള്‍മെന്‍റുകള്‍ പഞ്ചാബില്‍ കൂടുതലാണ്, ഖൈബര്‍ പഖ്തുന്‍ക്വ (കെ-പി), സിന്ധ് എന്നിവ അതിനുതൊട്ടുപിന്നിലാണ്. ബലൂചിസ്ഥാനിലാണ് ഏറ്റവും താഴ്ന്ന നിരക്ക്.
അഞ്ച് -16 വയസ് പ്രായമുള്ള 32 ശതമാനം കുട്ടികളാണ് ഇപ്പോള്‍ സ്കൂളില്‍ നിന്ന് പുറത്തായത്. ഇക്കാര്യത്തില്‍ ബപലൂചിസ്ഥാനാണ് ഒന്നാമത്. ഇവിടെ 47ശതമാനം കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നില്ല. പഞ്ചാബിലാണ് ഏറ്റവും കുറവ് (26 ശതമാനം), പിബിഎസ് സര്‍വേയില്‍ പറയുന്നു. പഞ്ചാബിലെ രാജന്‍പൂര്‍, സിന്ധിലെ ധട്ട, കെ-പിയിലെ കൊഹിസ്ഥാന്‍, ബജൂര്‍, ഹര്‍ണായ്, കില്ലാ അബ്ദുല്ല, സിയാരത്ത് (ബലൂചിസ്ഥാനില്‍) എന്നിവ അതത് പ്രവിശ്യകളിലെ വിദ്യാഭ്യാസ സൂചകങ്ങളില്‍ ഏറ്റവും താഴെയാണ്. യുനെസ്കോയുടെ കണക്കുകള്‍ പ്രകാരം, 2020 സെപ്റ്റംബര്‍ വരെ പാക്കിസ്ഥാനില്‍ 15 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരുടെ സാക്ഷരതാ നിരക്ക് 59 ശതമാനമാണ്.