December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ല്‍ വിതരണ ശൃംഖലയില്‍ കുടുങ്ങിക്കിടന്ന പണം റെക്കോഡ് ഉയരത്തില്‍

1 min read

എസ് ആന്‍റ് പി 1500 കമ്പനികളുടെ വിതരണ ശൃംഖലയില്‍ 507 ബില്യണ്‍ ഡോളറിന്‍റെ പണമൊഴുക്ക് തടസ്സപ്പെട്ടു

ന്യൂഡെല്‍ഹി: കോവിഡ് -19 പ്രതിസന്ധി വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ലോകമെമ്പാടുമുള്ള ഉപഭോക്തൃ ആവശ്യകത സ്തംഭിപ്പിക്കുകയും ചെയ്തതിനാല്‍, കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ വിതരണക്കാര്‍ക്കും ഇടയില്‍ കുടുങ്ങിക്കിടന്ന പണത്തിന്‍റെ അളവ് 2020ല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഈ മാസം പ്രസിദ്ധീകരിച്ച ജെ പി മോര്‍ഗന്‍ വര്‍ക്കിംഗ് ക്യാപിറ്റല്‍ ഇന്‍ഡെക്സ് റിപ്പോര്‍ട്ടിന്‍റെ 2021 പതിപ്പിന്‍റെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നാണിത്.

എസ് ആന്‍റ് പി 1500 കമ്പനികളുടെ വിതരണ ശൃംഖലയില്‍ 507 ബില്യണ്‍ ഡോളറിന്‍റെ പണമൊഴുക്ക് തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. 2019 ലെ കണക്കുകള്‍ പ്രകാരം 497 ബില്യണ്‍ ഡോളറാണ് വിതരണ ശൃംഖലയില്‍ കുടുങ്ങിക്കിടന്നിരുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

“ഭൗമരാഷ്ട്രീയ വ്യാപാര സംഘര്‍ഷങ്ങളുടെ ഫലമായി അടുത്ത കാലത്തായി സമ്മര്‍ദ്ദത്തിലായിരുന്ന ആഗോള വിതരണ ശൃംഖലയെ കോവിഡ് -19 കൂടുതല്‍ വെല്ലുവിളികളിലേക്ക് നയിച്ചു,” ജെപി മോര്‍ഗനിലെ ഹോള്‍സെയ്ല്‍ പേയ്മെന്‍റ് ഗ്ലോബല്‍ ട്രഷറി മേധാവിയും റിപ്പോര്‍ട്ടിന്‍റെ മുഖ്യ രചയിതാവുമായ ഗൗരംഗ് ഷാ പറഞ്ഞു. നേരിടുന്നതിനും പ്രവര്‍ത്തന മൂലധനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നതിലും ഭാവിയിലെ ആകസ്മിക ആഘാതങ്ങളെ നേരിടുന്നതിനും വിതരണ ശൃംഖലയിലെ പ്രതിരോധ ശേഷി ഉയര്‍ത്താനാണ് ധനകാര്യ പരിശീലകര്‍ ശ്രമിക്കുന്നതെന്നും ഷാ പറഞ്ഞു.

സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, 2020 ല്‍ മൂന്നില്‍ രണ്ട് കമ്പനികളും തങ്ങളുടെ പ്രവര്‍ത്തന മൂലധന കാര്യക്ഷമതയില്‍ തകര്‍ച്ച നേരിട്ടു. വ്യാപകമായ ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും മൂലം എയ്റോസ്പേസ്, ഡിഫന്‍സ്, എയര്‍ലൈന്‍സ് മേഖലകള്‍ വന്‍തോതില്‍ ബാധിക്കപ്പെട്ടു.
അതേസമയം, പ്രവര്‍ത്തന മൂലധന കാര്യക്ഷമതയില്‍ സെമികണ്ടക്റ്റര്‍ വ്യവസായമാണ് ഏറ്റവും കൂടുതല്‍ പുരോഗതി കാണിച്ചത്. ആഗോള ഇലക്ട്രോണിക് തൊഴിലാളികള്‍ വര്‍ക്ക് ഫ്രം ഹോം, റിമോട്ട് വര്‍ക്കിംഗ് തുടങ്ങിയ ക്രമീകരണങ്ങളിലേക്ക് വേഗത്തില്‍ നീങ്ങിയതും ഉപഭോക്തൃ ഇലക്ട്രോണിക്സ് വസ്തുക്കളുടെ ശക്തമായ വില്‍പ്പനയും ക്ലൗഡ് സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചതുമാണ് ഇതിലേക്ക് നയിച്ചത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

സെമി കണ്ടക്റ്റര്‍, ഇ-കൊമേഴ്സ്, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്നോളജി ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകളാണ് മഹാമാരിയില്‍ നിന്ന് കരകയറുന്ന ഘട്ടത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച കാണിക്കുമെന്ന് പ്രതീക്ഷിക്കുന്ന നാല് വ്യവസായങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 നല്‍കിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പുതുക്കിപ്പണിയുന്നതിനും ആഗോള തലത്തില്‍ തന്നെ കമ്പനികള്‍ വലിയ തോതില്‍ ചെലവിടല്‍ നടത്തുന്നുണ്ട്. ഈ പ്രവണത ഈ വര്‍ഷത്തിലും തുടരുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

വിതരണ ശൃംഖലയിലെ വെല്ലുവിളികളും പ്രവര്‍ത്തന മൂലധനത്തില്‍ നേരിട്ട ഞെരുക്കവും അസമമായ തലത്തിലാണ് പ്രകടമായത്. വ്യത്യസ്ത വ്യവസായങ്ങള്‍ക്കിടയിലും വ്യത്യസ്ത രാഷ്ട്രങ്ങള്‍ക്കിടയിലും ഇക്കാര്യത്തില്‍ കാര്യമായ വ്യതിയാനങ്ങള്‍ ദൃശ്യമായി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3