December 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എല്‍ഐസി ഐപിഒ-യ്ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം

1 min read

ലിസ്റ്റിംഗ് നടക്കുക 2022 മാര്‍ച്ചോടു കൂടി

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ (എല്‍ഐസി) പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) പദ്ധതിക്ക് സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നല്‍കി. കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ 2022 മാര്‍ച്ചോടെ പട്ടികപ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഐപിഒയിലൂടെ വിറ്റഴിക്കേണ്ട സര്‍ക്കാര്‍ ഓഹരികളുടെ വിലയും അളവും സംബന്ധിച്ച് മന്ത്രിതല സമിതി തീരുമാനിക്കും.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ എല്‍ഐസിയിലെ ഓഹരിയുടെ ഒരു ഭാഗം ഐപിഒ വഴി വില്‍ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും കോവിഡ് -19 മഹാമാരി മൂലം ഇത് നടപ്പാക്കാനായിരുന്നില്ല. 2021-22 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷം എല്‍ഐസി ഐപിഒ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

  ഓഗസ്റ്റ് റയ്‌മണ്ട് ഇന്ത്യൻ വിപണിയിലേക്ക്

ഐപിഒയ്ക്കുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ എല്‍ഐസിയുടെ എംബഡഡ് മൂല്യം കണക്കാക്കാന്‍ മില്ലിമാന്‍ അഡ്വൈസേര്‍സിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ചെയ്തു. ഐപിഒ-യുടെ ഭാഗമായി കമ്പനിയിലെ ചെയര്‍മാന്‍ സ്ഥാനവും ഇല്ലാതാകും. എല്‍ഐസിക്ക് ഇനിമുതല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍ പദവികളാകും നേതൃതലത്തില്‍ ഉണ്ടാകുക
ഐപിഒ സുഗമമാക്കുന്നതിന്, കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പും അടുത്തിടെ എല്‍ഐസി ഐപിഒ-യ്ക്ക് വേണ്ടി സെക്യൂരിറ്റീസ് കരാര്‍ (റെഗുലേഷന്‍) ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.

  ഹാന്‍ഡ്സെറ്റ് തെഫ്റ്റ്, ലോസ് ഇന്‍ഷുറന്‍സ് പദ്ധതി വി അവതരിപ്പിച്ചു

ലിസ്റ്റിംഗ് സമയത്ത് ഒരു ലക്ഷം കോടിയിലധികം രൂപയുടെ മാര്ക്കറ്റ് ക്യാപിറ്റലൈസേഷന് ഉള്ള കമ്പനികള്‍ക്ക് വെറും 5 ശതമാനം ഷെയറുകള്‍ വില്‍ക്കുന്നതിന് പുതിയ ഭേദഗതി അനുമതി നല്‍കുന്നു. അത്തരം സ്ഥാപനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ പൊതു ഓഹരി പങ്കാളിത്തം 10 ശതമാനമായി ഉയര്‍ത്തണം. കൂടാതെ, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 25 ശതമാനമായി ഉയര്‍ത്തുകയും വേണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം സാധ്യമായത്ര വെട്ടിക്കുറയ്ക്കുന്നതിലും ഓഹരി വില്‍പ്പനയിലൂടെ വന്‍ തോതില്‍ സമാഹരണം നടത്തുന്നതിനുള്ള ലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിന്‍റെ ഏറ്റവും വലിയ സവിശേഷതയായി വിലയിരുത്തപ്പെട്ടത് ഓഹരി വില്‍പ്പനയിലൂടെയും വന്‍ സമാഹരണം ആയിരുന്നു.

  'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു: വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
Maintained By : Studio3