December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിഫെന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ വിപണിയില്‍

90, 110 വകഭേദങ്ങളില്‍ ഡീസല്‍ വേര്‍ഷന്‍ ലഭിക്കും. 94.36 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില

മുംബൈ: ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്ഇ, എച്ച്എസ്ഇ, എക്‌സ് ഡൈനാമിക് എച്ച്എസ്ഇ, എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ ഡീസല്‍ വകഭേദം ലഭിക്കും. 94.36 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 90 (3 ഡോര്‍), 110 (5 ഡോര്‍) വകഭേദങ്ങളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ ലഭിക്കും.

3.0 ലിറ്റര്‍, ഇന്‍ലൈന്‍ 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 296 ബിഎച്ച്പി കരുത്തും 1,500 നും 2,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം തീര്‍ച്ചയായും നല്‍കി.

പെട്രോള്‍ വേര്‍ഷന്‍ പോലെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മാനേജ്‌മെന്റ് സിസ്റ്റം, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ലഭിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ ഡിഫെന്‍ഡര്‍ 90 വകഭേദത്തിന് 6.7 സെക്കന്‍ഡും ഡിഫെന്‍ഡര്‍ 110 വകഭേദത്തിന് 7 സെക്കന്‍ഡും മതി. 90, 110 എന്നീ രണ്ട് വേര്‍ഷനുകളുടെയും ടോപ് സ്പീഡ് മണിക്കൂറില്‍ 191 കിലോമീറ്ററാണ്.

ഇന്ത്യയില്‍ ഇതുവരെ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലഭിച്ചിരുന്നത്. 2.0 ലിറ്റര്‍ ഇന്‍ജീനിയം എന്‍ജിനാണ് പെട്രോള്‍ വേര്‍ഷന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 296 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സവിശേഷതയാണ്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഡീസല്‍ വകഭേദത്തിന്റെ വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില ഇപ്രകാരമാണ്.

90 എസ്ഇ 94.36 ലക്ഷം രൂപ

90 എച്ച്എസ്ഇ 98.37 ലക്ഷം രൂപ

90 എക്‌സ് ഡൈനാമിക് എച്ച്എസ്ഇ 1.01 കോടി രൂപ

90 എക്‌സ് 1.08 കോടി രൂപ

110 എസ്ഇ 97.03 ലക്ഷം രൂപ

110 എച്ച്എസ്ഇ 1.01 കോടി രൂപ

110 എക്‌സ് ഡൈനാമിക് എച്ച്എസ്ഇ 1.04 കോടി രൂപ

110 എക്‌സ് 1.08 കോടി രൂപ

Maintained By : Studio3