Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള സ്റ്റാര്‍ട്ടപ്പ് മിഷന മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍

1 min read
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ച് 2021-22 കാലയളവില്‍ യുബിഐ ഗ്ലോബല്‍ നടത്തിയ വേള്‍ഡ് ബെഞ്ച്മാര്‍ക്ക് പഠനത്തിലാണ് ഈ അംഗീകാരം.

ബെല്‍ജിയത്തിലെ ഗെന്‍റില്‍ നടന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയിലാണ് യുബിഐ ഗ്ലോബല്‍ വേള്‍ഡ് റാങ്കിംഗ് 2021-22 പ്രഖ്യാപിച്ചത്. സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

ലോകമെമ്പാടുമുള്ള ഇന്‍കുബേഷന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകളെ കര്‍ശനമായ ഡാറ്റാധിഷ്ഠിത സമീപനത്തിലൂടെയാണ് വിലയിരുത്തിയതെന്നും ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, ക്ലയന്‍റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രാദേശിക സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിനുമുള്ള മൂല്യം, ഇന്‍കുബേറ്റര്‍ എന്ന നിലയില്‍ മൊത്തത്തിലുള്ള ആകര്‍ഷണം തുടങ്ങിയവയാണ് കെഎസ് യുഎമ്മിനെ ഒന്നാമതെത്തിച്ചതെന്നും യുബിഐ ഗ്ലോബലിലെ റിസര്‍ച്ച് മേധാവി ജോഷ്വ സോവ പറഞ്ഞു

സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള വിവിധ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, എഫ്എഫ്എസ് (ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ്) പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ഫിസിക്കല്‍ ഇന്‍കുബേഷന്‍ പിന്തുണ, ചിട്ടയായ ഫണ്ടിംഗ് സംവിധാനം, ആശയവുമായി എത്തുന്ന സംരംഭകന് ഉത്പന്നത്തിന്‍റെ രൂപരേഖ തയ്യാറാക്കി ഉത്പന്ന നിര്‍മ്മാണത്തിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പര്‍ ഫാബ് ലാബ്, ആശയരൂപീകരണം മുതല്‍ വിപണി വിപുലീകരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുന്ന ഗ്രാന്‍റുകള്‍, വിദേശ രാജ്യങ്ങളില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ്, ടെക് ഉച്ചകോടികളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പങ്കാളിത്തം ഉറപ്പാക്കുക വഴി വിദേശ വിപണികളിലേക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഫോറിന്‍ ഡെലിഗേഷന്‍ പദ്ധതികള്‍ തുടങ്ങിയവ കണക്കിലെടുത്താണ് കെഎസ്യുഎമ്മിനെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ 2013-ല്‍ സ്ഥാപിതമായ യുബിഐ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍റലിജന്‍സ് കമ്പനിയും ഇന്‍ററാക്ടീവ് ലേണിംഗ് കമ്മ്യൂണിറ്റിയുമാണ്.

കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാനും കൂടുതല്‍ മികവ് പുലര്‍ത്താനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ശ്രമങ്ങളെ ശക്തിപ്പെടുത്താനും ഈ അംഗീകാരം സഹായകമാകുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കേരളത്തിന്‍റെ സംരംഭകത്വ മനോഭാവം ഉയര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിജയകരമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാന്‍ ഇത് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഐപിഒ
Maintained By : Studio3