Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പട്ടികജാതി സംരംഭകര്‍ക്ക് ‘സ്റ്റാര്‍ട്ടപ്പ് ഡ്രീംസു’മായി കെഎസ് യുഎം

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം ) സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്‍റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍കുബേഷന്‍ പരിപാടിയിലേക്ക് അപേക്ഷിക്കാം. സംരംഭകരെ പിന്തുണച്ച് ബിസിനസ് മെച്ചപ്പെടുത്തുകയാണ് ‘സ്റ്റാര്‍ട്ടപ്പ് ഡ്രീംസ് ഇന്‍കുബേഷന്‍’ പരിപാടിയുടെ ലക്ഷ്യം. മാര്‍ക്കറ്റിംഗ് പിന്തുണ ലഭ്യമാക്കുന്നതിനു പുറമേ നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനും ഡെമോ ഡേയില്‍ പങ്കെടുക്കുന്നതിനും സംരംഭകര്‍ക്ക് അവസരം ലഭിക്കും. റിവോള്‍വിംഗ് ഫണ്ടും (സീഡ് ഫണ്ട്) ലഭ്യമാക്കും.

പട്ടികജാതി വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി മേയ് 20. രജിസ്റ്റര്‍ ചെയ്യുവാന്‍ http://bit.ly/StartupDreams ലിങ്ക് സന്ദര്‍ശിക്കുക.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Maintained By : Studio3