January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൂവപ്പൊടി സംരംഭവുമായി പിണവൂർകുടിയിലെ കുടുംബശ്രീ വനിതകൾ

എറണാകുളം: സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും അജിത ഷാജുവും രമ്യ രാജനും പ്രഭ സതീഷും ചേർന്ന് ഒരു സംരംഭത്തിന് തുടക്കമിട്ടു. പ്രാദേശികമായി യഥേഷ്‌ടം ലഭിക്കുന്ന കൂവയെ മൂല്യവർധിത ഉത്പന്നമായ കൂവപ്പൊടിയാക്കി വിപണിയിൽ എത്തിക്കുന്ന ഒരു യൂണിറ്റ്. പട്ടിക വർഗ വിഭാഗത്തിൽപെട്ട ഈ സംരംഭകർക്ക് കുടുംബശ്രീ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കി. തുടക്കത്തിൽ യന്ത്ര സഹായമില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉത്പാദനം ശ്രമകരമായിരുന്നു. പിന്നീട് 2021 ൽ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഇവർക്ക് കൂവ അരയ്ക്കുന്നതിനുള്ള യന്ത്രം ലഭിച്ചു. അതോടെ ഉത്പാദനം കൂട്ടി. വിന്റർ ഗ്രീൻ എന്നാണ് ഉത്പന്നതിന്റെ പേര്. പിണവൂർകുടിയിൽ വാടക മുറിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം.

  യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു

വർഷത്തിൽ ഒരിക്കലാണ് കൂവ വിളവെടുക്കുന്നത്. ആ സമയത്ത്‌ ഉത്പാദനത്തിനാവശ്യമായ കൂവ പ്രദേശത്തെ കർഷകരിൽ നിന്ന് ഇവർ വാങ്ങും. ചെറിയ തോതിൽ സ്വന്തമായും ഇവർ കൂവ കൃഷി ചെയ്തു വരുന്നു. അങ്ങനെ സംഭരിക്കുന്ന കൂവ അരച്ച് ഉണക്കി പൊടിയാക്കും. അത് മികച്ച നിലവാരത്തിൽ പാക്ക് ചെയ്ത് വിപണിയിലെത്തിക്കും. കോവിഡ് മഹാമാരി എല്ലാ മേഖലകളിലും പ്രതിസന്ധി തീർത്തപോലെ വിന്റർ ഗ്രീനിനെയും ബാധിച്ചു. പക്ഷേ ഈ സംഘം പതറാതെ പിടിച്ചുനിന്നു. ഇപ്പോൾ മികച്ച രീതിയിൽ ഉത്പാദനവും വിപണനവും തുടരുന്നു. ട്രൈബൽ മേളകളും, കുടുംബശ്രീ മേളകളും വഴിയാണ് പ്രധാനമായും വിന്റർ ഗ്രീൻ കൂവപ്പൊടിയുടെ വിപണനം. കുട്ടമ്പുഴ, മാമലക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദസഞ്ചാരികളിൽ പലരും കേട്ടറിഞ്ഞ് യൂണിറ്റ് തേടിയെത്തി പൊടി വാങ്ങാറുമുണ്ട്. ഏറെ ഔഷധ ഗുണങ്ങളുള്ള കൂവപ്പൊടി കുട്ടികളും സ്ത്രീകളുമാണ് പൊതുവെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഊർജ്ജ ദായകമായ ഭക്ഷണം (എനർജി ഗിവിങ് ഫുഡ്) എന്ന നിലയിൽ കൂവപ്പൊടി ഷെയ്ക്കിനും കൂവപ്പായസത്തിനുമെല്ലാം നിലവിൽ പ്രിയമേറുകയാണ്. ശരീര ഭാരം നിയന്ത്രിക്കുന്നവരുടെ (ഡയറ്റ് കൺട്രോൾ) ഭക്ഷണക്രമത്തിലും കൂവ വിഭവങ്ങൾ ഇടം നേടിയിട്ടുണ്ട്.
വിന്റർ ഗ്രീൻ കൂവപ്പൊടി ആവശ്യമുള്ളവർക്ക് +91 89436 86680 ഈ നമ്പറിൽ ബന്ധപ്പെടാം.

  വിദ്യ വയേഴ്‌സ് ഐപിഒ
Maintained By : Studio3