November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഖാത്താബുക്ക് ഇന്ത്യ എംഎസ്എംഇ ഇന്‍ഡക്സ് 2020

1 min read

എംഎസ്എംഇകള്‍ക്ക് വേഗം കടം തിരികെ ലഭിക്കുന്നത് കേരളത്തില്‍

2020ല്‍, ഖാത്താബുക്കില്‍ 1.038 ബില്യന്‍ ഇടപാടുകളാണ് നടന്നത്. ഇത് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 99 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്, ഇന്ത്യയുടെ ജിഡിപിയുടെ 4 ശതമാനത്തോളം


കൊച്ചി : ഫിന്‍ ടെക് സ്റ്റാര്‍ട്ട്-അപ്പായ ഖാത്താബുക്ക് ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകളിലെ കടം നല്‍കലും വീണ്ടെടുക്കല്‍ രീതിയും വ്യക്തമാക്കുന്ന എംഎസ്എംഇ ഇന്‍ഡക്സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി. വ്യത്യസ്ത വിഭാഗങ്ങളിലും പ്രദേശങ്ങളിലും ഇടത്തരം- ചെറുകിട സംരംഭങ്ങളുടെ പ്ര വര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന വ്യതിയാനങ്ങളും എടുത്തു കാണിക്കുന്നതാണ് റിപ്പോര്‍ട്ട്.

രാജ്യത്തുടനീളം 110 ദശലക്ഷം ജീവനക്കാരുള്ള, ചെറുകിട ഇടത്തരം ബിസിനസ്സ് വിഭാഗം , 30% ജിഡിപി വിഹിതവുമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇന്ത്യയിലെ 95% ജില്ലകളിലായി പ്രതിമാസം 9 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഖാത്താബുക്ക് പ്രതിനിധീകരിക്കുന്നത് ഈ ചെറുകിട ഇടത്തരം ബിസിനസ്സ് വിഭാഗത്തെയാണ്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

2020ല്‍, ഖാത്താബുക്കില്‍ 1.038 ബില്യന്‍ ഇടപാടുകളാണ് നടന്നത്. ഇത് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 99 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 4 ശതമാനത്തോളം ആണ്. ലോക്ക്ഡൗണ്‍ എംഎസ്എംഇകള്‍ക്ക് സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളും സര്‍വെ പരിശോധിക്കുന്നും.

2006ലെ എംഎസ്എംഇ വികസന നിയമത്തിലെ വ്യവസ്ഥകളില്‍ വിശദീകരിച്ചിട്ടുള്ളത് പോലെ, പേമെന്റുകളില്‍ ഉണ്ടാകുന്ന കാലതാമസം ചെറുകിട ബിസിനസുകളുടെ വളര്‍ച്ചയെ സാരമായി തടസ്സപ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇനിപ്പറയുന്നവയാണ്.

  • ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ക്ക് കേരളത്തിലാണ് ഏറ്റവും വേഗം കടം തിരികെ ലഭിക്കുന്നത്. അതില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൃശൂരും കൊച്ചിയും എറണാകുളവുമാണ്.
  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇടത്തരം ചെറുകിട ബിസിനസ്സുകളില്‍ കടം പറഞ്ഞുള്ള ബിസിനസ്സ് ദേശീയ ശരാശരിയേക്കാള്‍ ഏകദേശം 45% കൂടുതലാണ്.
  • വിശാഖപട്ടണത്തിലാണ് ഏറ്റവും കൂടുതല്‍ ചെറുകിട ഇടത്തരം ബിസിനസ്സുകളില്‍ കടം പറഞ്ഞുള്ള ബിസിനസുകളുള്ളത്, അതേസമയം ഭുവനേശ്വറില്‍ ഇത് ഏറ്റവും കുറവാണ്.
  • കൊല്‍ക്കത്ത, സിലിഗുരി, മച്ചഗന്‍ എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് കടം നല്‍കി ബിസിനസ്സ് ചെയ്യുമ്പോള്‍ നല്‍കിയ കടം ഏകദേശം മുഴുവനായും എളുപ്പത്തില്‍ തിരികെ ലഭിക്കുന്നത് .
  •  ചെറുകിട ഇടത്തരം ബിസിനസ്സ് പരിതസ്ഥിതിയില്‍ കടം തിരികെ കിട്ടാനുള്ള കാലയളവ് ശരാശരി 10 മുതല്‍ 44 ദിവസം വരെയാണ്
  • 2020 ല്‍, എംഎസ്എംഇ ബിസിനസുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍ കടം തിരികെകിട്ടാനുള്ളത് ഡിസംബറിലായിരുന്നു
  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

”നഗര, അര്‍ദ്ധ-നഗര, ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ഖാത്താബുക്ക് ആപ്പിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഖാത്താബുക്ക് പ്ലാറ്റ് ഫോമിലെ സ്ഥിതിവിവരക്കണക്കുകളിലൂടെ, വളരെ അസംഘടിതമായ ഈ വിഭാഗത്തെ മനസിലാക്കാന്‍ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ ചെറിയ ശ്രമമാണ് ഈ സൂചിക. ഇതിലൂടെ ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസ്സുകള്‍ നേരിടുന്ന വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി മനസ്സിലാക്കാന്‍ കഴിയും.” ഖാത്താബുക്ക് സഹസ്ഥാപകനും സിഇഒയുമായ രവിഷ് നരേഷ് പറഞ്ഞു.

Maintained By : Studio3