Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎഫ്സി ചരിത്രനേട്ടത്തിന്‍റെ നെറുകയില്‍: ധനമന്ത്രി

1 min read

തിരുവനന്തപുരം : വായ്പ ആസ്തി 5000 കോടി രൂപ കവിഞ്ഞ്, ചരിത്ര നേട്ടത്തിന്‍റെ നെറുകയിലാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. 31.12.2020 ലെ കണക്കുകള്‍ പ്രകാരം വായ്പ ആസ്തി 5022 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 176 ശതമാനം വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 2,400 കോടി രൂപ ആയിരുന്നു വായ്പാ ആസ്തി. നിര്‍ജ്ജീവ ആസ്തി 10.7 ശതമാനവും. സ്ഥാപനത്തിന്‍റെ സാമ്പത്തികഭദ്രത ചോദ്യം ചെയ്യപ്പെട്ട കാലമായിരുന്നു അത്- അദ്ദേഹം കൂട്ടിച്ചര്‍ത്തു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ഈ അവസ്ഥയില്‍ നിന്നും കെഎഫ്സിയെ കരകയറ്റാന്‍ ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വന്നു. പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. വായ്പാനയം മാറ്റിയെഴുതി . 14.5 ശതമാനമായിരുന്ന പലിശനിരക്ക് 9.5 ശതമാനമായും പിന്നീട് 9 ശതമാനമായും കുറച്ചു. സര്‍ക്കാര്‍ 200 കോടി മൂലധനം നല്‍കി. ഇത്തരം ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ റേറ്റിംഗ് ഉയരുകയും കമ്പോളത്തില്‍ നിന്നും കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ കെ എഫ് സി യുടെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറഞ്ഞു 8 ശതമാനം മാത്രം ആണ്. ഇങ്ങനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വായ്പാ ആസ്തി ഇരട്ടിയായി വര്‍ദ്ധിച്ചത് ,ധനമന്ത്രി പറഞ്ഞു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 3385 കോടി രൂപയുടെ പുതിയ വായ്പകള്‍ സ്ഥാപനം നല്‍കി. ഇത് ഇന്ത്യയിലെ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ വച്ച് തന്നെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ്. വായ്പാ തിരിച്ചടവ് 1871 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 968 കോടി രൂപയായിരുന്നു. ഇതുമൂലം നിഷ്ക്രിയ ആസ്തി 3.4 % ആയി കുറഞ്ഞു, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3