November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ : വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച, സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്‍മാറി

1 min read

ടിപിആര്‍ 5ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ എല്ലാ കടകള്‍ക്കും ആഴ്ചയില്‍ 5 ദിവസം തുറക്കാന്‍ അനുമതിയുള്ളത്.

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് വ്യാപാരി സംഘടനകള്‍ പിന്‍മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ച് പ്രശ്നപരിഹാരം ഉറപ്പുനല്‍കിയെന്നും വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ആദ്യ ലോക്ക്ഡൗണിന് ശേഷം വ്യാപാരം വീണ്ടെടുക്കുന്നതിന് മുമ്പ് വീണ്ടും എത്തിയ ലോക്ക്ഡൗണ്‍ ഇനിയും നീളുന്നത് വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ വ്യാപാരി സമൂഹത്തിന് സൃഷ്ടിച്ചിട്ടുള്ളത്. നിലവില്‍ വിവിധ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് കടകള്‍ തുറക്കുന്നതിനുള്ള അനുമതി നല്‍കുന്നത്. ടിപിആര്‍ 5ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് എല്ലാ കടകള്‍ക്കും ആഴ്ചയില്‍ 5 ദിവസം തുറക്കാന്‍ അനുമതിയുള്ളത്. നിലവില്‍ നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്ന രീതി അശാസ്ത്രീയമാണെന്ന പരാതിയും വ്യാപാരികളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ബക്രീദ് കണക്കിലെടുത്ത് എല്ലാ കടകളും തുറന്ന് വ്യാപാരം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. വ്യാപാരികള്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധിക്ക് ഇത് ആശ്വാസമാകുമെന്നാണ് അവര്‍ വാദിക്കുന്നത്. വ്യാപാരി നേതാക്കളുമായി കോഴിക്കോട് ജില്ലാ കളക്റ്റര്‍ ഉള്‍പ്പടെയുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും കട തുറക്കലുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാല്‍, പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ചര്‍ച്ചകള്‍ക്ക് വഴങ്ങുകയായിരുന്നു.

വ്യാപാരികള്‍ മുന്നോട്ടുവെക്കുന്ന വികാരം മനസിലാക്കുന്നുവെന്നും അതിനൊപ്പം നില്‍ക്കാന്‍ പ്രയാസമില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ സമരത്തിന്‍റെ ഭാഗമായി ലംഘിക്കുന്ന സ്ഥിരിയുണ്ടായാല്‍ ആ നിലയ്ക്ക് നേരിടുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ക്കായി ജില്ലാ കളക്റ്ററെ ചുമതലപ്പെടുത്തിയതും പ്രശ്നത്തില്‍ നേരിട്ടിടപെട്ടതും. അനുഭാവ പൂര്‍ണമായ സമീപനമാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവു ചെയ്യണമെന്ന ശക്തമായ ആവശ്യം മറ്റ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നും ശക്തമായി തുടരുന്നുണ്ട്. രണ്ടാം തരംഗത്തിന്‍റെ ഉച്ഛസ്ഥായിക്ക് ശേഷം സംസ്ഥാനത്തിന്‍റെ മൊത്തം ടിപിആര്‍ 9-11 ശതമാനത്തിലേക്ക് എത്തിയെങ്കിലും അതില്‍ നിന്ന് താഴേക്ക് എത്താത്തതാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്.

ഇന്നും നാളെയും രണ്ടര ലക്ഷത്തോളം പരിശോധനകള്‍ നടത്തി രോഗ വ്യാപനത്തിന്‍റെ അപകടാവസ്ഥ എത്രയുണ്ടെന്ന് വിലയിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടിപിആര്‍ 10ന് താഴെ സ്ഥിരത പ്രകടമാക്കുന്ന സ്ഥിതിയുണ്ടായാല്‍ അടുത്ത ബുധനാഴ്ച മുതല്‍ വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3