കശ്മീര്‍ : ചര്‍ച്ചക്ക് വെല്ലുവിളിച്ച് പാക്കിസ്ഥാന്‍
1 min readഇസ്ലാമബാദ്: കശ്മീര്‍ സംബന്ധിച്ച് ചര്‍ച്ചക്ക് ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് പുതിയ പ്രസ്താവന നടത്തിയത. വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യ ഭയപ്പെടുന്നുവെന്നാണ് പാക് വാദം. സമാധാന ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാഗ്ദാനം ഇന്ത്യ ചെവിക്കൊണ്ടില്ല. പകരം കശ്മീരിലെ സ്ഥിതികള്‍ ഇന്ത്യ കൂടുതല്‍ വഷളാക്കുകയാണെന്ന് ഖുറേഷി ആരോപിച്ചു. എന്നാല്‍ ഖുറേഷിയുടെ ആരോപണം വിഷയം ബൈഡന്‍ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് എന്ന്ുകരുതുന്നു. അതിനാല്‍ കശ്മീര്‍ സംബന്ധിച്ച് തുടര്‍ നടപടികള്‍ ഇനിയും പാക് പക്ഷത്തുനിന്ന് ഉണ്ടാകാം.
ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബലപ്രയോഗം ഒരു മാര്‍ഗമല്ല. ചര്‍ച്ചകളാണ് എന്തിനും പരിഹാരമെന്ന് ഖുറേഷി അഭിപ്രായപ്പെട്ടു. ഇസ്ലാമാബാദ് ഈ മേഖലയില്‍ സമാധാനവും സുസ്ഥിരതയും ആഗ്രഹിക്കുന്നുവെന്ന് ആഗോള സമൂഹത്തിന് മുന്നില്‍ തന്നെ വിശദമാക്കിയുള്ളതാണ്. ‘സാമ്പത്തിക സ്ഥിരത സമാധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമാധാനപരമായാല്‍ മാത്രമേ നിക്ഷേപം ഈ മേഖലയിലേക്ക് വരൂ’ അദ്ദേഹം പറഞ്ഞു.
അതേസമയം എല്ലാ സമാധാന ശ്രമങ്ങളും കശ്മീരിലെ ജനങ്ങളുടെ പേരിലാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഇക്കുറിയും അത് അങ്ങനെതന്നെ. എല്ലാ പ്രസ്താവനകളും കശ്മീരിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും എന്ന പേരിലാണ് പ്രസ്താവനകള്‍. എന്നാല്‍ സ്വന്തം നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും ആരോഗ്യകാര്യങ്ങളും തകര്‍ത്തഭരണകൂടമാണ് ഇന്ന് അവിടെയുള്ളത്. കൂടാതെ കടം പെരുകിയതുകാരണം ആ രാജ്യം ഇന്ന് വലിയ കടക്കെണിയിലുമാണ്. ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടി തുടര്‍ച്ചയായി കശ്മീരിനുവേണ്ടി ഇന്നും അവര്‍ മുറവിളി കൂട്ടുന്നു. കര്‍ഷക സമരത്തിനെയും കൂട്ടുപിടിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ഇന്ന് ഖുറേഷി.
എന്നാല്‍ മനുഷ്യാവകാശ ലംഘന ആരോപണങ്ങളുമായി പാക്കിസ്ഥാന്‍ കശ്മീരിലെ നിലപാട് ആവര്‍ത്തിക്കുകയും ഇന്ത്യയെ ലക്ഷ്യമിടുകയും ചെയ്യുന്നത് യുഎസിലെ ബൈഡന്‍ ഭരണകൂടത്തന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടിയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഐക്യരാഷ്ട്രസഭയില്‍ സ്ഥിര അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തടയാനും ഇതുവഴി കഴിയുമെന്ന് അവര്‍ കരുതുന്നു. മുന്‍പ് ഇന്ത്യക്കതിരെ കശ്മീരുമായി യുഎന്നില്‍ ചൈനയുടെ സഹായത്തോടെ നിരവധി തവണയാണ് പാക്കിസ്ഥാന്‍ എന്നിയത്.എന്നാല്‍ മറ്റ് വന്‍ ശക്തികള്‍ ഇന്ത്യക്കൊപ്പമായിരുന്നു. അതുകാരണം പാക് നീക്കങ്ങള്‍ ഫലവത്തായിരുന്നില്ല. വീണ്ടും ബൈഡന്‍ ഭരണകൂടത്തിന് മുന്നിലേക്ക് ക്രമേണ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനാണ് ഖുറേഷി ശ്രമിക്കുന്നത്.