December 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാരവന്‍ ടൂറിസത്തിന് കരുത്തുപകർന്ന് ക്യാംപര്‍വാന്‍ ആന്‍റ് ഹോളിഡേയ്സ് കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ ‘കാരവന്‍ കേരള’യ്ക്ക് ഊര്‍ജ്ജമേകി ബംഗളൂരു സ്റ്റാര്‍ട്ടപ്പ് ക്യാംപര്‍വാന്‍ ആന്‍റ് ഹോളിഡേയ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ലക്സ് ക്യാംപര്‍ സംസ്ഥാനത്ത് പുറത്തിറക്കി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലൂടെയുള്ള സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ലക്സ് ക്യാംപര്‍ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്‍റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയത്.

മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, സംഗീതജ്ഞന്‍ വിജയ് പ്രകാശ്, ഇന്‍ഫോസിസ് മുന്‍ വേള്‍ഡ് വൈഡ് സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് ഹെഡ് സുഭാഷ് ധര്‍, ഐടി വിദഗ്ധന്‍ ഫനീഷ് മൂര്‍ത്തി എന്നിവര്‍ ലക്സ് ക്യാംപറിന്‍റെ നിക്ഷേപകരാണ്. കേരള ടൂറിസത്തിന്‍റെ കാരവന്‍ നയത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാരവന്‍റെ രജിസ്ട്രേഷന് ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റില്‍ മികച്ച പ്രതികരണമാണുള്ളത്. കാരവന് വേണ്ടി 198 ഉം കാരവന്‍ പാര്‍ക്കിന് വേണ്ടി 54 അപേക്ഷയുമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പദ്ധതിക്കായി വിവിധ വകുപ്പുകളുടെ സഹകരണം ടൂറിസം വകുപ്പിന് ലഭിക്കുന്നുണ്ട്. സംരംഭകര്‍ക്ക് വായ്പ നല്‍കുവാന്‍ കെഎസ്ഐഡിസി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒട്ടേറെ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഇതുകൊണ്ടാകും. കോവിഡിനു ശേഷം ചെറുസംഘങ്ങളായി യാത്രചെയ്യുന്ന രീതിക്ക് പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു കുടുംബത്തിനോ ചെറിയ സംഘത്തിനോ യാത്രചെയ്യാന്‍ കാരവന്‍ ഫലപ്രദമാണ്. ലക്സ് ക്യാംപര്‍ പുറത്തിറക്കിയത് പദ്ധതിക്ക് കൂടുതല്‍ വേഗതയേകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ടാറ്റ എഐഎ മൾട്ടികാപ് ഓപ്പർച്ചുനിറ്റീസ് ഫണ്ട്

കാരവന്‍ കേരളയെ പോലെ വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുകയും വലിയ വളര്‍ച്ച നേടുകയും ചെയ്ത മറ്റൊരു ടൂറിസം പദ്ധതി കേരളത്തിലുണ്ടായിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സമഗ്രമായ കാരവന്‍ ടൂറിസം നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാണെന്നും ഇത് രാജ്യത്താകെ തരംഗമായി മാറുമെന്നും ലക്സ് ക്യാംപര്‍ സ്ഥാപകനും സിഇഒയുമായ ടൈഗര്‍ രമേശ് പറഞ്ഞു.

ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി, ടൂറിസം ഡയറക്ടര്‍ വി.ആര്‍.കൃഷ്ണതേജ, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ പി.എസ്., ലക്സ് ക്യാംപര്‍ ഡയറക്ടര്‍ വിനയ് ലുത്ര, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ് ബേബി മാത്യു എന്നിവര്‍ സംബന്ധിച്ചു. ഡ്രൈവറിനെ കൂടാതെ നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രക്ക് ക്യാംപര്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് ഉറങ്ങാന്‍ കഴിയുന്ന ക്യാംപിംഗ് പോഡ് കൂടാതെ ടെന്‍റ് സൗകര്യവുമുണ്ട്.

  നാസ സ്പേസ് ആപ്സ് ചലഞ്ച്: നേട്ടവുമായി കേരള സ്റ്റാർട്ടപ്പുകൾ
Maintained By : Studio3