ചൈനീസ് വ്യാപാര നയങ്ങളിലെ ആശങ്ക അറിയിച്ച് ബൈഡന്‍
1 min readവാഷിംഗ്ടണ്‍: ചൈനയുടെ കര്‍ക്കശവും അന്യായവുമായ സാമ്പത്തിക നിലപാടുകളില്‍ തനിക്ക് ആശങ്കകളുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ചൈനീസ് പ്രസിഡന്‍റ് സി ജിന്‍ പിംഗുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ബൈഡന്‍ പറഞ്ഞത്.
ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി പെന്‍റഗണ്‍ ഒരു ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ കോള്‍ വന്നത്. ഹോങ്കോങ്ങിലെ അടിച്ചമര്‍ത്തല്‍, സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍, എന്നിവയിലും തനിക്ക് എതിര്‍പ്പുണ്ടെന്ന് ബൈഡന്‍ പറഞ്ഞു
ജനുവരി 20 ന് അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി ബിഡന്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ ഫോണ്‍ കോളാണിത്. അമേരിക്കന്‍ ജനതയുടെ സുരക്ഷ, അഭിവൃദ്ധി, ആരോഗ്യം, ജീവിതരീതി എന്നിവ പരിരക്ഷിക്കുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ബന്ധം കാത്തുസൂക്ഷിക്കുന്നതിനും ബൈഡന്‍ മുന്‍ഗണന നല്‍കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
യുഎസിലെ കഴിഞ്ഞ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ കാലത്ത് രണ്ട് വര്‍ഷത്തോളം ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാരയുദ്ധം നിലനിന്നിരുന്നു. തുടര്‍ന്ന് നിരവധി ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു രാഷ്ട്രങ്ങളും പ്രാരംഭ ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നത്.