November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബെസോസ് പടിയിറങ്ങുന്നു ജൂലൈ 5ന് ആന്‍ഡി ജാസി ആമസോണ്‍ സിഇഒ ആകും

1 min read

2003ല്‍ സ്ഥാപിതമായതുമുതല്‍ എഡബ്ല്യുഎസിന്‍റെ നേതൃസ്ഥാനത്ത് ആന്‍ഡി ജാസി ഉണ്ട്

സാന്‍ഫ്രാന്‍സിസ്കോ: ആമസോണിന്‍റെ പുതിയ സിഇഒ ആയി ആന്‍ഡി ജാസ്സി ജൂലൈ 5ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അറിയിച്ചു. ആമസോണ്‍ വെബ് സര്‍വീസസിന്‍റെ (എഡബ്ല്യുഎസ്) ഇപ്പോഴത്തെ സിഇഒ ആണ് ആന്‍ഡ്. തനിക്ക് വൈകാരികമായി പ്രാധാന്യമുള്ള ദിനമാണ് ജൂലൈ 5 എന്നും അതിനാലാണ് ആ തീയതി സിഇഒ സ്ഥാനമൊഴിയാണ് തെരഞ്ഞെടുത്തതെന്നും ബെസോസ് പറഞ്ഞു. “കൃത്യമായി 27 വര്‍ഷം മുമ്പ് 1994ല്‍ ആമസോണ്‍ സ്ഥാപിതമായ തീയതിയാണിത്,” അദ്ദേഹം വ്യക്തമാക്കി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

‘ആന്‍ഡി കമ്പനിക്കുള്ളില്‍ നന്നായി അറിയപ്പെടുന്ന ആളാണ്. ഞാനുണ്ടായിരുന്നന അത്രയും കാലം തന്നെ അദ്ദേഹവും ആമസോണില് ഉണ്ടായിരുന്നു. അദ്ദേഹം ഒരു മികച്ച നേതാവാകാന്‍ പോകുന്നു, അദ്ദേഹത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്,’ ബെസോസ് പുതിയ സിഇഒയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു.

നിലവില്‍ കമ്പനിയുടെ വരുമാനത്തിന്‍റെ പകുതിയോളം അണട-ല്‍ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു. ആമസോണിന്‍റെ ക്ലൗഡ് വിഭാഗമായ എഡബ്ല്യുഎസ് ഈ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 54 ബില്യണ്‍ ഡോളര്‍ വാര്‍ഷിക റണ്‍ നിരക്ക് രേഖപ്പെടുത്തി. ഇത് 32 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

2003ല്‍ സ്ഥാപിതമായതുമുതല്‍ എഡബ്ല്യുഎസിന്‍റെ നേതൃസ്ഥാനത്ത് ആന്‍ഡി ജാസി ഉണ്ട്. 2016 ല്‍ ക്ലൗഡ് വിഭാഗത്തിന്‍റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടു. കമ്പനിയുടെ മൊത്തം തലപ്പത്തേക്ക് അദ്ദേഹം നീങ്ങുമ്പോള്‍ എഡബ്ല്യുഎസിന്‍റെ സിഇഒ ആയി ആദം സെലിപ്സ്കി എത്തും. ആമസോണ്‍ സെയില്‍സ്ഫോഴ്സിന്‍റെ എക്സിക്യൂട്ടീവ് ആണ് നിലവില്‍ ആദം.

ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആയി തുടങ്ങി 1.7 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സാങ്കേതിക സാമ്രാജ്യമായി ആമസോണിനെ വളര്‍ത്തുന്നതിന് നേതൃത്വം വഹിച്ച ബെസോസ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇനി നൂതനാവിഷ്കാരങ്ങളിലും നൂതന സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിലും കൂടുതലായി സമയം ചെലവിടുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഇന്ത്യയുള്‍പ്പടെയുള്ള തങ്ങളുടെ വലിയ വിപണികളില്‍ പുതിയ വിപുലീകരണങ്ങളിലേക്കും വിപണി അവസരങ്ങളിലേക്കും വലിയ തോതില്‍ കമ്പനി കടന്നെത്തുന്ന സാഹചര്യത്തിലാണ് നേതൃതലത്തില്‍ മാറ്റം സംഭവിക്കുന്നത്. സ്ഥാനമൊഴിയുന്നു എങ്കിലും ബെസോസിന്‍റെ പ്രഖ്യാപനങ്ങളും അദ്ദേഹം തുടങ്ങിവെച്ച ഉദ്യമങ്ങളും തന്നെയാകും ഇനിയും ഏതാനും വര്‍ഷങ്ങള്‍ ആമസോണിനെ നയിക്കുക എന്നാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

Maintained By : Studio3