ജപ്പാന്‍ സമ്പദ് വ്യവസ്ഥയില്‍ 4.8% ഇടിവ്
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 4.8 ശതമാനം ഇടിവ്. 2009ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായാണ് ജപ്പാന്‍ സമ്പദ് വ്യവസ്ഥ ഇടിവ് രേഖപ്പെടുത്തുന്നത്. എങ്കിലും അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ജപ്പാനായി.
വന്‍തോതിലുള്ള സര്‍ക്കാര്‍ പിന്തുണയും കയറ്റുമതിയില്‍ പ്രകടമായ വീണ്ടെടുപ്പുമാണ് ഇതിന് കാരണമായത്. പുതിയ വൈറസ് വ്യാപനവും ടൂറിസ്റ്റുകള്‍ക്ക് തുടരുന്ന നിയന്ത്രണവും ജപ്പാന്‍റെ ആഭ്യന്തര ഉപഭോഗത്തെ ബാധിക്കുന്നുണ്ട്.